Wednesday, August 23, 2006

ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍..

നിങ്ങളുടെ ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍.. ശരിയായ മറുപടി കമന്റുന്നവര്‍ക്ക് ഒരുസമ്മനവും ഉണ്ടായിരിക്കുന്നതല്ല. തെറ്റായ ഉത്തരം കമന്റിയവര്‍ക്ക് ഒന്നും തരില്ല.... പിന്നെ കമന്റാത്തവരുടെ കാര്യം പറയേണ്ടല്ലോ.........

ചോദ്യം നമ്പര്‍ ഒന്ന്.
നിങ്ങള്‍ക്ക് ഒരു ജിറാഫിനെ എങ്ങനെ ഫ്രിഡ്ജിനകത്താക്കാം ?

ചോദ്യം നമ്പര്‍ രണ്ട്.
നിങ്ങള്‍ക്ക് ആനയെ എങ്ങനെ ഫ്രിഡ്ജിനകത്താക്കാം ?

ചോദ്യം നമ്പര്‍ മൂന്ന്.
ഇന്ന് അന്താരാഷ്ട്ര മൃഗകോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ മനുഷ്യരൊഴിച്ചു സകല മൃഗങ്ങളും പോയി. ഒരു മൃഗം ഒഴിച്ച്.... യെവന്‍ ആര്.....?

ചോദ്യം നമ്പര്‍ നാല്.
നിങ്ങള്‍ക്ക് പുഴകടക്കാന്‍ ചീങ്കണ്ണിയുണ്ടോ എന്നറിയണം അത് എങ്ങനെ മനസ്സിലാക്കാം ?


ആന്‍സര്‍ കമന്റുക..

യൂണിയന്‍ ഓഫീസ്... ഇന്നെവിടെ..

ഞാനിന്നു ഓഫുയൂണിയന്‍ ഓഫീസിലൊന്നു കയറിനോക്കി.. സങ്കടം വന്നു .. നാടാകെ ഓടി നടന്ന് നൂറടിക്കാനും ഇരുന്നൂറടിക്കാനും മെനക്കെടുന്ന ഒറ്റമെമ്പര്‍ പോലും തിരിഞ്ഞുനോക്കാതെ മാറാലെ കെട്ടി ഒരു കാട്ടുപോത്തിന്റെ വെട്ടേറ്റ് പാവം...

കഷ്ടമാണിത്.. നിയുക്ത പ്രസിഡഡ് ഇവിടെയില്ലാ എന്ന സത്യം മനസ്സിലാക്കി താല്‍ക്കാലികമായി ഭാരം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇലക്ഷന്‍ കാലാടിസ്ഥാനത്തിലോ പരിഹാരം കാണണം.

ബാഗ്ലൂര്‍ മീറ്റില്‍ അങ്കത്തിനിറങ്ങിയ ചേകവന്റെ യാത്രയയപ്പു കമന്റുകള്‍ വായിക്കുമ്പോള്‍ സങ്കടം വന്നു. എങ്ങനെ പോയ ചേകവരാ‍... ഓഫ് യൂണിയനങ്ങങ്ങളേ.. ഒരു നിമിഷം മൌനമാചരിച്ച് തകര്‍ന്ന് പോയ ഓഫീസിലെത്തൂ..

Monday, August 07, 2006

കാട്ടുപോത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

ഇന്നത്തെ(07/08/06) മനോരമയില്‍ വന്ന വാര്‍ത്ത. എന്തെല്ലാം കാണണം എന്റെ ഈശ്വരാ. വന്ന് വന്ന് കാട്ടുപോത്തുകളും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ തുടങ്ങി.



വാര്‍ത്തയുടെ ലിങ്ക് ഇതാ.

നൂറടി

“എട്യേ ഞാനീ ഫ്രിഡ്ജില്‍ വെച്ചിരുന്ന കുപ്പി എന്ത്യേ ?”
“എടുത്തു കളഞ്ഞു. ഇനി നിങ്ങളടിക്കണ്ട....”
“ങേ... അപ്പോള്‍ നീ തന്നെ അല്ലേ അന്നു പറഞ്ഞെ, വീട്ടില്‍ വെച്ചായിക്കോ. വെളിയില്‍ വേണ്ടാന്നു...”

“എന്നിട്ടു നിങ്ങളു കേട്ടില്ലല്ലോ... നിങ്ങളിപ്പൊള്‍ യുണിയന്‍ ഉണ്ടാക്കിയേക്കുവല്ലേ.
ഊണിലും ഉറക്കത്തിലും കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരുന്നാലും,
നിങ്ങള്‍‍ക്കു ഈ ഒറ്റ വിചാരം മത്രമേ ഉള്ളോ മനുഷ്യാ... ഈ നൂറടി.“

Sunday, August 06, 2006

ഒരപേക്ഷ


ഒരപേക്ഷയോടെ തുടങ്ങാം ന്ന് കരുതി;)
യാത്രികന്‍

Saturday, August 05, 2006

ഒരു ഓഫ് ആന്‍സര്‍ പേപ്പര്‍... വായിക്കൂ























ഒരു ഓഫ് ആന്‍സര്‍ പേപ്പര്‍..
വായിക്കൂ അര്‍മാദിക്കൂ

Thursday, August 03, 2006

സത്യപ്രതിജ്ഞ

ദില്‍ബാസുരന്‍ എന്ന ഞാന്‍ ബ്ലോഗനാര്‍ക്കാവിലമ്മയുടേയും ടി കക്ഷിയുടെ അകന്ന കസിന്‍ ഓഫിങ്കാവില്ലമ്മയുടേയും നാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നതെന്തെന്നാല്‍, എന്റെ ബൂലോഗ ജീവിതം ഞാന്‍ ആശയദാരിദ്ര്യത്തിലും കമന്റ് ദാരിദ്ര്യത്തിലും പെട്ട് ഉഴലുന്ന ബൂലോഗകൂടപ്പിറപ്പുകളുടെ ഉന്നമനത്തിനായി മാറ്റി വെയ്ക്കുന്നു. ലളിത ജീവിതവും ഉന്നത ഓഫ് ചിന്തയും എന്ന ലക്ഷ്യം നേടാനായി ഇന്ന് മുതല്‍ രാവിലത്തെ കട്ടന്‍ ചായക്ക് കടി 2 പരിപ്പ് വടയില്‍ നിന്ന് 1 ആക്കി കുറയ്ക്കുന്നതാണ്. ക്ലബ്ബിന്റെ ആധികാരിക സത്യപ്രതിജ്ഞ നിലവില്‍ വരുന്നത് വരെ ഈ പ്രതിജ്ഞ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നതാണെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു.

Wednesday, August 02, 2006

ഞാനും മെമ്പര്‍ഷിപ്പെടുത്തു..

സര്‍വ്വലോക ഓഫ് തൊഴിലാളികളെ സംഘടിക്കുവിന്‍..നഷ്ടപെടാന്‍ ഏതാനും പോസ്റ്റുകള്‍ മാത്രം കിട്ടാനുള്ളത് ഒണില്ലാത്ത (ഓണമില്ലാത്ത എന്നല്ല) ഒരു ബ്ലോഗ് സാമ്രാജ്യവും.. കടന്നു വരൂ കടന്നു വരൂ...

ആര്‍ക്കും എപ്പോഴും കടന്നുവരാം... (ആയിരിക്കും അന്തിമതീരുമാനം ഇടിവാള്‍ റഫറിയുടേതായിരിക്കും )

ഇവിടെ ഇത്തിരിയിടം നല്‍കിയ ഇടിവാള്‍ജിയടക്കമുള്ള സകല ഓഫടിവീരന്മാര്‍ക്കും ഒരായിരം നണ്ട്രി..

Tuesday, August 01, 2006

ഓഫ് തൊഴിലാളി യൂണിയന്‍ ഭരണഘടന.

ഓഫ് തൊഴിലാളി യൂണിയന്‍ ഭരണഘടന.

റെജിസ്റ്റ്രേഡ്‌ നെയിം: ഓഫ്‌ യൂണിയന്‍, ബൂലോഗം , എല്‍.എല്‍.സി.

ഉദ്ദേശ ലക്ഷ്യങ്ങള്‍: ബൂലോഗത്തില്‍ കമന്റുകള്‍ കാത്തിരിക്കുന്ന വേഴാമ്പലുകളുടെ ബ്ലോഗില്‍ മഴയായ്‌ പെയ്തിറങ്ങല്‍.

ജനറല്‍ ടേംസ്‌ + കണ്ടീഷന്‍സ്‌.:
1.1 ഓഫു മെംബേഴ്സിനു ഏതു ബ്ലോഗിലും കയറി നിരങ്ങാന്‍ ഭരണഖടനാപരമായ അനുമതിയുണ്ട്‌.

1.2 മെമ്പറായി വെറുതെയിരിക്കാതെ എല്ലാ ബ്ലോഗുകളിലും കയറി നിരങ്ങി ഓഫടിക്കാന്‍ ശ്രമിക്കുക.

1.3 ഒരു മാസത്തോളം ഓഫു കമന്റ്‌ ഇടാതിരുന്നാല്‍ മെമ്പര്‍ഷിപ്പ്‌ ക്യാന്‍സല്‍ ചെയ്യാന്‍ യൂണിയനു അധികാരമുണ്ട്‌.

1.4 ഓഫടിയില്‍ പരിചയമില്ലാത്തവര്‍ക്ക്‌ വിദഗ്‌ധ പരിശീലനത്തിനായി, ആദി, കുമാര്‍ജി, ബിന്ദുജി, എല്ജി എന്നിവരടങ്ങുന്ന "സ്പെഷല്‍ ട്രെയിനിങ്ങ്‌ ടീമിനെ" നിയോഗിച്ചിട്ടുണ്ട്‌. താല്‍പര്യമുള്ളവര്‍ കമ്മിറ്റിയാഫീസുമായി ബന്ധപ്പെട്ട്‌ റെജിസ്റ്റര്‍ ചെയ്യുക.

1.5 "ഇവിടെ കമന്റുകള്‍ ആവശ്യമുണ്ട്‌" എന്നു പരസ്യം ചെയ്യുന്ന ഏതു ബ്ലോഗിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കസ്റ്റമേഴ്സിന്റെ ആവശ്യത്തിനനുസൃതമായ എണ്ണത്തിലും വണ്ണത്തിലുമുള്ള കമന്റുകള്‍ നിറച്ചു കൊടുക്കേണ്ടത്‌ ഓരോ ഓ.യൂ. മെമ്പറുടേയും കര്‍ത്തവ്യമാണ്‌.

1.6 മിനിമം ടാര്‍ജെറ്റ്‌ 100 കമന്റുകള്‍.

1.7 ഒരേ മെമ്പര്‍ തുടര്‍ച്ചയായി ഒരു ബ്ലോഗില്‍ 3 കമന്റുകളില്‍ കൂടുതല്‍ ഇടരുത്‌. ( ബാക്കിയുള്ളോര്‍ക്കൊരു ചാന്‍സു കൊടുക്കിഷ്ടാ.. )

1.8 മദ്യപിച്ച്‌ ഓഫടിക്കുന്നത്‌ ഭരണഘടനയുടെ ലംഘനവും കര്‍ശനമായ അച്ചടക്ക നടപടികള്‍ക്കു വിധേയവുമാണ്‌. (ഭാരാവാഹികള്‍ ഫിറ്റല്ലെങ്കില്‍)

1.9 അവരവരുടെ ടൈം സോണിലുള്ള മെമ്പേഴ്സുമായി കോര്‍ഡിനേറ്റു ചെയ്ത്‌ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സമയോചിതമായി പൂര്‍ത്തീകരിക്കേണ്ടത്‌ ഓരോ മെമ്പേഴ്സിന്റേയും ഉത്തരവാദിത്വമാണ്‌.

1.10 ആരുടേയും ബ്ലോഗില്‍ ക്ഷണമില്ലാതെ പോയി ഓഫടിച്ചു കരണക്കുറ്റിക്ക്‌ ഓഫും മേടിച്ചു വന്നാല്‍, സംഘടന അതില്‍ ഒരു വിധത്തിലും ഇടപെടുന്നതല്ല.


2.0 അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ പ്രസിഡന്റ്‌, സെക്കര്‍ട്ടറി, കജാന്‍ജി, വൈസ്‌ പ്രശിഡന്റ്‌, ജായന്റ്‌ ശെക്കര്‍ട്ടറി എന്നീ പോസ്റ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ്‌ ജനാധിപത്യരീതിയില്‍ നടത്തുന്നതാണ്‌.

3.0 ചുരുങ്ങിയ സമയത്തില്‍ എഴുതി തീര്‍ത്ത ഈ ഫരണ ഘടനയെ മെച്ചപ്പെടുത്താന്‍ സംഘടനയുടെ വളര്‍ച്ചക്കുതകുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളൂം സ്വീകരിച്ചു കൊള്ളുന്നു.

ഓഫ് തൊഴിലാളി യൂണിയന്‍ സിന്ദാബാദ് /
ഇടിവാള്‍ ഒരു സ്ഥാപക മെമ്പര്‍