Tuesday, December 02, 2008

നൂറടി - ന്യൂ വെര്‍ഷന്‍

"ദേ നോക്കിയേടി എന്റെ പോസ്റ്റില്‍ കുറേക്കാലം കൂടി നൂറു കമെന്റ് വീണു ."

"ഹ ഹ ഹ "

" കി കി കി എന്തൊന്നടീ ഇത്ര ചിരിക്കാന്‍ . "

"എങ്കില്‍ ആ പോസ്റ്റില്‍ ഉറപ്പായും അടി നടന്നു കാണും. അതോര്‍ത്ത് ചിരിച്ചതാ. "



സമര്‍പ്പണം : ഈ ബ്ലോഗിന്റെ തലേക്കെട്ടിന്

പണ്ടത്തെ നൂറടി ഇവിടെ കാണാം

Sunday, January 27, 2008

പോസ്റ്റ്

ആണ്ട് പിറന്നിട്ടു ആരും ഒരു പോസ്റ്റ് പോലും നാട്ടിയില്ലെന്നോ ?
എന്നാല്‍ ഇരിക്കട്ടെ ആപീസിന്റ്റ് തിരുമുറ്റ്ത്ത് വെള്ളക്കൊടി പാറിച്ചു ഒരെണ്ണം .

കേബിള് വലിക്കണോ ,
തപാല്‍ പെട്ടി തൂക്കണോ,
ടെലിഫോണ്‍ കണക്ഷന്‍ എടുക്കണോ ,
അതോ അപ്പുറത്തെ സിന്ധൂന്റെ ആങ്ങളമാര്‍ വീട്ടില് തന്നെ ഉണ്ടോ എന്നു നോക്കണോ
എന്തിനും ആവാം .

Labels:

Wednesday, October 31, 2007

യൂണിയന്‍ മെമ്പറുടെ പന്തല്‍ പണി

ഓഫ്ഃയൂണിയന്‍ മെമ്പര്‍ ഇക്കാസിന്റെ കല്ല്യാണത്തിന് പന്തല്‍ പണി തുടങ്ങി... യൂണിയന്‍ അംഗങ്ങള്‍ അടിയുണ്ടാക്കാതെ സഹായിക്കുക... സഹകരിക്കുക. പന്തല്‍ പണിക്ക് ശേഷം ബിരിയാണി സദ്യയും ബാച്ചി ക്ലബ്ബിന്റെ സെന്റോഫും എക്സ് ബാച്ചീ ക്ലബ്ബിന്റെ സ്വീകരണവും ഒരുക്കിയുണ്ടത്രെ.

Tuesday, October 16, 2007

ബ്രാഹ്മണശങ്ക

(ഒമ്പതുകൊല്ലം മുന്‍പ് കേരളാ.കോം ഗസ്റ്റ്ബുക്കില്‍ നമ്പൂരി എന്ന തൂലികാനാമത്തില്‍ എഴുതിയിയിട്ടിരുന്ന ഒരു വികടകഥ. ഇപ്പോള്‍ തക്ക സമയമായി എന്നു തോന്നുന്നതുകൊണ്ട് ഈ ചവര്‍ ഇവിടെ പോസ്റ്റുന്നു. പെരിങ്ങോടന്‍, സിമി, വിഷ്ണുപ്രസാദ്, വേണു, ആനന്ദ്, ഉണ്ണിക്കുട്ടന്‍, അനില്‍ശ്രീ, കണ്ണൂസ്, സാന്‍ഡോസ്, ഇത്തിരിവെട്ടം, മിടുക്കന്‍, ദില്‍ബാസുരന്‍, പൊന്നമ്പലം, അപരാജിതന്‍, ഇഞ്ചിപ്പെണ്ണ്, കുതിരവട്ടന്‍, ഇനിയും വേണ്ടാത്ത വഴിയിലൂടെ പോയി അപ്പി ചവിട്ടാനിരിക്കുന്ന ബാക്കിയുള്ളോര്‍ക്കൊക്കെയും കൂടി മൊത്തമായി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.)

ച്ചാല്‍, നോം ങ്ങനെ കുളിച്ച്‌ ശുദ്ധായി വഴീക്കുടെ പൂവ്വായിര്‍ന്നു. ശൂദ്രന്മാരൊക്കെ തൊട്ടശുദ്ധാക്ക്യാലോ എന്നും നിരീച്ച്‌ വഴീന്ന്‌ ത്തിരി മാറി ഓരത്തൂട്യായി ഗമനം.

അപ്പൊണ്‍ണ്ടടോ ഒരു മണം!

"ച്ഛേയ്‌, ന്താദ്‌? ഒരു പരിചയള്ള മണം?" ന്നായി.
അമര്‍ത്തിയങ്ക്ട്‌ ഓര്‍ത്തുനൊക്ക്യോപ്പൊ പിടി കിട്ടി. "അമേദ്ധ്യം!"

"അയ്യയ്യേ"

പക്ഷേ ഒരു സന്ദേഹം, അങ്ങനെ വര്വ്വോ? പബ്ലിക്‌ വഴീലൊക്കെ ഇതു പാടില്ല്യ പാടില്ല്യാന്ന്‌ ഇവറ്റകള്‍ക്കൊക്കെ അറിയണതല്ലേ?
ഒന്നുകൂടി മണം പിടിച്ചുനോക്കാം" ആഞ്ഞൊന്നു ശ്വാസം പിടിച്ചു.

"സംശല്ല്യ. അതന്നെ. അയ്യേ, ഇതിന്റടുതൂട്യൊക്കെ നടന്നൂലോ" -ന്നായി. ഞി കുളിക്ക്യാണ്ടെ തരല്ല്യ. തിരിച്ചുനടന്നു.

അപ്പളാണ്‌ ബുദ്ധിയുദിച്ചത്‌. ഇനി അഥവാ സാധനം അമേദ്ധ്യമല്ലെങ്കിലോ? വെറ്‌തേ കുളിക്ക്യേ?
ആമ്പമ്പട, എന്നോടാണോ കളി?

തിരിച്ചു നടന്നു. ( ശ്വാസം ഊര്‍ദ്ധ്വായനന്‍)

സംഭവസ്ഥലത്തെത്ത്യോപ്പൊ ഗന്ധം വീണ്ടും. ഹായ്‌ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
ഒന്നുംകുട്യങ്ക്ട് തെരഞ്ഞു പിടിച്ചപ്പോ ദാ കെടക്കുണൂ ദ്രവ്യം. ഒറ്റ നോട്ടത്തില്‍ തനി മറ്റതെന്നെ.


"ശരി കുളിക്ക്യെന്നെ വേണല്ലോ ഗുരുവായൂരപ്പാ" - ന്നായി. തിരിഞ്ഞു. അപ്പോളാണ്‌ തോന്നിയത്‌.
വെര്‍തേ അങ്ങനെ തോന്നുമ്പഴൊക്കെ പോയ്യ്യങ്ക്ട്‌ കുളിക്ക്യാച്ചാ, അതിനൊക്കേള്ള വക ഇല്ലത്തുണ്ടോ?
താളിക്കും ഇഞ്ചക്ക്യും ഒക്കെ പ്പോ ന്താ വെല?
ന്നാ ദ്‌ രണ്ടിലൊന്നൊറപ്പിച്ചിട്ടു തന്നെ കാര്യം - ന്‍ഞ്ചു.

ലേശം ചുണ്ണാമ്പു പോലെ സ്വല്‍പ്പം ചൂണ്ടുവിരലോണ്ടൊന്ന്‌ തോണ്ടിയെടുത്തു. മൂക്കിനോടടുപ്പിച്ചു ഘ്രാണന്‍ പ്രയോഗിച്ചു.


"മറ്റതന്ന്യാ. ഒരു സംശയോല്ല്യ."
"ന്നാലും വേണ്ടില്ല്യ. ഇത്ത്രടായ സ്ഥിതിക്ക്‌ പരിപൂര്‍ണ്ണമായി നിശ്ചയമാക്കീട്ട്‌ തന്നെ കാര്യം.
ഒന്ന്‌ പതുക്കെ സ്വല്‍പം ഇത്തിരി ലേശം മരുന്നിന്‌ അസാരം കുറച്ച്‌ നാവില്‍ തൊട്ടുനോക്കി.

"അയ്യേ, അതേ രുചി. ഇദതു തന്നെ. സാക്ഷാല്‍ അത്! ശിവ, ശിവ, ഗുരുവായൂരപ്പാ, ദ്രോഹികള്‌! പൊതുവഴീലല്ലേ ഈ കാട്ടിക്കൂട്ടീരിക്കണത്‌!
എന്തായാലും കുളിക്ക്യൊന്നും വേണ്ട, വൃത്തികേടില്‍ ചവിട്ടീല്ല്യല്ലോ"-ന്നും കരുതി നോം നൊംടെ വഴിക്കങ്ക്ട്‌ പോയി.

ത്രന്ന്യെ.

Saturday, July 07, 2007

അടിക്കുറിപ്പ് മത്സരം - ഒരു മീറ്റിന്റെ ഓര്‍മയ്‌ക്കായ്..... 07.07.06... 06.07.07 PM

ഒരു മീറ്റിന്റെ ഓര്‍മയ്‌ക്കായ്.....
തീയതി : വെള്ളിയാഴ്ച്ച. ജൂലൈ 7, 2006.സമയം : വൈകുന്നേരം 5 മണി - 8 മണി വരെ.(ലോക്കല്‍ ടൈം - GMT+4)സ്ഥലം : പാര്‍ട്ടി ഹാള്‍, ഫസ്റ്റ് ഫ്ലോര്‍, കുവൈറ്റ് ടൌവ്വര്‍, ഷാര്‍ജ



Labels:

Tuesday, June 05, 2007

ആപ്പീസില്‍ പ്രശ്നം.

ഈ വഴി പോയപ്പോള്‍ വെറുതെ യൂണിയനാപ്പീസില്‍ ഒന്ന് കേറി നോക്കിയതാ... അപ്പോഴാ നോട്ടീസ് ബോര്‍ഡ് ഉറപ്പിച്ച ആണി പറിഞ്ഞിരിക്കുന്നു... ബോര്‍ഡിലെ അക്ഷരങ്ങള്‍ മാഞ്ഞ് തുടങ്ങിയിരിക്കുന്നു. ഭാരവാഹികളുടെ ചില്ലിട്ട പടങ്ങളില്‍‍ (പ്രശിഡന്റേ എന്നെ തല്ലരുത്)മാലാറ സോറി മാറാല. ആകെയുണ്ടായിരുന്ന ഒരു ബെഞ്ചിന്റെ കാലൊടിഞ്ഞു... വല്ലപ്പോഴും തുറക്കാറുണ്ടായിരുന്ന അലമാരിയുടേ പൂട്ട് കളഞ്ഞ് പോയി... ഇങ്ങോട്ട് കയറുന്ന കോണിയുടെ ഒരു പടി കാണാനില്ല... ശ്ശോ ആകെ പ്രശ്നമാണല്ലോ.

ആപ്പീസില്‍ ആകെ പ്രശ്നം... എവിടെ പ്രസിഡ്ന്റ്... എവിടെ സെക്രട്ടറി.

ഓടോ
ഓഫടിക്കാന്‍ ടോപ്പിക്കില്ലാത്തവര്‍ ‘ബിരിയാണിക്കൊപ്പം രസം അതാ ഇപ്പോ നമ്മടെ സ്റ്റൈല്‍‍’ എന്ന് വിഷയത്തെക്കുറിച്ച് മുന്ന് ഖണ്ഡികയില്‍ കുറയാതെ ഉപന്യസിക്കുക.

Labels:

Monday, March 19, 2007

സുല്ല് ഉടച്ച് തീര്‍ക്കുന്ന തേങ്ങകള്‍.

രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ ബെല്ല് കേട്ടാണ്‌ ഉണര്‍ന്നത്‌... നോക്കുമ്പോള്‍ വിശാലമനസ്കന്‍.

"ഡേയ്‌ ഇത്തിരി... നീ വന്നേ നമുക്കൊരു ജോലിയുണ്ട്‌."

"എന്താ വിശാലേട്ടാ..."

"സുല്ല് വിളിച്ചിരുന്നു... പുള്ളിയുടെ തേങ്ങാക്കുട്ടില്‍ നിന്നും പറമ്പില്‍ നിന്നും തേങ്ങാ മോഷണം പോവുന്നുണ്ടത്രെ..."

"അതിന്‌"

"നമുക്ക്‌ ഇന്ന് ആ കള്ളനേ പിടിക്കണം"

"ഒകെ വിശാലേട്ടാ... ഇങ്ങോട്ട്‌ വാ"

റൂമില്‍ നിന്ന് താഴെ ഇറങ്ങി വന്നപ്പോള്‍ ഒരു ബുര്‍ഖ ധരിച്ച സ്ത്രീയുണ്ട്‌ താഴെ...

"ഡേയ്‌... ഇത്തിരി..."

ആ സ്ത്രീ ബുര്‍ഖയുടെ മുഖപടം ഉയര്‍ത്തി. അപ്പോള്‍ അത്‌ സ്ത്രീയല്ല. മുകളിലേക്ക്‌ പിരിച്ച്‌ വെച്ച കൊമ്പന്‍ മീശയുമായി വിശാലമനസ്കന്‍. സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ അത്‌ പിരിച്ച്‌ വെച്ച മീശയല്ലെന്നും പകരം അവിടെ പെയ്ന്റടിച്ച്‌ പ്ടിടിപ്പിച്ചതാണെന്നും മനസ്സിലായി.

"അല്ല... എന്താ ഈ പര്‍ദ്ദ ധരിച്ച്‌"

"ഉം അത്‌ പറയാം" എന്ന് പറഞ്ഞ്‌ പുള്ളി പര്‍ദ്ദയൂരി.

നോക്കുമ്പോള്‍ വിശാലേട്ടന്‍ ഫാന്റം രൂപത്തില്‍... മേലാകെ ഒട്ടിക്കിടക്കുന്ന നീല ഡ്രസ്സും അതിന്‌ മുകളില്‍ ബര്‍മുഡയും പിന്നെ അരയില്‍ തലയോട്ടി ബെല്‍ട്ടും അതിനിരുവശത്തും തൂങ്ങിക്കിടക്കുന്ന തോക്കും... ആകെ ഒരു ഭീകര രുപം.

"കണ്ണ്‍ മൂടാന്‍ ഒരു മുഖമൂടി കിട്ടിയില്ല... അതാ ബുര്‍ഖ ഇട്ടത്‌. പിന്നെ ഒര്‍ജിനല്‍ ഫന്റത്തിന്റെ അതേ രൂപത്തില്‍ വന്നാല്‍ കോപ്പിറൈറ്റ്‌ പ്രോബ്ലം ഉണ്ടായാലോ... ആ ചുള്ളന്‍ സായിപ്പാ... അത്‌ കൊണ്ട്‌ കൊമ്പന്‍ മീശയാക്കി... പുള്ളിക്ക്‌ മീശയില്ലല്ലോ."

"എന്തിനാ ഈ വേഷം." ഞാന്‍ അന്വേഷിച്ചു.

അത്‌ ആ കള്ളനെ പേടിപ്പിക്കാനല്ലേ ചുള്ളാ... എന്ന് പറഞ്ഞ്‌ സീറ്റിനടിയില്‍ നിന്ന് ഒരു കൊടുവാള്‍ എനിക്കും തന്നു. പിന്നെ ഒരെണ്ണം എടുത്ത്‌ ഇരുട്ടിലേക്ക്‌ നീട്ടി.

ഇരുട്ടില്‍ പതുക്കേ ഒരു വെളിച്ചം തെളിഞ്ഞു. അത്‌ തമനുവായിരുന്നു.

മൂന്നാളും ആബുലന്‍സില്‍ കയറുമ്പോള്‍ ഇത്‌ കള്ളനെ കൊന്നാല്‍ കുഴിച്ചുമൂടന്‍ കൊണ്ടുപോവാനാ ഈ വണ്ടിതന്നെയാക്കിയത്‌ എന്ന് തമനു വിശദീകരിച്ചു.

വഴിയില്‍ നിന്ന് കൈയ്യില്‍ കരടിക്കുട്ടിയുടെ പാവയും മറ്റേകയ്യില്‍ പച്ചാളത്തേയും പിടിച്ച്‌ ദില്‍ബന്‍ കയറി.

പച്ചാളത്തെ നോക്കി ഞാന്‍ ചോദിച്ചു... "ഇവനെന്നാ ദുബൈയില്‍ എത്തിയത്‌."

"ദേവേട്ടന്‍ വന്നപ്പോള്‍ ലഗേജിലിട്ട്‌ കോണ്ട്‌ വന്നതാ..." എന്നായിരുന്നു ദില്‍ബന്റെ മറുപടി. വണ്ടിയില്‍ കയറിയ ഉടന്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്ന് പോപ്പിന്‍സ്‌ മിഠായി എല്ലാവര്‍ക്കും ഓരോന്ന് കോടുത്തു. പോരെന്ന് പറഞ്ഞ്‌ കരഞ്ഞ പച്ചാളത്തിന്‌ രണ്ടും.

സുല്ലിന്റെ വീട്ടില്‍ സുല്ലില്ലായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍, കള്ളിമുണ്ടുടുത്ത്‌ തോളില്‍ ഒരു പാരക്കോലും (തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത ഇരുമ്പ്‌ ദണ്ഡ്‌.) ചുമലില്‍ തൂക്കിയിട്ട ചാക്കുമായി സുല്ലെത്തി. ചാക്കിലെ തേങ്ങ നിലത്ത്‌ ചെരിഞ്ഞ്‌ നെറ്റിയിലെ വലിയ മുറിവിന്റെ അടയാളത്തില്‍ പതുക്കെ തലോടി സുല്ല് പറഞ്ഞു.

"കുറേ ദിവസമായി വീട്ടിലെ തേങ്ങാക്കൂട്ടില്‍ നിന്ന് തേങ്ങാ പോവുന്നു. രണ്ട്‌ ദിവസം മുമ്പ്‌ അതിനൊരു ലോക്ക്‌ പിടിപ്പിച്ചു. ഇപ്പോള്‍ തെങ്ങില്‍ നിന്ന് നേരിട്ട്‌ തേങ്ങ മോഷ്ടിക്കുന്നു. ആരായാലും അവനെ പിടിക്കണം."

"അക്കാര്യം ഞങ്ങളേറ്റു..." പാവയും പച്ചാളത്തേയും താഴെവെച്ച്‌ ദില്‍ബന്‍ പറഞ്ഞു.

"വീട്ടില്‍ അരക്കാനുള്ള തേങ്ങ മുഴുവനും ബൂലോഗത്ത്‌ ചെലവാക്കിയതിന്‌ സുല്ലി കൈകാര്യം ചെയ്ത പാടാണ്‌ നെറ്റിയില്‍" എന്ന് തമനു പതുക്കേ പറയുന്നുണ്ടായിരുന്നു.

അങ്ങനെ ഞങ്ങള്‍ കാത്തിരിക്കവേ കള്ളനെത്തി. നേരിട്ട്‌ തെങ്ങില്‍ വലിഞ്ഞ്‌ കയറാന്‍ തുടങ്ങി. പിന്നാലെ സൂല്ലും കയറി. അതോടെ കള്ളന്‍ താഴെക്ക്‌ ചാടി.

മുട്ട്‌ കീറിയ ജീന്‍സും ഒരു കൈ മാത്രമുള്ള ബനിയനും അരയില്‍ വാഴന്നാരില്‍ കോര്‍ത്തിട്ട മടവാളും...

പതുക്കേ എണീപ്പിച്ചപ്പോള്‍ അഗ്രജന്‍. ഞാന്‍ ഞെട്ടിപ്പോയി. അഗ്രജന്‍ ഒറ്റക്കരച്ചില്‍.

വിശാലന്‍ തോളില്‍ തട്ടി സമാധാനിപ്പിച്ചപ്പോള്‍ അഗ്രു കഥ പറഞ്ഞു.

"ഞാന്‍ എത്ര തേങ്ങ കൊണ്ടുവന്നാലും അത്‌ കാണില്ല. ആരോ അടിച്ച്‌ മാറ്റുന്നു. ഒരു ദിവസം മറഞ്ഞിരുന്ന് നോക്കിയപ്പോള്‍ അത്‌ സുല്ലാണ്‌... ആരോടും പറഞ്ഞ്‌ പ്രശ്നമാക്കണ്ട എന്ന് കരുതി അത്യാവശ്യത്തിനുള്ളത്‌ മാത്രം തിരിച്ച്‌ എടുത്ത്‌ കൊണ്ട്‌ പോവാന്‍ വന്നതാ..."

സുല്ല് വികാരഭരിതനായി... കണ്ണുകള്‍ നിറഞ്ഞൊഴുകി.

"അഗ്രൂ ഞാന്‍ എന്റെ മക്കള്‍ക്ക്‌ ഫുഡ്ഡിന്‌ വേണ്ടിയല്ല ഇത്‌ ചെയ്തത്‌. ബൂലോഗത്തേക്ക്‌ ആവശ്യമായ തേങ്ങ പഴയപോലെ ഇപ്പോള്‍ കിട്ടുന്നില്ല... അതാ ഇങ്ങനെ ചെയ്തത്‌... പ്ലീസ്‌ നീ ക്ഷമി."

പെട്ടൊന്ന് ബാക്കില്‍ നിന്ന് ഒരു തേങ്ങിക്കരച്ചില്‍... ദില്‍ബന്‍ തേങ്ങിക്കരയുന്നു..."

വിശാലനും കണ്ണ്‍ തുടച്ചു... അഗ്രുവും തമനുവും തലേന്ന് കഴിച്ച ഷവര്‍മയുടെ കണക്ക്‌ പറയുന്നു...

എന്റെ കാലിലാരോ പിടിച്ച്‌ വലിക്കുന്നുണ്ട്‌... നോക്കുമ്പോള്‍ സഹമുറിയന്‍.

"വേഗം എഴുന്നേല്‍ക്കഡേയ്‌... സമയം നാലരയും കഴിഞ്ഞു." പതുക്കേ എണീറ്റു...

Labels: