Wednesday, August 02, 2006

ഞാനും മെമ്പര്‍ഷിപ്പെടുത്തു..

സര്‍വ്വലോക ഓഫ് തൊഴിലാളികളെ സംഘടിക്കുവിന്‍..നഷ്ടപെടാന്‍ ഏതാനും പോസ്റ്റുകള്‍ മാത്രം കിട്ടാനുള്ളത് ഒണില്ലാത്ത (ഓണമില്ലാത്ത എന്നല്ല) ഒരു ബ്ലോഗ് സാമ്രാജ്യവും.. കടന്നു വരൂ കടന്നു വരൂ...

ആര്‍ക്കും എപ്പോഴും കടന്നുവരാം... (ആയിരിക്കും അന്തിമതീരുമാനം ഇടിവാള്‍ റഫറിയുടേതായിരിക്കും )

ഇവിടെ ഇത്തിരിയിടം നല്‍കിയ ഇടിവാള്‍ജിയടക്കമുള്ള സകല ഓഫടിവീരന്മാര്‍ക്കും ഒരായിരം നണ്ട്രി..

5 Comments:

At 2:37 AM, August 07, 2006 , Blogger Sreejith K. said...

സുഹൃത്തുക്കളേ, യൂണിയന്റെ ഓഫീസില്‍ ഈ പോസിന്റെ പേരിനു മുകളില്‍ മാത്രം ഡേറ്റ് വരുന്നില്ല. ഞാന്‍ കുറേ നേരമായി പണിയുന്നു. കണ്‍ഫ്യൂഷ്യസ് ആയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. പുലികളേ, ഓഫടിവീരന്മാരേ, എന്തെങ്കിലും ഐഡിയ ഉണ്ടോ?

 
At 3:32 AM, August 07, 2006 , Blogger Sreejith K. said...

കണ്ടുപിടിച്ചു. കണ്ടുപിടിച്ചു. കാരണം കണ്ട് പിടിച്ചു. ശ്ശൊ. എന്നെ സമ്മതിക്കണം.

ഈ പോസ്റ്റും ഇതിനു മുന്‍പുള്ള പോസ്റ്റും ഒരേ ദിവസം വന്നതുകൊണ്ടായിരുന്നു, ടെമ്പ്ലേറ്റ് ഈ പോസ്റ്റിന്റെ ദിനം കാണിക്കാതിരുന്നത്. ഇതുനു ശേഷമുള്ള പോസിന്റെ ഡേറ്റ് മാറ്റിയപ്പോള്‍ ശരിയായി.

പക്ഷെ ഈ പ്രശ്നമേ തീര്‍ന്നുള്ളൂ. ഇനി ഒരു ദിവസം രണ്ട് പോസ്റ്റ് എപ്പോള്‍ വന്നാലും, ആദ്യത്തെ പോസിന്റെ ദിവസം മാത്രമേ കാണിക്കൂകയുള്ളൂ ഈ ടെമ്പ്ലേറ്റ്. ച്ഛായ്, അലബ് ടെമ്പ്ലേറ്റ്. ഇനി യൂനിയനില്‍ ഒരു ദിവസം ഒരു പോസ്റ്റ് മാത്രമേ പാടുള്ളൂ എന്ന് നിയമം കൊണ്ട് വരേണ്ടി വരുമോ എന്റെ പ്രസിഡന്റേ (അതാരാപ്പാ?)

 
At 11:02 PM, August 07, 2006 , Blogger Sreejith K. said...

എന്നോടാ കളി. ആ പ്രശ്നവും പരിഹരിച്ചു യൂണിയന്‍ പ്രവര്‍ത്തകരേ.

ഒരേ ദിവസത്തില്‍ രണ്ട് പോസ്റ്റ് വരുമ്പോള്‍ ആദ്യ പോസ്റ്റിനു മാത്രമേ ഡേറ്റ് വരുന്നുണ്ടായിരുന്നുള്ളൂ. പലതും ശ്രമിച്ച് നോക്കിയിട്ടും രണ്ടാ പോസ്റ്റിന് ഡേറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. ഡേറ്റിന് യൂണിയനെ വേണ്ടെങ്കില്‍ യൂണിയന് ഡേറ്റിനേയും വേണ്ട.

ഡേറ്റിനെ അവിടുന്നു തട്ടി ഞാന്‍. പകരം പോസ്റ്റിനെ പേരെടുത്തു നോക്കി. ഡേറ്റിന്റെ അഹങ്കാരം ഞാന്‍ കാറ്റത്ത് പറത്തി. ഇനി അവന്‍ നമ്മളോട് കളിക്കില്ല. പുതിയ യൂണിയന്‍ ഓഫീസ് എങ്ങിനെ ഉണ്ടെന്ന് അഭിപ്രായം അറിയിക്കുമല്ലോ.

 
At 11:09 PM, August 07, 2006 , Blogger Unknown said...

ശ്രീജ്യേ,
കലക്കി മോനേ...
ഇജ്ജ് ഒടുക്കത്തെ ഗ്ലാമര്‍ മാത്രമല്ല പുത്തിയും ആണെടാ ഹന്നീ. :-)

 
At 11:20 PM, August 07, 2006 , Blogger Rasheed Chalil said...

യൂണിയന്‍ ഓഫീസ് അലങ്കരിച്ച യൂണിയന്റെ തിലകക്കുറിയും കൂടാതെ വേറെ എന്തൊക്കെയോ (ടൈപ്പാന്‍ മടി)ആയ മാന്യമഹാന്‍ ശ്രീചിത്ത് അവറുകള്‍ക്ക് യൂണിയന്‍ അംഗം എന്ന നിലയിലും സ്വന്തം നിലയിലും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.

ലെവന്‍ വെറും പുലിയല്ല.പുപ്പുലിയാ.......

 

Post a Comment

Subscribe to Post Comments [Atom]

<< Home