Tuesday, October 16, 2007

ബ്രാഹ്മണശങ്ക

(ഒമ്പതുകൊല്ലം മുന്‍പ് കേരളാ.കോം ഗസ്റ്റ്ബുക്കില്‍ നമ്പൂരി എന്ന തൂലികാനാമത്തില്‍ എഴുതിയിയിട്ടിരുന്ന ഒരു വികടകഥ. ഇപ്പോള്‍ തക്ക സമയമായി എന്നു തോന്നുന്നതുകൊണ്ട് ഈ ചവര്‍ ഇവിടെ പോസ്റ്റുന്നു. പെരിങ്ങോടന്‍, സിമി, വിഷ്ണുപ്രസാദ്, വേണു, ആനന്ദ്, ഉണ്ണിക്കുട്ടന്‍, അനില്‍ശ്രീ, കണ്ണൂസ്, സാന്‍ഡോസ്, ഇത്തിരിവെട്ടം, മിടുക്കന്‍, ദില്‍ബാസുരന്‍, പൊന്നമ്പലം, അപരാജിതന്‍, ഇഞ്ചിപ്പെണ്ണ്, കുതിരവട്ടന്‍, ഇനിയും വേണ്ടാത്ത വഴിയിലൂടെ പോയി അപ്പി ചവിട്ടാനിരിക്കുന്ന ബാക്കിയുള്ളോര്‍ക്കൊക്കെയും കൂടി മൊത്തമായി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.)

ച്ചാല്‍, നോം ങ്ങനെ കുളിച്ച്‌ ശുദ്ധായി വഴീക്കുടെ പൂവ്വായിര്‍ന്നു. ശൂദ്രന്മാരൊക്കെ തൊട്ടശുദ്ധാക്ക്യാലോ എന്നും നിരീച്ച്‌ വഴീന്ന്‌ ത്തിരി മാറി ഓരത്തൂട്യായി ഗമനം.

അപ്പൊണ്‍ണ്ടടോ ഒരു മണം!

"ച്ഛേയ്‌, ന്താദ്‌? ഒരു പരിചയള്ള മണം?" ന്നായി.
അമര്‍ത്തിയങ്ക്ട്‌ ഓര്‍ത്തുനൊക്ക്യോപ്പൊ പിടി കിട്ടി. "അമേദ്ധ്യം!"

"അയ്യയ്യേ"

പക്ഷേ ഒരു സന്ദേഹം, അങ്ങനെ വര്വ്വോ? പബ്ലിക്‌ വഴീലൊക്കെ ഇതു പാടില്ല്യ പാടില്ല്യാന്ന്‌ ഇവറ്റകള്‍ക്കൊക്കെ അറിയണതല്ലേ?
ഒന്നുകൂടി മണം പിടിച്ചുനോക്കാം" ആഞ്ഞൊന്നു ശ്വാസം പിടിച്ചു.

"സംശല്ല്യ. അതന്നെ. അയ്യേ, ഇതിന്റടുതൂട്യൊക്കെ നടന്നൂലോ" -ന്നായി. ഞി കുളിക്ക്യാണ്ടെ തരല്ല്യ. തിരിച്ചുനടന്നു.

അപ്പളാണ്‌ ബുദ്ധിയുദിച്ചത്‌. ഇനി അഥവാ സാധനം അമേദ്ധ്യമല്ലെങ്കിലോ? വെറ്‌തേ കുളിക്ക്യേ?
ആമ്പമ്പട, എന്നോടാണോ കളി?

തിരിച്ചു നടന്നു. ( ശ്വാസം ഊര്‍ദ്ധ്വായനന്‍)

സംഭവസ്ഥലത്തെത്ത്യോപ്പൊ ഗന്ധം വീണ്ടും. ഹായ്‌ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
ഒന്നുംകുട്യങ്ക്ട് തെരഞ്ഞു പിടിച്ചപ്പോ ദാ കെടക്കുണൂ ദ്രവ്യം. ഒറ്റ നോട്ടത്തില്‍ തനി മറ്റതെന്നെ.


"ശരി കുളിക്ക്യെന്നെ വേണല്ലോ ഗുരുവായൂരപ്പാ" - ന്നായി. തിരിഞ്ഞു. അപ്പോളാണ്‌ തോന്നിയത്‌.
വെര്‍തേ അങ്ങനെ തോന്നുമ്പഴൊക്കെ പോയ്യ്യങ്ക്ട്‌ കുളിക്ക്യാച്ചാ, അതിനൊക്കേള്ള വക ഇല്ലത്തുണ്ടോ?
താളിക്കും ഇഞ്ചക്ക്യും ഒക്കെ പ്പോ ന്താ വെല?
ന്നാ ദ്‌ രണ്ടിലൊന്നൊറപ്പിച്ചിട്ടു തന്നെ കാര്യം - ന്‍ഞ്ചു.

ലേശം ചുണ്ണാമ്പു പോലെ സ്വല്‍പ്പം ചൂണ്ടുവിരലോണ്ടൊന്ന്‌ തോണ്ടിയെടുത്തു. മൂക്കിനോടടുപ്പിച്ചു ഘ്രാണന്‍ പ്രയോഗിച്ചു.


"മറ്റതന്ന്യാ. ഒരു സംശയോല്ല്യ."
"ന്നാലും വേണ്ടില്ല്യ. ഇത്ത്രടായ സ്ഥിതിക്ക്‌ പരിപൂര്‍ണ്ണമായി നിശ്ചയമാക്കീട്ട്‌ തന്നെ കാര്യം.
ഒന്ന്‌ പതുക്കെ സ്വല്‍പം ഇത്തിരി ലേശം മരുന്നിന്‌ അസാരം കുറച്ച്‌ നാവില്‍ തൊട്ടുനോക്കി.

"അയ്യേ, അതേ രുചി. ഇദതു തന്നെ. സാക്ഷാല്‍ അത്! ശിവ, ശിവ, ഗുരുവായൂരപ്പാ, ദ്രോഹികള്‌! പൊതുവഴീലല്ലേ ഈ കാട്ടിക്കൂട്ടീരിക്കണത്‌!
എന്തായാലും കുളിക്ക്യൊന്നും വേണ്ട, വൃത്തികേടില്‍ ചവിട്ടീല്ല്യല്ലോ"-ന്നും കരുതി നോം നൊംടെ വഴിക്കങ്ക്ട്‌ പോയി.

ത്രന്ന്യെ.

44 Comments:

At 3:40 PM, October 16, 2007 , Blogger അഞ്ചല്‍ക്കാരന്‍ said...

തികച്ചും കാലികം!

 
At 6:38 PM, October 16, 2007 , Blogger മുക്കുവന്‍ said...

:)

 
At 7:23 PM, October 16, 2007 , Blogger ശ്രീ said...

ഹ ഹ ഹ...

:)

 
At 7:30 PM, October 16, 2007 , Blogger വിഷ്ണു പ്രസാദ് said...

"അയ്യേ, അതേ രുചി. ഇദതു തന്നെ. സാക്ഷാല്‍ അത്! ശിവ, ശിവ...


വിശ്വേട്ടാ...ഈ ഭാഗത്ത് ഒരു പ്രശ്നമില്ലേ?ഒരു മുന്‍പരിചയത്തിന്റെ....(വേണ്ടേരുന്നു)

 
At 7:55 PM, October 16, 2007 , Blogger മൂര്‍ത്തി said...

:)വിഷ്ണു പറഞ്ഞതിലും കാര്യമുണ്ട്..എന്തായാലും നന്നായൊന്നു ചിരിച്ചു..

 
At 8:04 PM, October 16, 2007 , Blogger Rasheed Chalil said...

വിശ്വേട്ടാ.... :) :)

 
At 8:26 PM, October 16, 2007 , Blogger simy nazareth said...

വിശ്വേട്ടാ ഞാന്‍ മാറിനടക്കാം :-)
കഥ കലക്കീന്നു പറയണ്ടല്ലോ ല്ലേ.

 
At 9:04 PM, October 16, 2007 , Blogger വേണു venu said...

വഴി മാറി നടക്കുക തന്നെ നല്ല വഴി.:)

 
At 9:32 PM, October 16, 2007 , Blogger അങ്കിള്‍. said...

:)

 
At 9:59 PM, October 16, 2007 , Blogger asdfasdf asfdasdf said...

ഹ ഹ ഹ. കഥ കാലികം തന്നെ !!

 
At 10:08 PM, October 16, 2007 , Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അത് ശരി വിശ്വേട്ടോ ആ വഴി പോയവരു തൊട്ട് മണത്തെന്നും മോളില്‍ പറഞ്ഞവരു ചവിട്ടി അശുദ്ധായീന്നും എന്നൊന്നുമല്ലല്ലോ ഉദ്ദേശിച്ചത്.:)

 
At 10:12 PM, October 16, 2007 , Blogger ഇടിവാള്‍ said...

ഭാഗ്യായി.. ചവിട്ടീല്ല്യല്ലോ ;)

കേരളാ.കോം ഇല്‍ വായിച്ച അതേ ഫ്രഷ്നസ്സോടെ വായിച്ചു!

 
At 11:49 PM, October 16, 2007 , Blogger അരവിന്ദ് :: aravind said...

ഹഹ! ഭാഷ തകര്‍പ്പന്‍! നല്ലോം രസിച്ചു.
ഏതാണ്ടൊരു ഇതു പോലെയുള്ള കഥ കേട്ടിട്ടുണ്ടാരുന്നെങ്കിലും ഇതാണ് ഫാര്‍ ഫാര്‍ ബെറ്റര്‍! :-)

നമ്പൂരി പഴനിയില്‍ ആവാഞ്ഞത് ഭാഗ്യം.

 
At 12:09 AM, October 17, 2007 , Blogger ഉണ്ണിക്കുട്ടന്‍ said...

അതു കലക്കി. ഇടക്കൊരു ചേഞ്ചിനു അപ്പീലോക്കെ ചവിട്ടുന്നതു നല്ലതല്ലേ.. അല്ലേ ? ഈ അപ്പി അവിടെ വരാന്‍ കാരണം ആരാണാവോ :)

 
At 12:36 AM, October 17, 2007 , Blogger Unknown said...

ഹ ഹ ഹ ... കലക്കി വിശ്വേട്ടാ...
:)

 
At 12:48 AM, October 17, 2007 , Blogger sandoz said...

ഹ.ഹ.ഹ...എനിക്ക്‌ വയ്യ...

കൊടുങ്ങല്ലൂരമ്മേ....കാത്തോളണേ...

 
At 1:19 AM, October 17, 2007 , Blogger ഗുപ്തന്‍ said...

വിശ്വേട്ടാ ഇതിലും നന്നായി അതുപറയാനാവില്ല :)

 
At 1:21 AM, October 17, 2007 , Blogger ആവനാഴി said...

അപ്പി മണക്ക്വേം രുചിക്യേം ഒക്കെ ചെയ്തു അപ്പി തന്നെ എന്നു തീര്‍ച്യാക്കീലോ. ഇനി അതിപ്പോ അങ്ങിനെ ചെയ്തില്യാച്ചാല്‍ ഒരു വ്യ്ക്ലബ്യം അങ്ങനെ മന്‍സ്സീക്കെടക്വേ. അതു വേണ്ടാ.

പക്ഷെ ആരാ അപ്പീട്ടേന്നു പറഞ്ഞില്യാ.. അതെന്താഹേ?

 
At 1:25 AM, October 17, 2007 , Blogger Unknown said...

നാട്ടിലെ ബസ്‌സ്റ്റാന്റില്‍ പേപ്പട്ടിയിറങ്ങിയപ്പൊ മൊല്ലാക്ക പറഞ്ഞു നമ്മള്‍ക്ക് ആ വഴി ഇനി പോണ്ട മക്കളെ എന്ന്. പേപ്പട്ടി ഉള്ളത് കൊണ്ട് ജനം ബസ്സ് കയറാതിരിക്കുന്നതാണ് നല്ലത് എന്ന്. പേപ്പട്ടിയെ ഉപദേശിച്ച് നന്നാക്കാന്‍ പോയ മൊല്ലാക്ക ആശുപത്രിയില്‍ കിടന്ന് 2 കിലോ മുന്തിരി തിന്ന അന്ന് വൈകുന്നേരമാണ് ഞങ്ങള്‍ പേപ്പട്ടിയെ തല്ലിക്കൊന്നത്. നാട്ടിലെ ഫ്യൂച്ചര്‍ പട്ടികള്‍ ഇപ്പൊള്‍ പേ പിടിയ്ക്കുന്നത് മുമ്പ് രണ്ട് വട്ടം ആലോചിയ്ക്കാറുണ്ട് എന്നാണ് അവര്‍ക്ക് ആലോചനയ്ക്കിടയില്‍ വലിയ്ക്കാന്‍ ബീഡി വിറ്റ അസൈനാരാക്ക പറഞ്ഞത്.

ഓടോ:ഒരേ ഒരു ചോദ്യം.ഒടുവില്‍ മൊല്ലാക്ക ആരായി? :-)

 
At 1:58 AM, October 17, 2007 , Blogger Ziya said...

അമ്പമ്പട!
പിണറായി പറഞ്ഞതും കാര്യം-നികൃഷ്‌ടത്തിന്റെ അര്‍ത്ഥമറിയാതെ വെറുതേ കാക്കിരി പൂക്കിരി...
മൊല്ലാക്ക കൈപ്പള്ളിയാകുമോ ദില്‍ബാ അതോ കൈപ്പള്ളി മൊല്ലാക്കയാകുമോ...ആകെ കണ്‍ഫൂഷന്‍!
ഗാന്ധിക്ക് പാരസെറ്റമോള്‍ കൊടുത്തോ എന്നറിഞ്ഞില്ലല്ലോ ഫഗവാനേ!
വ്യാസന്‍ ആദ്യത്തെ ക്ലോണ്‍ മാസ്റ്ററാണേന്നും കേട്ടു.
സാന്‍ഡോ, കൊടുങ്ങല്ലൂര്‍ പോണ വഴീല് അപ്പീണ്ടോഡാ?
ആ ശെടാ മൊത്തത്തില്‍ ഓഫാണല്ലോ...
അ കെടക്കട്ടെ...

 
At 2:10 AM, October 17, 2007 , Blogger ഗുപ്തന്‍ said...

ziya chettayikku vazhithettiyennorudoubt :(

 
At 2:45 AM, October 17, 2007 , Blogger Sethunath UN said...

gnഇപ്പോഴാണ് വായിയ്ക്കുന്നത്. റി-പോസ്റ്റിയത് ന‌ന്നായി.
ചിരിച്ചു പണ്ടാറടങ്ങി.

 
At 3:16 AM, October 17, 2007 , Blogger അഞ്ചല്‍ക്കാരന്‍ said...

സിയാ ചേട്ടായിക്ക് വഴിതെറ്റി. തന്നേന്ന്...
വിശ്വട്ടേന്‍ ഒറ്റ ക്ലൂവേ വഴിയെ കുറിച്ച് തന്നിട്ടുള്ളൂ. അത് ദേണ്ടെ :

“പെരിങ്ങോടന്‍, സിമി, വിഷ്ണുപ്രസാദ്, വേണു, ആനന്ദ്, ഉണ്ണിക്കുട്ടന്‍, അനില്‍ശ്രീ, കണ്ണൂസ്, സാന്‍ഡോസ്, ഇത്തിരിവെട്ടം, മിടുക്കന്‍, ദില്‍ബാസുരന്‍, പൊന്നമ്പലം, അപരാജിതന്‍, ഇഞ്ചിപ്പെണ്ണ്, കുതിരവട്ടന്‍, ഇനിയും വേണ്ടാത്ത വഴിയിലൂടെ പോയി അപ്പി ചവിട്ടാനിരിക്കുന്ന ബാക്കിയുള്ളോര്‍ക്കൊക്കെയും കൂടി മൊത്തമായി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.”

ക്ലൂ ഒന്നു മനശ്ശാസ്ത്രപരമായി അപഗ്രധിച്ചു നോക്കൂ ചേട്ടായി. അപ്പിയാല്‍ നിറഞ്ഞ വഴി തെളിഞ്ഞ് തെളിഞ്ഞ് വരും.

“ദേ..അപ്പി ചവിട്ടല്ലേ...ദേണ്ടെ അപ്പി... അപ്പി...അപ്പി...(മണിച്ചിത്രത്താഴ് ഫെയിം)”

 
At 3:48 AM, October 17, 2007 , Blogger Ziya said...

എനിക്കൊരു വഴീം തെറ്റീല്ല അണ്ണന്മാരേ!

ഈ അപ്പി മണക്കുന്നത് ക്ലൂ ബ്ലോഗില്‍ മാത്രമല്ല...
മറ്റു പല ബ്ലോഗുകളിലും അപ്പി , രാഷ്ട്രീയത്തില്‍ അപ്പി, അരമനേല്‍ അപ്പി, അടുക്കളേല്‍ അപ്പി...

ഈ അപ്പി എന്നതാ, ഒരു വിശ്വപ്രതിഭാസമോ?
അപ്പ മൊത്തത്തി ദുര്‍ഗ്രഹമായ ഒരോഫ് കെടക്കട്ടേന്ന് ഞാനും വെച്ചു.

 
At 4:09 AM, October 17, 2007 , Blogger ഗുപ്തന്‍ said...

അപ്പൊ ബൂലോഗം മൊത്തം ധര്‍മപുരി തന്നേണ്ണാ?


പാമ്പുകടിക്കാന്‍ ഈ ഓഫ്ഫ് യൂണിയന്‍ കാരും വിവി വച്ചാല്‍ എങ്ങനെ സ്വസ്ഥമായൊന്നു ഓഫടിക്കും !!!

 
At 4:22 AM, October 17, 2007 , Blogger Inji Pennu said...

കഥയൊക്കെ കൊള്ളാം...പക്ഷെ ഇത്
എന്തോ ഇവിടെ വേണ്ടായിരുന്നു എന്ന പോലൊരു ചെറിയ തോന്നല്‍. ഒരാളെ കളിയാക്കാന്‍ മറ്റൊരു സ്ഥലത്ത് പോസ്റ്റിടാന്നൊക്കെ പറഞ്ഞാല്‍...ചുവരെഴുത്ത് തന്ന്യാ എനിക്ക്...ഈ പോസ്റ്റും അപ്പൊ വലിയ വ്യത്യാസമൊന്നുമില്ല.

അല്ലെങ്കില്‍ അവിടെ തന്നെ ഇത് കമന്റിടണായിരുന്നു എന്ന് തോന്നുന്നു.

ഇതെന്തോ അത്രക്ക് സുഖിച്ചില്ല്യ.

 
At 4:26 AM, October 17, 2007 , Blogger കുതിരവട്ടന്‍ | kuthiravattan said...

:-) കാ‍ലികം തന്നെ. വഴി മാറി നടന്നേക്കാം.

 
At 5:05 AM, October 17, 2007 , Blogger Murali K Menon said...

This comment has been removed by the author.

 
At 5:07 AM, October 17, 2007 , Blogger Murali K Menon said...

വിശ്വം, അന്നും ഇതാവശ്യമായ് വന്നപ്പോഴാണു എഴുതിയതെന്ന് ഞാന്‍ ഓര്‍ക്കുന്നു. അന്നത്തെ “അപ്പി” ‘ഇരുട്ടുപാട്’, ‘പ്രകാശ്’ അങ്ങനെയുള്ള ഒരുപാടു പേരില്‍ ആയിരുന്നു ഗസ്റ്റ് ബുക്കില്‍ കയറിവന്നത്. ഇന്നത് മറ്റു പല പേരുകളിലും, എഴുത്തിന്റെ രൂപത്തിലും വന്നുകൊണ്ടിരിക്കുന്നു.
അപ്പോള്‍ വീണ്ടും അത് പോസ്റ്റിയത് നന്നായി. ഇനി മൂന്നുസ്ഥലത്തും ആക്കിയാലേ നിവൃത്തി വരുള്ളു എന്ന് തീരുമാനിക്കുന്നോര്‍ക്ക് ഇതിട്ടീട്ടും വലിയ പ്രയോജനമില്ല.
ഇപ്പോള്‍ ഞാന്‍ വ്യക്തിപരമായ് അറിയുന്ന കുറച്ച് ബൂലോക കൂട്ടുകാരോട് പറഞ്ഞത് അലമ്പുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയ വിവാദങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ഇതൊക്കെ താനേ കെട്ടടങ്ങിക്കൊള്ളും എന്നാണ്.
എന്തായാലും പഴയകാലം ഒന്നു കൂടി ഓര്‍മ്മയില്‍ കൊണ്ടുവന്നപ്പോള്‍ നമ്മുടെ പഴയ സഖാക്കളെ എല്ലാവരേയും കണ്ടതുപോലെ തോന്നി.
സസ്നേഹം
മുരളി

 
At 5:54 AM, October 17, 2007 , Blogger Visala Manaskan said...

:)

ഞാന്‍ വീണ്ടും കേരള.കോം, ആല്‍ത്തറ അലക്കുല്‍ത്തായി മാറി!

ബ്ലോഗില്‍ ആളോള് കൂടിയപ്പോള്‍ പഴയ ആ ഫീലിങ്ങം കുറെ പോയി. എന്തായാലും എഴുത്ത് ഉസാറായിട്ടുണ്ട്.

 
At 8:38 AM, October 17, 2007 , Blogger Ralminov റാല്‍മിനോവ് said...

ഇതു് ഇതുപോലെ അല്ലയാച്ചാലും പഴയ ഒരു നമ്പൂരിഫലിതങ്ങള്‍ എന്ന ഒരു പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. ഈ ബസ്റ്റാന്റിലൊക്കെ കിട്ടുന്ന ഒന്നു്. ഒരു കാര്യം ഉറപ്പുമാണു് , അതിനു് പത്തു് വര്‍ഷത്തിനു് മീതെ പഴക്കവുമുണ്ട്.

 
At 8:51 AM, October 17, 2007 , Blogger ഉപാസന || Upasana said...

ഭായ് :)))

ഉപാസന

 
At 10:54 AM, October 17, 2007 , Blogger Sreejith K. said...

നോം ഒന്‍പത് കൊല്ലത്തിനും മുന്‍പ് ഈ കഥ നമ്പൂരി ഫലിതങ്ങള്‍ എന്ന പുസ്തകത്തില്‍ വായിച്ചിരിക്കുണൂ. എന്നാച്ചാലും കഥ അവസരോചിതായി എന്നതില്‍ സംശ്യില്ല്യ.

അപ്പിയിട്ട് പണ്ടും നടന്നൊണ്ടിരുന്ന ആ ബഹുജനയിതാവുള്ളവനെ ആരോ ബ്ലോഗീന്ന് ഓടിച്ചപ്പോഴും ഈ നമ്പൂരി തന്നെയല്ലേ മാപ്പ് കൊടുത്ത് വിളിച്ചോണ്ട് വന്നേന്നും സംശ്യം.

എന്താ ചെയ്യ, സംശ്യം കൂടെപ്പിറപ്പായിപ്പോയി.

 
At 12:00 PM, October 17, 2007 , Blogger കരുണന്‍ said...

ഈ പോസ്റ്റ് എഴുതിയ ആള്‍ തന്നെ കുറച്ചുനാള്‍ മുന്‍പ് സ്വന്തം ബ്ലോഗില്‍ അപ്പിതൊടാതെ എഴുതിയ പോസ്റ്റാണിത്. ആ ബ്ലോഗില്‍ ഒരുപാടുപേര്‍ വന്ന് ചിത്രകാരന്‍ എന്ന നികൃഷ്ടജീവിയെ മാറ്റി എടുത്തതിനു നന്ദിയും പറഞ്ഞു. പക്ഷെ വീണ്ടും പഴയ നിലയിലേക്ക് ചിത്രകാരന്‍ ഇറങ്ങിപോയപ്പോള്‍ അതിനെ കുറിച്ചുള്ള അപ്പിക്കഥ സ്വന്തം തട്ടകത്തില്‍ നിന്നും മാറ്റി ഇവിടെ പൊടി പിടിച്ചു കിടന്ന ഓഫ് യൂണിയനില്‍ കൊണ്ടുവന്നു തട്ടി?
കഥ സ്വന്തമാണെങ്കിലും അല്ലെങ്കിലും നാറുന്നത് സ്വന്തം ഇടമാകുമ്പോള്‍ എല്ലാവരും ഇങ്ങനെയാണ്. പണ്ട് കണ്ട വേസ്റ്റു മുഴുവന്‍ കൊണ്ടുവന്നു തട്ടുമായിരുന്ന ബൂലോക ക്ലബ്ബിനെ കൂടി നമുക്കെല്ലാവര്‍ക്കും ഇതുപോലെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കണം. എന്തു പറയുന്നു എല്ലാവരും?

 
At 5:00 AM, October 18, 2007 , Blogger പെരിയപന്നന്‍ said...

http://pelayadichitrakaran.blogspot.com/
പെലയാടി പൈതലുകളുടെ പെലയാടി ചിത്രകാരെനെന്ന മുരളി, നീ പെലയാടിയ ചരിത്രങ്ങളും ആ സ്ത്രീകള്‍ പറഞ സാക്ഷ്യങ്ങളും ഫോണ്‍ നമ്പ്രുകളും ഇവിടെയും ഉണ്ട്

 
At 8:37 AM, October 18, 2007 , Blogger മിടുക്കന്‍ said...

അത് അപ്പി ആയിരുന്നൊ?

ഇപ്പൊ അപ്പി ചവിട്ടുന്നത് ഒരു ഫാഷന്‍ അല്ലേ..?

:)

 
At 11:21 AM, October 18, 2007 , Blogger പരാജിതന്‍ said...

വിശ്വം,
ഇത് വേണ്ടിയിരുന്നില്ല. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ വിമര്‍‌ശനവും അവഗണനയുമൊക്കെ അര്‍ഹിക്കുന്നുണ്ടാകാം. അത് പ്രകടിപ്പിക്കാന്‍ വേറെയും മാര്‍‌ഗ്ഗങ്ങളുണ്ടല്ലോ. ഇത് അങ്ങേരുടെ ലൈനിനു സമാനമായിപ്പോയി. നേരിട്ടു പേര് പറഞ്ഞെഴുതാന്‍ തയ്യാറാകാഞ്ഞ സ്ഥിതിയ്ക്ക് അതിനെക്കാള്‍ ഒരു പടി താണുപോയെന്നു ഞാന്‍ പറയും. ഒരു ഇരയെക്കിട്ടിയാല്‍ അവനവന്‍ കാണിച്ചിട്ടുള്ള മ്ലേച്ഛത്തരങ്ങളെല്ലാം മറന്ന് ‘എടുത്തിട്ടു പെരുമാറി’ ആര്‍‌മ്മാദിക്കുന്ന ബൂലോകപൊറാട്ടുനാടകത്തില്‍ നിന്ന് താങ്കളെങ്കിലും മാറിനില്ക്കണമായിരുന്നു. എന്തെന്നാല്‍ അറിഞ്ഞോ അറിയാതെയോ താങ്കളും അത്തരമൊരിരയായിരുന്നല്ലോ, കുറച്ചു നാള്‍.
(ഇങ്ങനൊരു കമന്റ് ഇടണമെന്നുണ്ടായിരുന്നില്ല. ഇതെഴുതിയത് വിശ്വപ്രഭയായതു കൊണ്ട് മാത്രമാണ് ഇടേണ്ടി വന്നത്.)

 
At 12:30 PM, October 18, 2007 , Blogger Mr. K# said...

പരാജിതാ, താങ്കളുടെ ‘വെറുമൊരു‘ അഭിപ്രായം പറഞ്ഞൂ എന്നേയുള്ളൂ എന്നറിയാം. എന്നാലും ഒരു പടി താണു പോയി എന്നൊക്കെ പറയുന്നതിനു മുമ്പ് കമന്റൊന്നും വായിക്കാതെ ആ പോസ്റ്റ് മാത്രമായി ഒന്നു വായിക്കാമായിരുന്നു.

പൂരപ്പറമ്പുപോലെ വിശാലമായ മനസ്സുള്ളവന്‍ എന്നു കാണിക്കാന്‍ (കൊടുങ്ങല്ലൂരെ പൂരപ്പറമ്പല്ല ഉദ്ദേശിച്ചത്, യഥാര്‍ത്ഥ, വിശാലമായ പൂരപ്പറമ്പു തന്നെ) ഉദ്ദേശിച്ചിട്ട കമന്റ് ചിത്രകാരന്റെ എഴുത്തിനേക്കാള്‍ അരോചകമായിത്തോന്നി (എന്റെ അഭിപ്രായം മാത്രം). ബൂലോക പൊറാട്ടു നാടകത്തിലൊന്നും പെടാത്ത ഒരാളെങ്കിലും ഉണ്ടല്ലോ. സമാധാനം.

ഇതെഴുതണമെന്ന് ആഗ്രഹമൂണ്ടായിട്ടല്ല. എഴുതിയത് പരാജിതനായതുകൊണ്ട് എഴുതി എന്നു മാത്രം.

അപ്പി ഏതായാലും രണ്ടിടത്തായി. ഇനിയും അത് അവിടെയും ഇവിടെയും വച്ചു തേച്ച് വൃത്തികേടാക്കാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഇനിയൊരു സംസാരമില്ല മഹാത്മാ‍വേ. വന്ദനം.

 
At 12:51 PM, October 18, 2007 , Blogger പരാജിതന്‍ said...

കുതിരവട്ടാ, തെറ്റിദ്ധരിക്കാതെ.
അവിടെ ഞാന്‍ കമന്റിട്ടിരുന്നു. താങ്കള്‍ കണ്ടു കാണില്ല.
അതു കാണാതെയാണ്ട് ഇവിടെ കമന്റിയതെന്നു മനസ്സിലായി. സാരമില്ല. :)

 
At 8:46 PM, October 19, 2007 , Blogger nariman said...

പ്രശസ്തരായ എഴുത്തുകാര്‍ ബ്ലോഗില്‍ വരാത്തതു ബ്ലോഗിലെ പ്രതിഭകളേയും പണ്ഡിതന്‍മാരെയും എന്‍. ആര്‍. ഐ. വിപ്ലവകാരികളെയും പേടിച്ചിട്ടാണെന്നു പല ബ്ലോഗര്‍മാരും വീമ്പു പറയാറുണ്ട്.( ഈ ബ്ലോഗറ്മാരെയൊന്നും സമൂഹത്തിന്റെ അംഗീകാരം സ്വന്തം പ്രതിഭകൊണ്ടു നേടിയെടുത്ത എഴുത്തുകാര്‍ പരിഗണിക്കയോ എന്തെങ്കിലുമൊരുവാക്കു മറുപടി പറയുകയോ ചെയ്യാറില്ല.)

കണ്ടില്ലേ ബ്ലോഗര്‍മാ‍രുടെ സംസ്കാരം.ഈ ഹീനന്മാരോടു മത്സരിക്കാന്‍ നമ്മുടെ നല്ല എഴുത്തുകാര്‍ക്കു കഴിയുമോ? അല്പമെങ്കിലും നാണവും മാനവും അവര്‍ക്കു കാണാതിരിക്കുമോ

 
At 3:13 PM, October 20, 2007 , Anonymous Anonymous said...

നല്ല സംസ്കാരം ഉള്ള ബ്ലൊഗ് സമൂഹം. വെറും ജാഡകള്‍. എല്ലാ മലയാളികള്‍ക്കും ഇപ്പോള്‍ അറിയാം പ്രമുഖ ബ്ലോഗര്‍മാരുടെ ഒരു സംസ്കാരം. എന്നും പ്രശ്നങ്ങള്‍, കരിവാ‍രിത്തേക്കല്‍, വളിഞ്ഞ കുറേ വിറ്റും അടിക്കും, വല്ല പെണ്ണുങ്ങളും എഴുതിയാല്‍ അവരുടേ പിന്നാലെ കമന്റിട്ട് നടക്കും..
അമേദ്ധ്യങ്ങള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം..
നാണമില്ലടോ.. ഒരു ഓഫു യോണിയന്‍..ബൂലോക ക്ലബ് , മീറ്റ്..തേങ്ങാക്കൊല... കോപ്പ്

പ്ലീസ് മലയാളികളുടെ മാനം കളയരുത്.
നല്ല എഴുത്തുകാര്‍ ഈ കൂട്ടങ്ങളുടെ അടുത്തേക്ക് വരരുത് ..നിങ്ങള്‍ നശിച്ച് പോകും.. ഇവരുടെ ഗ്രൂപ്പിസവും.. ചതികളും..പാരവെപ്പും ഒക്കെ അറിയണമെങ്കില്‍ കമന്റ് മൊഴികളില്‍ ഒന്ന് കണ്ണോടിച്ചാല്‍ മതി. ഒന്നോ രണ്ടോ നല്ല യൂസ്ഫുള്‍ ബ്ലോഗ് കാണും ..ബാക്കി ഒക്കെ തേങ്ങ ഒടക്കലും, അളിഞ്ഞ വിറ്റും മാത്രം...

നിങ്ങള്‍ക്കൊക്കെ ഒന്ന് നന്നായിക്കൂടെ

 
At 3:56 AM, October 21, 2007 , Blogger അനിലൻ said...

കുരുത്തം കെട്ടോന്‍ തീട്ടം ചവിട്ട്യാ മൂന്നോടത്ത് എന്ന് നാട്ടുമൊഴി. (പഴയ പറച്ചിലാ) വിരലില്‍, മൂക്കിന്‍ തുമ്പില്‍ പിന്നെ നാവില്‍.
അതിന്റെ വികസിതരൂപമാണല്ലോ ഇത്.

 
At 5:16 AM, April 17, 2008 , Blogger മണിലാല്‍ said...

കലക്കുന്നുണ്ട്....ബെസ്റ്റ് വിഷസ്

 
At 10:06 PM, June 12, 2018 , Blogger Unknown said...

വിശ്വേട്ടാ.. തകർത്തൂ.. ഹയ് കാലത്തെ വശക്കേടായി

 

Post a Comment

Subscribe to Post Comments [Atom]

<< Home