Monday, August 07, 2006

നൂറടി

“എട്യേ ഞാനീ ഫ്രിഡ്ജില്‍ വെച്ചിരുന്ന കുപ്പി എന്ത്യേ ?”
“എടുത്തു കളഞ്ഞു. ഇനി നിങ്ങളടിക്കണ്ട....”
“ങേ... അപ്പോള്‍ നീ തന്നെ അല്ലേ അന്നു പറഞ്ഞെ, വീട്ടില്‍ വെച്ചായിക്കോ. വെളിയില്‍ വേണ്ടാന്നു...”

“എന്നിട്ടു നിങ്ങളു കേട്ടില്ലല്ലോ... നിങ്ങളിപ്പൊള്‍ യുണിയന്‍ ഉണ്ടാക്കിയേക്കുവല്ലേ.
ഊണിലും ഉറക്കത്തിലും കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരുന്നാലും,
നിങ്ങള്‍‍ക്കു ഈ ഒറ്റ വിചാരം മത്രമേ ഉള്ളോ മനുഷ്യാ... ഈ നൂറടി.“

43 Comments:

At 2:28 AM, August 07, 2006 , Blogger Sreejith K. said...

ഹ ഹ, മുല്ലൂ, കലക്കി

 
At 2:30 AM, August 07, 2006 , Blogger myexperimentsandme said...

ഹ..ഹ.. അത് തകര്‍ത്തു.. റോള്‍ റിവേഴ്‌സ് ചെയ്തോ വീട്ടില്‍? കൊള്ളാം.. :)

 
At 2:32 AM, August 07, 2006 , Blogger Rasheed Chalil said...

അടിപൊളി...

 
At 2:35 AM, August 07, 2006 , Blogger sreeni sreedharan said...

മുല്ലപ്പൂവേ,
കലക്കി,
ഇപ്പോ ഒരു പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്
“അനോണി!”

 
At 2:39 AM, August 07, 2006 , Blogger Unknown said...

മുല്ലപ്പൂ,
ങ്യാഹഹാ.....
അടിപൊളി. ഈശ്വരാ ക്ലബില്‍ വരെ ഓണ്‍ കമന്റിന്റെ കടന്നുകയറ്റം.

 
At 2:40 AM, August 07, 2006 , Blogger കുറുമാന്‍ said...

ഈ ഗുളിക കലക്കി മുല്ലപ്പൂവേ....ചെറുതായാലും നല്ല ഫലം നല്‍കി........

 
At 2:43 AM, August 07, 2006 , Blogger പണിക്കന്‍ said...

ഹ ഹ ഹാ... മുല്ലപൂസ്‌ അത്‌ കലക്കി...

എന്നാലും ആ കുപ്പി എടുത്തു കളയണ്ടായിരുന്നു...

 
At 2:54 AM, August 07, 2006 , Blogger sahayaathrikan said...

ഒരു നൂറടിക്കാനുള്ള അവസാനത്തെ വഴിയും അടഞ്ഞു

 
At 3:02 AM, August 07, 2006 , Blogger അരവിന്ദ് :: aravind said...

ഹഹഹ
കലക്കി മുല്ലേ...നല്ല ഒന്നാന്തരം പോസ്റ്റ്! :-))

 
At 3:34 AM, August 07, 2006 , Blogger മുസാഫിര്‍ said...

ഈ അനോണി ആനമയക്കി പോലത്തെ ഒരു മരുന്നാണൊ ?
മുല്ലപ്പൂ,സങതി ജോറ് !

 
At 4:26 AM, August 07, 2006 , Blogger സു | Su said...

മുല്ലപ്പൂ, ഹി ഹി ഓഫ് യൂണിയന്‍ പ്രസിഡന്റിനു സമര്‍പ്പിക്കൂ പോസ്റ്റ് !

 
At 4:35 AM, August 07, 2006 , Blogger Sreejith K. said...

ഇടിവാളേ, ദില്‍ബാ, ദേ സൂ പറയുന്നു ഇലക്ഷന്‍ നടത്താന്‍. അപ്പൊ നമുക്ക് വിജ്ഞാപനം ഇറക്കിയാലോ?

ഇല്ലെങ്കില്‍ ഒരു പോസ്റ്റ് ഞാന്‍ ഇപ്പോള്‍ അടിച്ചു മാറ്റും പറഞ്ഞേക്കാം.

 
At 4:39 AM, August 07, 2006 , Blogger Visala Manaskan said...

അത് കലക്കി.

 
At 4:44 AM, August 07, 2006 , Blogger Rasheed Chalil said...

ഓഫ് യൂണിയന്‍ പ്രസിഡഡിനു ഒരു യാത്രയപ്പിനായി ഒരു ഒഫടി യജ്ഞം നടത്തണ്ടേ നമുക്ക്...

ഇടിവാള്‍ജീ.. താനിരിക്കേണ്ട ചെയറില്‍ താന്‍ ഇരുന്നില്ലെങ്കില്‍ വെറെ ചിലര്‍ കേറിയിക്കുവേ...

 
At 4:50 AM, August 07, 2006 , Blogger ഇടിവാള്‍ said...

എന്റെ വീട്ടില്‍ കഴിഞ്ഞയാഴ്ച്ച നടന്ന ഈ സംഭവം മുല്ലപ്പൂ എങ്ങനെ അറിഞ്ഞൂ !
തല പെരുക്കുന്നല്ലോ കര്‍ത്താവേ !

 
At 5:04 AM, August 07, 2006 , Blogger Unknown said...

ഇടിവാള്‍ നാട്ടില്‍ പോയി വരുമ്പോ കസേരയുമില്ല കിണ്ണവുമില്ല. ഒക്കെ നമ്മളടിച്ച് മാറ്റില്ലേ. ഇലക്ഷനൊക്കെ മുഷറഫ് ശൈലിയില്‍ മതിയെന്നേ.

 
At 5:09 AM, August 07, 2006 , Blogger Unknown said...

ശ്രീജീ,
ആംബ്ലൈറ്റ് ടെംബ്ലൈറ്റ് കലക്കി ട്ടാ.. ചുള്ളാ...
കമന്റ് എണ്ണേണ്ടത് അത്യാവശ്യമായിരുന്നു. 100 ആരടിച്ചു എന്നതിന്റെ ഫോട്ടോ ഫിനിഷിന്.

 
At 5:12 AM, August 07, 2006 , Blogger Rasheed Chalil said...

എന്നെ ഒന്നുസപോര്‍ട്ടുചെയ്യാന്‍ ഇവിടെ ആരുമില്ലേ..
എല്ലാരും ബ്രൂട്ടസാണോ.......... ?????????

 
At 5:18 AM, August 07, 2006 , Blogger sreeni sreedharan said...

ഇത്തിരി വെട്ടം ചേട്ടനെ ഞാന്‍ സപ്പൊര്‍ട്ട് ചെയ്യുന്നു
ഇവിടൊരോഫടിക്കാന്‍ ആരുമില്ലെ

ഹായ് വേഡ് വേരിഫിക്കേഷന്‍റെ ആദ്യ മൂന്നക്ഷരം
OPR

 
At 5:24 AM, August 07, 2006 , Blogger Unknown said...

ഈ ഓഫും കഞ്ചാവും ഒറെ പോലെയാണ് എന്ന് തോന്നുന്നു. ഒരെണ്ണം അടിച്ചാല്‍ പിന്നെ പത്തിലേ നില്‍ക്കൂ.
(ഓടോയില്‍ ഓടോ: നീല ചടയനെ പറ്റി കുറുമാനറിയാം)

 
At 5:25 AM, August 07, 2006 , Blogger Rasheed Chalil said...

പച്ചാളം... ഒരായിരം നന്ട്രി..

നാട്ടിലേക്ക് വണ്ടികയറുന്ന ഇടിവാള്‍ ജി/കുറുജി/മുസാഫിര്‍ എല്ലാവരെയും ഓരോ ഒഫടിച്ചു യത്രയയക്കൂ...

 
At 5:29 AM, August 07, 2006 , Blogger sreeni sreedharan said...

കവിത വരുന്നു!
എന്തു ചെയ്യണം?

 
At 5:31 AM, August 07, 2006 , Blogger വല്യമ്മായി said...

യാത്രയയപ്പ് എപ്പൊ,എവിടെ വെച്ച്

നാട്ടില്‍ പോകുന്നരുടെ ശ്രദ്ധയ്ക്ക്,

പോയി വരുമ്പോള്‍ അവലോസുണ്ട,കക്ക വരട്ടിയത് ഇത്യാദികളോടോപ്പം ചൂടാറാത്ത കഥകളും കൊണ്ട് വരണേ...

 
At 5:32 AM, August 07, 2006 , Blogger മുല്ലപ്പൂ said...

പച്ചാളം..
ഇത്തവണ ഉറപ്പായും ചോദിക്കണം
“വീല്‍ ഉ മാരി മീ? “ ന്നു ;)

 
At 5:32 AM, August 07, 2006 , Blogger Rasheed Chalil said...

കവിതക്ക് എന്താ ഇവിടെ കാര്യം അതും ഈ നേരത്ത്

 
At 5:33 AM, August 07, 2006 , Blogger Rasheed Chalil said...

കഥ ഇത്തിരി ചൂടാറിയാലും വല്ല്യമ്മയി ആദ്യം പറഞ്ഞ രണ്ടും ചൂടാറതെ നൊക്കണേ

 
At 5:33 AM, August 07, 2006 , Blogger Unknown said...

പച്ചാളം,
ഏത് കവിത? നമ്മടെ സുകുമാരേട്ടന്റെ മോളോ? വരാന്‍ പറ.

ഞാന്‍ മാനേജ് ചെയ്തോളാം.. :)

 
At 5:37 AM, August 07, 2006 , Blogger sreeni sreedharan said...

നിങ്ങളുദ്ദേശ്ശിക്കുന്ന കവിതയല്ല, ഇതു കല

 
At 5:39 AM, August 07, 2006 , Blogger മുല്ലപ്പൂ said...

ഫ്രിഡ്ഗില്‍ നിന്നും അടിച്ചു മാറ്റിയ കുപ്പി ,
ഇവിടെ വെച്ചിരുന്നു അതാരോ , അവിടുന്നും അടിച്ചു മറ്റിയൊ?

 
At 5:40 AM, August 07, 2006 , Blogger സു | Su said...

അവള്‍ക്ക് രണ്ടുപേരോ? അതോ രണ്ടുപേരോ?
പച്ചാളം, വേണ്ട, വേണ്ട...

 
At 5:41 AM, August 07, 2006 , Blogger Unknown said...

ഓ... കല.ശ്രീകല.

ഞാന്‍ അറിയും.വരട്ടെ.

 
At 5:44 AM, August 07, 2006 , Blogger മുല്ലപ്പൂ said...

ആരൊക്കെ പോരണുണ്ടു നാട്ടിലേക്കു..
ഒരു ലിസ്റ്റ് തയ്യറക്കാനാ.. വരുന്നവരുടെ അല്ല..
കൊണ്ടു വരെണ്ട സാധനങ്ങളുടെ...

 
At 5:45 AM, August 07, 2006 , Blogger വല്യമ്മായി said...

കലയെ കവിതേന്നും കവിതയെ കലേന്നും തെറ്റി വിളിക്കല്ലേ ദില്‍ബാസുരാ

 
At 5:51 AM, August 07, 2006 , Blogger Unknown said...

ഇങ്ങനെ രണ്ട് കുട്ടികളെ മാറി വിളിച്ചതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല വല്ല്യമ്മായീ..

ശ്രദ്ധിക്കുന്നുണ്ട്.

 
At 5:51 AM, August 07, 2006 , Blogger sreeni sreedharan said...

ഇന്നാ പിടിച്ചോ!

ആരാണു നീ,
ആരാണു നീ,
ഇരുട്ടാണൊ? അതൊ,
ഇരുട്ടിന്‍റെ കൂടപ്പിറപ്പോ?
ഏതാണു നീ,
എവിടെയാണു നീ
പറ
ആരാണു നീ
ഒന്ന് പറയൂ ആരാണ് നീ....

 
At 5:52 AM, August 07, 2006 , Blogger സു | Su said...

അതിനാല്‍ നമുക്ക് കലയെപ്പറ്റി സംസാരിക്കാം.

കല എന്റെ ചിറ്റമ്മയാണ്.

ബ്ലോഗില്‍ ചിലര്‍ മറ്റ് ചിലരോട് ചിറ്റമ്മ നയം സ്വീകരിച്ചുകാണുന്നു.

ബ്ലോഗ് എന്നത് ഓരോരുത്തരുടേയും മനസ്സിലെ ചിന്ത പുറത്ത് പ്രകടിപ്പിക്കുനതാണ്.

ചിന്ത.കോമില്‍ മൂന്നാംതമ്പുരാന്‍ ഒരു കോളം എഴുതുന്നുണ്ട്.

മൂന്നാം തമ്പുരാന്‍ ആരെന്നത് എനിക്ക് അജ്ഞാതമായിട്ടുള്ള ഒരു കാര്യമാണ്.

അതുപോലെ അജ്ഞാതമായിട്ടുള്ള ഒരു കാര്യമായിരുന്നു ഗന്ധര്‍വന്‍ ആരാണെന്നുള്ളത്.

ഗന്ധര്‍വന്റെ കമന്റ് വായിക്കുന്നത് സു വിന് വളരെ സന്തോഷമുള്ള കാര്യമാണ്.

സന്തോഷമില്ലാതെ ഇരിക്കുമ്പോള്‍ പലരും ഒരു ഹോബി തെരഞ്ഞെടുക്കാറുണ്ട്.

എന്ത് കലയും നല്ലൊരു ഹോബിയാണ്.

അതിനാല്‍ നമുക്ക് കലയെക്കുറിച്ച് സംസാരിക്കാം.

 
At 5:57 AM, August 07, 2006 , Blogger വല്യമ്മായി said...

കവിതയെ കുറിച്ച് കൂടുതല്‍ അരിയേണ്ടവര്‍ കുറുമാനോട് ചോദിക്കുക,പിന്നെ എന്‍റെ ബ്ലോഗില്‍ നോക്കുക.

എന്‍റെ ബ്ലോഗില്‍ കമന്‍റാത്ത രണ്ട് പേര്‍ ഇവിടെ http://lapuda.blogspot.com/2006/08/blog-post_06.html കമന്‍റിയിട്ടുണ്ട്

 
At 5:58 AM, August 07, 2006 , Blogger കരീം മാഷ്‌ said...

അതിനാല്‍ നമുക്ക് കലയെക്കുറിച്ച് സംസാരിക്കാം.

 
At 5:59 AM, August 07, 2006 , Blogger വല്യമ്മായി said...

പച്ചാളം,പറയാന്‍ മനസ്സില്ല.

 
At 6:02 AM, August 07, 2006 , Blogger Unknown said...

നാന്‍ ഓടോക്കാരന്‍.. ഓടോക്കാരന്‍

 
At 6:19 AM, August 07, 2006 , Blogger Kumar Neelakandan © (Kumar NM) said...

അമ്മേ അമ്മേ.., എന്താ അമ്മേ ഈ ‘ഓഫ്’എന്നുപറഞ്ഞാല്‍?

രണ്ടു മൂന്നു ദിവസം ഇവിടുന്നു ഒന്നു മാറിനിന്നപ്പോള്‍ എന്റെ ജിമൈലില്‍ വന്നത് ഏകദേശം 1800 ല്‍ പരം കമന്റുകള്‍.

ഇവിടെ എല്ലാവരും ചേര്‍ന്നിരുന്നു ഓഫടിച്ച് ആര്‍മാദിക്കുകയാണല്ലേ?

ഞാനില്ല ഇനി ഓഫടിക്കാന്‍. അമ്മ വഴക്കുപറയും.

...അമ്മേ അമ്മേ..,
എന്താ അമ്മേ ഈ ‘ഓഫ്’എന്നുപറഞ്ഞാല്‍?

 
At 6:42 AM, August 07, 2006 , Blogger സു | Su said...

മകനേ, എന്റെ ഉണ്ണീ, അങ്കം വെട്ടി ജയിച്ച് തിരിച്ചെത്തിയോ? വിളക്ക് ഒരു മിനുട്ട് എന്റെ കണ്ണു തെറ്റിയപ്പോള്‍ കള്ളന്‍ കൊണ്ടുപോയി. എവിടെ തിലകത്തിന്റെ വെള്ളിപാത്രം. അതും പോയോ കളരിദൈവങ്ങളേ. സാരമില്ല. അടുത്ത അങ്കം ജയിച്ച് വരുമ്പോള്‍ ഒക്കെ ശരിയാക്കാം.

 
At 10:07 AM, August 08, 2006 , Blogger ലിഡിയ said...

ആ‍രെങ്കിലും ഇഞ്ചി പെണ്ണിനെ കണ്ടോ? ആദ്യം തിരക്കിയപ്പോള്‍ ദില്‍ബു പറഞ്ഞു അവധിയാണ്, ഉറക്കത്തിലായിരിക്കും എന്നോക്കെ..ഇപ്പോഴും അദ്ദേഹത്തെ കണാനില്ലല്ലോ? എന്തോ, കൂട്ടുകാരെ ഒരു വല്ലായ്മ തോന്നുന്നു.എന്നും രാവിലെ പുതിയ പുതിയ ട്രാഫിക്ക് നിയമങ്ങളുണ്ടാക്കുന്ന ദെല്‍ഹിയില്‍ കണികണ്ടവന്റെ ദോഷം കോണ്ട് റോങ്ങ് സൈഡ് കയറി പിന്നതിന് പുലിവാല് പിടിച്ച ഓട്ടോ റിക്ഷകാരന്റെ സ്തിഥി ആയിരുന്നു.പാവത്തിന്..എവിടെയെന്ന് ആരെങ്കിലും ഒന്ന് തിരക്കുമോ? അറിയിക്കൂ.. നിയമബദ്ധമല്ലാത്ത സൌഹൃദവുമായി കാത്തിരിക്കുന്ന കുറച്ച് സുഹൃത്തുക്കളുണ്ടിവിടെയെന്ന്...

-പാര്‍വതി.

 

Post a Comment

Subscribe to Post Comments [Atom]

<< Home