Monday, March 19, 2007

സുല്ല് ഉടച്ച് തീര്‍ക്കുന്ന തേങ്ങകള്‍.

രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ ബെല്ല് കേട്ടാണ്‌ ഉണര്‍ന്നത്‌... നോക്കുമ്പോള്‍ വിശാലമനസ്കന്‍.

"ഡേയ്‌ ഇത്തിരി... നീ വന്നേ നമുക്കൊരു ജോലിയുണ്ട്‌."

"എന്താ വിശാലേട്ടാ..."

"സുല്ല് വിളിച്ചിരുന്നു... പുള്ളിയുടെ തേങ്ങാക്കുട്ടില്‍ നിന്നും പറമ്പില്‍ നിന്നും തേങ്ങാ മോഷണം പോവുന്നുണ്ടത്രെ..."

"അതിന്‌"

"നമുക്ക്‌ ഇന്ന് ആ കള്ളനേ പിടിക്കണം"

"ഒകെ വിശാലേട്ടാ... ഇങ്ങോട്ട്‌ വാ"

റൂമില്‍ നിന്ന് താഴെ ഇറങ്ങി വന്നപ്പോള്‍ ഒരു ബുര്‍ഖ ധരിച്ച സ്ത്രീയുണ്ട്‌ താഴെ...

"ഡേയ്‌... ഇത്തിരി..."

ആ സ്ത്രീ ബുര്‍ഖയുടെ മുഖപടം ഉയര്‍ത്തി. അപ്പോള്‍ അത്‌ സ്ത്രീയല്ല. മുകളിലേക്ക്‌ പിരിച്ച്‌ വെച്ച കൊമ്പന്‍ മീശയുമായി വിശാലമനസ്കന്‍. സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ അത്‌ പിരിച്ച്‌ വെച്ച മീശയല്ലെന്നും പകരം അവിടെ പെയ്ന്റടിച്ച്‌ പ്ടിടിപ്പിച്ചതാണെന്നും മനസ്സിലായി.

"അല്ല... എന്താ ഈ പര്‍ദ്ദ ധരിച്ച്‌"

"ഉം അത്‌ പറയാം" എന്ന് പറഞ്ഞ്‌ പുള്ളി പര്‍ദ്ദയൂരി.

നോക്കുമ്പോള്‍ വിശാലേട്ടന്‍ ഫാന്റം രൂപത്തില്‍... മേലാകെ ഒട്ടിക്കിടക്കുന്ന നീല ഡ്രസ്സും അതിന്‌ മുകളില്‍ ബര്‍മുഡയും പിന്നെ അരയില്‍ തലയോട്ടി ബെല്‍ട്ടും അതിനിരുവശത്തും തൂങ്ങിക്കിടക്കുന്ന തോക്കും... ആകെ ഒരു ഭീകര രുപം.

"കണ്ണ്‍ മൂടാന്‍ ഒരു മുഖമൂടി കിട്ടിയില്ല... അതാ ബുര്‍ഖ ഇട്ടത്‌. പിന്നെ ഒര്‍ജിനല്‍ ഫന്റത്തിന്റെ അതേ രൂപത്തില്‍ വന്നാല്‍ കോപ്പിറൈറ്റ്‌ പ്രോബ്ലം ഉണ്ടായാലോ... ആ ചുള്ളന്‍ സായിപ്പാ... അത്‌ കൊണ്ട്‌ കൊമ്പന്‍ മീശയാക്കി... പുള്ളിക്ക്‌ മീശയില്ലല്ലോ."

"എന്തിനാ ഈ വേഷം." ഞാന്‍ അന്വേഷിച്ചു.

അത്‌ ആ കള്ളനെ പേടിപ്പിക്കാനല്ലേ ചുള്ളാ... എന്ന് പറഞ്ഞ്‌ സീറ്റിനടിയില്‍ നിന്ന് ഒരു കൊടുവാള്‍ എനിക്കും തന്നു. പിന്നെ ഒരെണ്ണം എടുത്ത്‌ ഇരുട്ടിലേക്ക്‌ നീട്ടി.

ഇരുട്ടില്‍ പതുക്കേ ഒരു വെളിച്ചം തെളിഞ്ഞു. അത്‌ തമനുവായിരുന്നു.

മൂന്നാളും ആബുലന്‍സില്‍ കയറുമ്പോള്‍ ഇത്‌ കള്ളനെ കൊന്നാല്‍ കുഴിച്ചുമൂടന്‍ കൊണ്ടുപോവാനാ ഈ വണ്ടിതന്നെയാക്കിയത്‌ എന്ന് തമനു വിശദീകരിച്ചു.

വഴിയില്‍ നിന്ന് കൈയ്യില്‍ കരടിക്കുട്ടിയുടെ പാവയും മറ്റേകയ്യില്‍ പച്ചാളത്തേയും പിടിച്ച്‌ ദില്‍ബന്‍ കയറി.

പച്ചാളത്തെ നോക്കി ഞാന്‍ ചോദിച്ചു... "ഇവനെന്നാ ദുബൈയില്‍ എത്തിയത്‌."

"ദേവേട്ടന്‍ വന്നപ്പോള്‍ ലഗേജിലിട്ട്‌ കോണ്ട്‌ വന്നതാ..." എന്നായിരുന്നു ദില്‍ബന്റെ മറുപടി. വണ്ടിയില്‍ കയറിയ ഉടന്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്ന് പോപ്പിന്‍സ്‌ മിഠായി എല്ലാവര്‍ക്കും ഓരോന്ന് കോടുത്തു. പോരെന്ന് പറഞ്ഞ്‌ കരഞ്ഞ പച്ചാളത്തിന്‌ രണ്ടും.

സുല്ലിന്റെ വീട്ടില്‍ സുല്ലില്ലായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍, കള്ളിമുണ്ടുടുത്ത്‌ തോളില്‍ ഒരു പാരക്കോലും (തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത ഇരുമ്പ്‌ ദണ്ഡ്‌.) ചുമലില്‍ തൂക്കിയിട്ട ചാക്കുമായി സുല്ലെത്തി. ചാക്കിലെ തേങ്ങ നിലത്ത്‌ ചെരിഞ്ഞ്‌ നെറ്റിയിലെ വലിയ മുറിവിന്റെ അടയാളത്തില്‍ പതുക്കെ തലോടി സുല്ല് പറഞ്ഞു.

"കുറേ ദിവസമായി വീട്ടിലെ തേങ്ങാക്കൂട്ടില്‍ നിന്ന് തേങ്ങാ പോവുന്നു. രണ്ട്‌ ദിവസം മുമ്പ്‌ അതിനൊരു ലോക്ക്‌ പിടിപ്പിച്ചു. ഇപ്പോള്‍ തെങ്ങില്‍ നിന്ന് നേരിട്ട്‌ തേങ്ങ മോഷ്ടിക്കുന്നു. ആരായാലും അവനെ പിടിക്കണം."

"അക്കാര്യം ഞങ്ങളേറ്റു..." പാവയും പച്ചാളത്തേയും താഴെവെച്ച്‌ ദില്‍ബന്‍ പറഞ്ഞു.

"വീട്ടില്‍ അരക്കാനുള്ള തേങ്ങ മുഴുവനും ബൂലോഗത്ത്‌ ചെലവാക്കിയതിന്‌ സുല്ലി കൈകാര്യം ചെയ്ത പാടാണ്‌ നെറ്റിയില്‍" എന്ന് തമനു പതുക്കേ പറയുന്നുണ്ടായിരുന്നു.

അങ്ങനെ ഞങ്ങള്‍ കാത്തിരിക്കവേ കള്ളനെത്തി. നേരിട്ട്‌ തെങ്ങില്‍ വലിഞ്ഞ്‌ കയറാന്‍ തുടങ്ങി. പിന്നാലെ സൂല്ലും കയറി. അതോടെ കള്ളന്‍ താഴെക്ക്‌ ചാടി.

മുട്ട്‌ കീറിയ ജീന്‍സും ഒരു കൈ മാത്രമുള്ള ബനിയനും അരയില്‍ വാഴന്നാരില്‍ കോര്‍ത്തിട്ട മടവാളും...

പതുക്കേ എണീപ്പിച്ചപ്പോള്‍ അഗ്രജന്‍. ഞാന്‍ ഞെട്ടിപ്പോയി. അഗ്രജന്‍ ഒറ്റക്കരച്ചില്‍.

വിശാലന്‍ തോളില്‍ തട്ടി സമാധാനിപ്പിച്ചപ്പോള്‍ അഗ്രു കഥ പറഞ്ഞു.

"ഞാന്‍ എത്ര തേങ്ങ കൊണ്ടുവന്നാലും അത്‌ കാണില്ല. ആരോ അടിച്ച്‌ മാറ്റുന്നു. ഒരു ദിവസം മറഞ്ഞിരുന്ന് നോക്കിയപ്പോള്‍ അത്‌ സുല്ലാണ്‌... ആരോടും പറഞ്ഞ്‌ പ്രശ്നമാക്കണ്ട എന്ന് കരുതി അത്യാവശ്യത്തിനുള്ളത്‌ മാത്രം തിരിച്ച്‌ എടുത്ത്‌ കൊണ്ട്‌ പോവാന്‍ വന്നതാ..."

സുല്ല് വികാരഭരിതനായി... കണ്ണുകള്‍ നിറഞ്ഞൊഴുകി.

"അഗ്രൂ ഞാന്‍ എന്റെ മക്കള്‍ക്ക്‌ ഫുഡ്ഡിന്‌ വേണ്ടിയല്ല ഇത്‌ ചെയ്തത്‌. ബൂലോഗത്തേക്ക്‌ ആവശ്യമായ തേങ്ങ പഴയപോലെ ഇപ്പോള്‍ കിട്ടുന്നില്ല... അതാ ഇങ്ങനെ ചെയ്തത്‌... പ്ലീസ്‌ നീ ക്ഷമി."

പെട്ടൊന്ന് ബാക്കില്‍ നിന്ന് ഒരു തേങ്ങിക്കരച്ചില്‍... ദില്‍ബന്‍ തേങ്ങിക്കരയുന്നു..."

വിശാലനും കണ്ണ്‍ തുടച്ചു... അഗ്രുവും തമനുവും തലേന്ന് കഴിച്ച ഷവര്‍മയുടെ കണക്ക്‌ പറയുന്നു...

എന്റെ കാലിലാരോ പിടിച്ച്‌ വലിക്കുന്നുണ്ട്‌... നോക്കുമ്പോള്‍ സഹമുറിയന്‍.

"വേഗം എഴുന്നേല്‍ക്കഡേയ്‌... സമയം നാലരയും കഴിഞ്ഞു." പതുക്കേ എണീറ്റു...

Labels:

25 Comments:

At 1:54 AM, March 19, 2007 , Blogger Sul | സുല്‍ said...

ഹെഹെഹെ ഇത്തിരീ
ഇതിത്തിരി കൂടിയൊ
കുറഞ്ഞോ
കിട്ടുന്നതെല്ലാം വാങ്ങിക്കൊ
വാങ്ങി വാങ്ങി കൂട്ടിക്കൊ.

തേങ്ങയൊന്നര്‍പ്പിച്ചിടാം നിനക്ക്
അതും
അഗ്രജാലയത്തില്‍ നിന്ന്
അടിച്ചുമാറ്റിയത്.

“ഠേ.........”
കേട്ടല്ലൊ ശബ്ദം.
“അയ്യേ പേട് തേങ്ങയാണെന്നോ,
ഈ അഗ്രുവിന്റെ ഒരു കാര്യം
ഇതല്ലേ അഗ്രജാലയത്തിലെ തേങ്ങ”
നല്ല തേങ്ങാ കിട്ടാനല്ലേ
ഞമ്മന്റെ തെങ്ങുമണ്ടേല്‍
കേറുന്നേ....
ഏതായാലും എല്ലാം
പറഞ്ഞു കോംബ്ലിമെന്റാക്കാം.

-സുല്‍

 
At 2:07 AM, March 19, 2007 , Blogger ഇത്തിരിവെട്ടം|Ithiri said...

വിശാലമനസ്കന് സുല്ലിന്റെ പരാതി... വീട്ടില്‍ നിന്ന് തേങ്ങകള്‍ മോഷണം പോവുന്നു... അങ്ങനെ കള്ളനെ പിടിക്കാനായി ഒരു ശ്രമം....

 
At 2:21 AM, March 19, 2007 , Blogger ഏറനാടന്‍ said...

തെങ്ങിന്‍ചോട്ടിലിരുന്നവരുടെ ഉച്ചിയില്‍ തേങ്ങാ വീണത്‌ പണ്ട്‌. ഇപ്പോ അതുമാറി. അല്ലാ ഇത്തിരിമാഷേ, ചങ്കരന്‍ ഇപ്പഴും തെങ്ങിന്മേല്‍ തന്നെയല്ലേ? ഇതും സ്വപ്‌നമായിരുന്നോ?

 
At 4:11 AM, March 19, 2007 , Blogger അഗ്രജന്‍ said...

ഈ സഹമുറിയന്‍റെ ഒരു കാര്യം...

അയാള്‍ (സഹമുറിയന്‍) കുറച്ച് സമയം കൂടെ വൈകിയിരുന്നെങ്കില്‍, സുല്ലും അഗ്രജനും കൂടെ എന്നെ എടുത്തിട്ടു പെരുമാറി എന്നൊരു ക്ലൈമാക്സോടു കൂടി ഇതവസാനിപ്പിക്കായിരുന്നു :)

 
At 4:14 AM, March 19, 2007 , Blogger Sul | സുല്‍ said...

ഇത്തിരീ,

ഇപ്പൊ കണ്ടില്ലേ ബൂലോക കമെന്റ് സിന്‍ഡിക്കേറ്റിന്റെ ഒരു കാര്യം. അഗ്രുവിനെ പറഞ്ഞപ്പോള്‍ ആര്‍ക്കും പിടിച്ചില്ല. അതെന്താ അങ്ങനെ? ഒരാള്‍ പോലും ഒരഭിപ്രായം പറയാനോ എതിരു പറയാനോ കാണുന്നില്ലല്ലൊ?

അഗ്രുവിന്റെ നേതൃത്വത്തില്‍ ബൂലോക കമെന്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ് കളി മുറുകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഞാനിവിടില്ല. കുറെകാലമായി. ഇപ്പോഴും ഇല്ല.
-സുല്‍

 
At 4:23 AM, March 19, 2007 , Blogger ഇത്തിരിവെട്ടം|Ithiri said...

ഇപ്പോള്‍ കട്ടവര്‍ ഒന്നായി... പിടിക്കാന്‍ കൂടിയവര്‍ പുറത്തായി അല്ലേ...

 
At 4:56 AM, March 19, 2007 , Blogger വിചാരം said...

വെറുമൊരു തേങ്ങ മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുത് ... അഗ്രജന്‍ പരിതപിക്കുന്നു

ഞാന്‍ കായംകുളം കൊച്ചുണ്ണിയുടെ അനന്തിരവനാ തേങ്ങാ മോഷ്ടിച്ച് തേങ്ങയില്ലാത്ത പാവങ്ങളായ ബൂലോകര്‍ക്ക് കൊടുക്കുന്നു പോസ്റ്റുകളില്‍ ഉടക്കുന്ന തേങ്ങ പൊട്ടിചിതറിയതില്‍ നിന്നൊരു കഷണം ഇത്തിരിക്ക് കൊടുക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു അരോപണമെന്ന് .. സുല്ല്

അരകള്ളനും മുക്കാ കള്ളനും ഒന്നായെന്ന് ... ഇത്തിരി

ഞാന്‍ ഈ നാട്ടുക്കരനല്ല ഇന്ത്യയെ തോല്പിച്ചതിന് ശേഷം ഞാനിപ്പം ബഗ്ലാദേശിയാ
ദാദാ അമി അഭി ഹമരാ ദേശ് മെ കോം കൊര്‍ത്താ ഹൈ

 
At 4:57 AM, March 19, 2007 , Blogger ::സിയ↔Ziya said...

കലക്കീട്ടാ,
ആ അഗ്രൂനു ഇതിന്റെ വല്ലോം കാര്യമുണ്ടോ?
ഒള്ള തേങ്ങാ മൊത്തോം അയാക്കല്ലേ സുല്ല് ആദ്യം കൊടുക്കണേ?
ഞങ്ങ ഇവടെ അരമുറിത്തേങ്ങായുമായി ദാരിദ്ര്യം പിടിച്ച്...

 
At 5:00 AM, March 19, 2007 , Blogger ::സിയ↔Ziya said...

മോനേ മഞ്ഞപ്പൊടി വിയാരം...(അല്ലെങ്കി വെള്ളപ്പൊക്ക വിയാരം)
കായംകുളത്തേം ഞങ്ങടെ കൊച്ചുണ്ണിക്കായേം വിട്ടു പിടി ട്ടാ...
അമീ ബൊഹുത്ത് കൊച്ചറാ ഹേ
കൊമ്പനീ കൊഫീലിന്റെ കോര്യോ നോക്കി ഇരിക്ക് കോട്ടോ.

 
At 5:00 AM, March 19, 2007 , Blogger ഇത്തിരിവെട്ടം|Ithiri said...

വിചാരമേ ‘മെ‘ കര്‍ത്താവായി വരുമ്പോള്‍ ഹേ ഹോ ഹും ഇതില്‍ ഏതാവും ഉപയോഗിക്കേണ്ടത്...

ബംഗളില്‍ ഇനി ഇതൊന്നും ഇല്ലേ ?

 
At 5:04 AM, March 19, 2007 , Blogger Sul | സുല്‍ said...

അല്ലെങ്കിലേ ബംഗ്ലാദേശ്... ഇനിയിപ്പോ വിചാരം കൂടെ ബംഗാളിയായാല്‍ ബംഗ്ലാദേശിന്‍റെ കാര്യം കട്ടപ്പൊഹ


ഇതു ഞാന്‍ പറഞ്ഞതല്ല. കട്ടതാ.

-സുല്‍

 
At 5:12 AM, March 19, 2007 , Blogger അഗ്രജന്‍ said...

ഹഹഹ... വിചാരത്തിന്‍റെ കാര്യം അങ്ങാടീ പിടിച്ച കള്ളന്‍റെ പോലായല്ലോ... വരുന്നോരും പോണോരും ഒക്കെ കൈ വെക്കണു :)

 
At 5:25 AM, March 19, 2007 , Blogger വിചാരം said...

സിയാ ..ഹമരാ ദേശ് കാ ബാരെ മെ തുമി കീ ജാനു (സിയാ തുമാരാ നേതാ ന ) അമി ആശ്മാന്‍ മെ ദൊനിയാ ബെച്ച്നാ വാലാ ഹൊ .. ഹമരാ ജല്‍ തുമി കൊ ലഗ്പേ ...
സുല്ലേ ... അഭി ഹമരാ ദേശ് ബഹുത്ത് ഊഞ്ചിമെ .. ജാനും

അഗ്രജാ തുമി ആജ് ഗൊസൂല്‍ കിയാ?

 
At 5:26 AM, March 19, 2007 , Blogger ഏറനാടന്‍ said...

ആരും വിചാരിക്കുന്ന പോലെയൊന്നുമല്ല, ആര്‌ തേങ്ങയിട്ട്‌ പെരുമാറിയാലും പൊളിയാത്ത തൊലിയുള്ള (കണ്ടാമൃഗത്തിന്റേയല്ല, ലീഡറുടേതും അല്ല) മാന്യദേഹത്തിനുടമയാണ്‌ ശ്രീ.വിചാരനവര്‍കള്‍!

 
At 5:28 AM, March 19, 2007 , Blogger ഹായ് said...

പേട് തേങ്ങയ്ക്ക് പകരം നല്ല തേങ്ങ അടിച്ചെടുത്തവന്‍ ആര്... ?

അഗ്രജാലായത്തില്‍ നിന്ന് അടിച്ചെടുത്ത തേങ്ങ ബൂലോഗത്ത് പറ്റില്ലന്ന് സുല്ലിനെ ബോധ്യപ്പെടുത്തിയത് ആര്... ?

വര്‍മ്മമാര്‍ ഈ വഴിക്ക് വരാത്തത് ഏറനാടനുള്ളത് കോണ്ടാണെന്ന് പറഞ്ഞവന്‍ ആര് ... ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ ബാക്കി പിന്നെ

 
At 5:43 AM, March 19, 2007 , Blogger ഇത്തിരിവെട്ടം|Ithiri said...

ഹായ് ഹായ്.. (ഇതില്‍ സൌകര്യമുള്ള ഒരു ഹായ് പേരായി സ്വീകരിക്കുക.)

ആദ്യത്തെ രണ്ട് ചോദ്യത്തിന്റേയും ഉത്തരം അഗ്രജന്‍.

മൂന്നാമത്തെത് അറിയില്ല... സുല്ല്.

 
At 5:54 AM, March 19, 2007 , Blogger ഏറനാടന്‍ said...

ഹായ്‌ (ചേട്ടാ/ചേച്ചീ/അനിയാ/ത്തീ..) ഏതാണുചിതമെന്നത്‌ സ്വയം എടുത്തോളൂ. (തേങ്ങയെടുത്തേക്കല്ലേ),

പണ്ടൊരു ഗുണപാഠകഥ പള്ളിക്കൂടത്തില്‍ പഠിക്കാനുണ്ടായിരുന്നു. അപ്പം ചുട്ട കോഴിയമ്മ.

ഈ വര്‍മ്മമാരും ഞാനും തമ്മിലൊരു പ്രശ്‌നവുമില്ലാലോ ഹായ്‌... അവരോട്‌ ഇങ്ങട്‌ വരാന്‍ പറഞ്ഞോളൂന്നേയ്‌. ഞാന്‍ ഒരക്ഷരം പറയൂല, മിണ്ടൂല. പോരേ ഹായ്‌..

:)

 
At 6:02 AM, March 19, 2007 , Blogger വിചാരം said...

एरानाडा ... आप पीचे से मारत्ता है ॰ ... कोइ बात नहि जान मै इदर हू ... मुजे क्या बनादिया एक जानवर मै आप का भाइ हैना ऐसि होगया तो आप बि आप भोला वह जान्वर का बडे भाइ होजायेगा मालुम हैना ... मै इदर नहि कहि दूर गया एक हफ्ते के बाद आयेगा ॰

 
At 6:19 AM, March 19, 2007 , Blogger ഏറനാടന്‍ said...

"30 ദിവസം കൊണ്ട്‌ ഹിന്ദി പഠിക്കാം" എന്ന ഒരു ബുക്ക്‌ എവിടേയോ വെച്ചു മറന്നു. ആരേലും വിചാരത്തിന്‍ ഹിന്ദി തര്‍ജമാ ചാഹിയേ നാ?
:)

 
At 6:35 AM, March 19, 2007 , Blogger വിചാരം said...

ഏറനാടാ ... നീ ഏത് കോത്തായത്തിലെ ഇന്ത്യനാഡാ .. ഹിന്ദി അറിയാത്ത ഇന്ത്യന്‍ സ്കൂളിലോട്ട് പോവാന്‍ പറഞ്ഞാ ഉണ്ണിമേരിയുടെ .... കുളി സീന്‍ കാണാന്‍ ടാക്കീസിപോയി തറസീറ്റില്‍ പോയിരുന്നത് കൊണ്ടാ പിന്നെ നീ അറിഞ്ഞോ ഇന്ന് രാത്രി സുല്ലും സിയയും അഗ്രജനും കൂടി റാംജി റാവു സ്പീക്കിംഗിലെ വേഷം ധരിച്ച് ഇത്തിരി വീട്ടിലെ തേങ്ങ ക്കക്കാന്‍ പോകുന്നുവെന്ന് അവനിപ്പോ എന്നെ ജി..ടാക്കില്‍ വന്ന് പറഞ്ഞു ദേ.. ഇത് പരമ രഹസ്യാ ആരോടും പറയരുത്
ഞാന്‍ ഓടി ... പിന്നെ ഹിന്ദി അറിയാത്ത കാര്യം ഫുള്ളായിട്ട് ഞാനാ രഹസ്യം പറയുന്നില്ല

 
At 7:29 AM, March 19, 2007 , Blogger ഏറനാടന്‍ said...

വിചാരോ, അവരു തേങ്ങയിടാന്‍ പോണത്‌ നമ്മള്‍ രണ്ടാളൊഴികെ മൂന്നാമത്‌ ഒരു തെണ്ടി അറിയേണ്ട. പിന്നെയ്‌, അവരോട്‌ തേങ്ങായിടുമ്പോളേയ്‌, "നാരിയല്‍ കാ പാനീ" ഉള്ള മുഴുത്ത ഇളയതൊരെണ്ണം ഇട്ടുതരാന്‍ പറയണം ട്ടാ.. (രഹസ്യം)

 
At 10:25 PM, March 19, 2007 , Blogger മറ്റൊരാള്‍ said...

പുതിയ ആളാണ്‌ ഏട്ടന്മാരേ!!!
എനിയ്ക്ക്‌ തേങ്ങ പോയിട്ട്‌, മനസ്സുവച്ച്‌ ഒന്ന് കമന്റാന്‍ കൂടീ പറ്റുന്നില്ല.. പലപ്പോഴും ഇവിടെ ബ്ലോഗുകള്‍ ബ്ലോക്കുകള്‍ ആകുന്നു. ഒരു തോക്കെങ്ങാനും എന്റെ കയ്യില്‍ കിട്ടിയാല്‍ ഈ administrator-മാരെയെല്ലാം.......

 
At 11:43 PM, March 19, 2007 , Blogger കൃഷ്‌ | krish said...

ബൂലോഗവും കുറെ തേങ്ങാ മോഷ്ടാക്കളും.. ഇതെന്നാ അടുത്ത ബൂലോഗ സിനിമയാണോ.

ഒരു സി.ബി.ഐ. അന്വേഷണം ഉടന്‍ വേണം. അല്ലെങ്കില്‍ തേങ്ങക്ക്‌ വിലക്കയറ്റം ഉണ്ടാവും.


(ഓഫില്‍ ഓഫ്‌): കൈപ്പള്ളി, വിശ്വന്‍, തുടങ്ങി അനേകം പേരുടെ ബ്ലോഗില്‍ കമന്റാന്‍ പറ്റുന്നില്ല. (ബ്ലോഗര്‍ ബ്ലോക്കായതുകൊണ്ടാ. ഇവര്‍ കമന്റ്‌ സെറ്റിംഗ്‌ മാറ്റിയാല്‍ കൊള്ളാമായിരുന്നു. അത്‌ അവരവരുടെ ഇഷ്ടം)

 
At 11:05 PM, April 04, 2007 , Blogger Sona said...

ഹ ഹ ഹാ..അടിപൊളി പോസ്റ്റ്..ഒത്തിരി ചിരിച്ചു..

 
At 9:57 AM, May 12, 2007 , Blogger ചുള്ളിക്കാലെ ബാബു said...

ഓഫില്‍ ഓഫാന്‍ ഓഫാകണോ?

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home