സത്യപ്രതിജ്ഞ
ദില്‍ബാസുരന്‍ എന്ന ഞാന്‍ ബ്ലോഗനാര്‍ക്കാവിലമ്മയുടേയും ടി കക്ഷിയുടെ അകന്ന കസിന്‍ ഓഫിങ്കാവില്ലമ്മയുടേയും നാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നതെന്തെന്നാല്‍, എന്റെ ബൂലോഗ ജീവിതം ഞാന്‍ ആശയദാരിദ്ര്യത്തിലും കമന്റ് ദാരിദ്ര്യത്തിലും പെട്ട് ഉഴലുന്ന ബൂലോഗകൂടപ്പിറപ്പുകളുടെ ഉന്നമനത്തിനായി മാറ്റി വെയ്ക്കുന്നു. ലളിത ജീവിതവും ഉന്നത ഓഫ് ചിന്തയും എന്ന ലക്ഷ്യം നേടാനായി ഇന്ന് മുതല്‍ രാവിലത്തെ കട്ടന്‍ ചായക്ക് കടി 2 പരിപ്പ് വടയില്‍ നിന്ന് 1 ആക്കി കുറയ്ക്കുന്നതാണ്. ക്ലബ്ബിന്റെ ആധികാരിക സത്യപ്രതിജ്ഞ നിലവില്‍ വരുന്നത് വരെ ഈ പ്രതിജ്ഞ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നതാണെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു.
17 Comments:
സത്യപ്രതിജ്ഞ മനസ്സില്‍ പറഞ്ഞാല്‍ മതിയൊ, അതൊ ഉറക്കെ വിളിച്ചു കൂവണൊ?
പച്ചാളം,
മനസ്സിലുണ്ടെങ്കില്‍ വിളിച്ച് കൂവണ്ട. വിളിച്ച് കൂവിയാല്‍ മനസ്സിലുണ്ടാവരുത്. ഇതാണ് റൂള്‍.
യൂണിയനില്‍ ചേര്‍ന്നാല്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ ഉണ്ട്? ഒരാള്‍ക്ക് കിട്ടുന്ന വഴക്ക് എല്ലാവരും കൂടെ പങ്കിടുമോ? അതോ കമന്റില്‍ മാത്രമാണോ കൂട്ടായ്മ? ഇതിന്റെ വിലവിവരപ്പട്ടിക, അതായത് ചെയ്യാന്‍ പോകുന്നതും, ചെയ്യാന്‍ പോകാത്തതും ആയ കാര്യങ്ങളുടെ ലഘുലേഖ എന്ന് പുറത്തിറങ്ങും? ഒക്കെ അറിഞ്ഞിട്ട് വേണം ഇതില്‍ ചേരാന്‍.
യൂനിയന്റെ പ്രെസിഡ്ന്റും സെക്രട്ടറിയും ഗജാഞ്ചിയും ( ഇതെങ്ങിനെയാ എഴുതുന്നത്?) ചേര്‍ന്ന് ഉടനേ സൂ ചോദിച്ച കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതാണ്.
പക്ഷെ അതിനു മുന്‍പ് പ്രെസിഡന്റ്, സെക്രട്ടറി, ഗജാഞ്ചി എന്നീ സ്ഥാനങ്ങള്‍ ഉണ്ടാക്കി അതിലേക്ക് തിരഞ്ഞെടുപ്പ് നടത്തണം, അതാ ഒരു തടസ്സം.
ഞാനെന്തായാലും മത്സരിക്കുന്നില്ല. ഞാന്‍ ഓണ്‍ടോപ്പിക് കമന്റടിച്ചാല്‍പ്പോലും അതെന്നെക്കൊണ്ട് മായ്പ്പിക്കും :( അതുകൊണ്ട് എനിക്കൊരു മെമ്പര്‍ ആയാല്‍ മതി. അതും എന്നെ, എന്റെ കമന്റുകള്‍ ഇഷ്ടം ഉള്ളവരുടെ ബ്ലോഗില്‍ മാത്രേ ഇനി കമന്റടിക്കാന്‍ ഉള്ളൂ. നിങ്ങള്‍ ഓഫ്‌ടോപ്പിക് അടിക്കാന്‍ പോകുന്ന ബ്ലോഗുകാരോട് എന്റെ കാര്യവും വ്യക്തമായി ചോദിക്കണം. സു എന്ന മെമ്പര്‍ കമന്റ് വെക്കാമോ ഇല്ലയോ എന്ന്. വെറുതെ വഴക്കാവേണ്ടല്ലോ.
ഖജാന്‍ജി
സു,
അതൊരു കുഴപ്പിക്കുന്ന ചോദ്യമാണല്ലോ? യു ഏ യിലെ ഒരു രീതി വെച്ച് ആദ്യം മെമ്പര്‍ യൂണിയനിലേക്കടയ്ക്കാനുള്ള സംഖ്യയെല്ലാം അടച്ചിട്ടുണ്ടോ എന്ന് നോക്കും. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അത് അടച്ചതിന് ശേഷം ബാക്കി കാര്യങ്ങളെ കുറിച്ച് ആലോചിക്കും.
പിന്നെ കേട്ട വഴക്കിന്റെ കമ്പോള നിലവാരം ഭാരത്തിനെ അടിസ്ഥാനമാക്കി നിശ്ചയിക്കും. 100 ഡോളര്‍ മൂല്യമെങ്കിലും വേണം വഴക്കിന്. എങ്കിലേ യൂണിയന്‍ ഇടപെടൂ.
(ഇതൊക്കെ ഞാന്‍ പറയുന്നതാണേ. കമ്മറ്റി കൂടി തീരുമാനിക്കും ശരിക്കുള്ളവ. പക്ഷേ സു ചേച്ചിക്ക് പ്രൊട്ടക്ഷന്‍ ഞാന്‍ സ്വന്തം നിലയില്‍ പണ്ട് ഓഫര്‍ ചെയ്തതാണല്ലോ.ഓര്‍ക്കുന്നില്ലേ?)
ദില്‍ബൂ :)പ്രൊട്ടക്ഷന്റെ ഓഫറിനു നന്ദി. ആവശ്യം ഉണ്ടാവില്ലെന്ന് തോന്നുന്നു. ഇന്ന് ഞാന്‍ മരണമൊഴിയില്‍ നിന്ന് വിട പറഞ്ഞു. എനിക്കതാ എളുപ്പം ആയിട്ട് തോന്നിയത്. ഷട്ടപ്പ് എന്നൊക്കെപ്പറഞ്ഞാല്‍ അതൊരു മോശം കാര്യമല്ലേ? അതും ആ ബ്ലോഗിന്റെ ഉടമയല്ലാത്തൊരാള്‍. അതുകൊണ്ട് വിട്ടുപോന്നു. സുഹൃത്തുക്കള്‍ കുറേയുണ്ടല്ലോ ബ്ലോഗെഴുതുന്നു. അവരുടെയൊക്കെ ബ്ലോഗില്‍ മതി ഇനി കമന്റിടല്‍ എന്ന് തീരുമാനിച്ചു. എന്തിനാ വെറുതെ വഴക്ക്?
സു,
ഒരു കാര്യം ഞാന്‍ പറയട്ടെ.ഈ ബൂലോഗത്തില്‍ പല തരത്തിലുള്ള ആളുകള്‍ ഉണ്ട്. പലരേയും നമുക്ക് പരിചയമായി എന്നുള്ളത് കൊണ്ട് നമ്മള്‍ ഒരു കുടുംബം പോലെ പെരുമാറുന്നു. വേറെ ഒരാള്‍ കാണുമ്പോള്‍ ഇത് പുറമ്മാന്തല്‍ ആയി തോന്നുന്നത് തികച്ചും സ്വാഭാവികമാണ്. എനിക്കും തോന്നിയിരുന്നു തുടക്കത്തില്‍.
ചിലരത് പ്രകടിപ്പിക്കും.ആളുകളുടെ സ്വഭാവവും വാക്കുകളും ചിലപ്പോള്‍ നമുക്ക് ഇഷ്ടപ്പെടില്ല. ഇത് ഒരു പബ്ലിക് സ്പേസ് അല്ലേ? ഇത്ര മാത്രം അപ് സെറ്റ് ആവരുത് എന്ന് എന്റെ അഭിപ്രായം ഞാന്‍ പറയുന്നു.
തീര്‍ച്ചയായും ഞാനായിരുന്നാലും ആ കമന്റ് രസിക്കുമായിരുന്നില്ല എന്നും കൂടി പറയട്ടെ.
അതെ. എന്റെ കമന്റ് ഇഷ്ടമായിട്ടുണ്ടാവില്ല. അലോസരമായി, അല്ലെങ്കില്‍ വിഡ്ഡിത്തമായി മറ്റേയാള്‍ക്ക് തോന്നിക്കാണും. പക്ഷെ എന്നോട് അയാള്‍ പറയേണ്ടുന്ന രീതി അതല്ലായിരുന്നു. അത്രയേ ഞാന്‍ കരുതിയിട്ടുള്ളൂ.
സു ചേച്ചീ,
വിട്ട് കളയൂന്നേ.അതിന്റെ പേരില്‍ ഇനി കമന്റില്ല ഞാന്‍ മുന്‍ കൂട്ടി അനുവാദം വാങ്ങിയിട്ടേ ഓഫിടൂ എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാ ക്ഷീണം.നമ്മുടെ യൂണിയന് !!
ഖജാന്‍ജി സ്വയം അവരോധിതയായത് ഞാന്‍ കണ്ടു ട്ടോ :)
അത് ഞാന്‍ ശ്രീജിത്തിന് ഖജാന്‍ജി എന്നെഴുതാന്‍ പറഞ്ഞുകൊടുത്തതാ. :)
സു ചേച്ചീ,
ഹാവൂ... സമാധാനമായി. ഞാന്‍ നോട്ടമിട്ട പോസ്റ്റാണേയ്.....കൊറച്ച് ദണ്ണണ്ട്...
:-)
ശ്രീജ്യേ... വായിച്ച് പഠിക്കഡേയ്...
പോസ്റ്റ് എങ്ങിനെ എഴുതും എന്ന് കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന നേരത്ത് അതെടുത്തോണ്ട് പോയല്ലോ ദില്‍ബാ നീ, ഛായ്.
ഇനി ഞാന്‍ ഏത് പോസ്റ്റില്‍ കയറി ഇരിക്കും എന്റെ ബ്ലൊഗനാര്‍കാവിലമ്മച്ചീ
ശ്രീജീ,
അവനവന് ഇഷ്ടമുള്ള പേരില്‍ പുതിയ പോസ്റ്റൊന്ന് ഉണ്ടാക്കാമെന്നേ. എന്ത് വേണം താങ്കളുടെ പോസ്റ്റായി?
സു ചേച്ചീ,
വിജയശ്രീലാളിതന്‍= വിജയശ്രീയാല്‍ ലാളിക്കപ്പെട്ടവന്‍ എന്നല്ലേ? ഈ വിജയശ്രീ എന്ന് പറയുന്ന കുട്ടി എന്നേയും ലാളിക്കുമോ ആവോ? :-)
അതിനു വിജയശ്രീലാളിതന്‍ എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. വേല കൈയിലിരിക്കട്ടെ.
ഞാന്‍ വഴി തെട്ടി വന്നതൊന്നുമല്ല....പാര്‍ട്ടി ഓഫീസിലെ ചായയും പരിപ്പ് വടയും...മെമ്പര്‍ഷിപ്പില്ലാതെ കിട്ടില്ലെന്നറിയാം... ഇവിടേ ഇക്കൊല്ലത്തെ മെമ്പര്‍ഷിപ്പ് വിതരണം കഴിഞ്ഞൊ...?...
rpjraj@gmail.com
നാളെ അതായതു (7/8/2006) രാവിലെ ഒമ്പതു മണിക്കു റേഡിയോ ഏഷ്യയില്‍ 94.7 FM "റ്റൈം ഔട്ടില്‍" മലയാളം ബ്ലൊഗുകളെ കുറിച്ച് പറയുന്നു. കേള്‍ക്കാന്‍ ശ്രമിക്കുക.
ചിലപ്പോള്‍ ഒരു ഓഫു ചാകരക്കു സദ്ധ്യതയുണ്ട്.
Post a Comment
Subscribe to Post Comments [Atom]
<< Home