Wednesday, August 23, 2006

ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍..

നിങ്ങളുടെ ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍.. ശരിയായ മറുപടി കമന്റുന്നവര്‍ക്ക് ഒരുസമ്മനവും ഉണ്ടായിരിക്കുന്നതല്ല. തെറ്റായ ഉത്തരം കമന്റിയവര്‍ക്ക് ഒന്നും തരില്ല.... പിന്നെ കമന്റാത്തവരുടെ കാര്യം പറയേണ്ടല്ലോ.........

ചോദ്യം നമ്പര്‍ ഒന്ന്.
നിങ്ങള്‍ക്ക് ഒരു ജിറാഫിനെ എങ്ങനെ ഫ്രിഡ്ജിനകത്താക്കാം ?

ചോദ്യം നമ്പര്‍ രണ്ട്.
നിങ്ങള്‍ക്ക് ആനയെ എങ്ങനെ ഫ്രിഡ്ജിനകത്താക്കാം ?

ചോദ്യം നമ്പര്‍ മൂന്ന്.
ഇന്ന് അന്താരാഷ്ട്ര മൃഗകോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ മനുഷ്യരൊഴിച്ചു സകല മൃഗങ്ങളും പോയി. ഒരു മൃഗം ഒഴിച്ച്.... യെവന്‍ ആര്.....?

ചോദ്യം നമ്പര്‍ നാല്.
നിങ്ങള്‍ക്ക് പുഴകടക്കാന്‍ ചീങ്കണ്ണിയുണ്ടോ എന്നറിയണം അത് എങ്ങനെ മനസ്സിലാക്കാം ?


ആന്‍സര്‍ കമന്റുക..

105 Comments:

At 9:52 PM, August 23, 2006 , Blogger Adithyan said...

ഒരു പതിനേഴു കൊല്ലം മുന്നെ ഈ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ ഫ്രെഷ് ആയിരുന്നേനെ.

 
At 9:52 PM, August 23, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

നിങ്ങളുടെ ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍.. ശരിയായ മറുപടി കമന്റുന്നവര്‍ക്ക് ഒരുസമ്മനവും ഉണ്ടായിരിക്കുന്നതല്ല. തെറ്റായ ഉത്തരം കമന്റിയവര്‍ക്ക് ഒന്നും തരില്ല.... പിന്നെ കമന്റാത്തവരുടെ കാര്യം പറയേണ്ടല്ലോ.........

കമന്റുക.......

 
At 9:53 PM, August 23, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ആ‍ദീ അന്‍സര്‍ പറയൂ

 
At 9:56 PM, August 23, 2006 , Blogger വല്യമ്മായി said...

എനിക്കറിയാം പറയില്ല

 
At 12:52 AM, August 24, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ഇവിടെ ബുദ്ധിമാന്മാരില്ലേ..

 
At 1:00 AM, August 24, 2006 , Blogger ദില്‍ബാസുരന്‍ said...

ഇത്തിരീ,
ആദ്യത്തെ മൂന്നെണ്ണത്തിന്റെ ഉത്തരം അറിയാം.അവസാനത്തെ കേട്ടിട്ടില്ല.

(സോറി.ബുദ്ധിമാന്മാരോടാണല്ലോ ചോദിച്ചത്. ഞാന്‍ ഇടപെടുന്നില്ല) :-)

 
At 1:00 AM, August 24, 2006 , Blogger ശ്രീജിത്ത്‌ കെ said...

ജിറാഫ്, ഫ്രിഡ്ജഃ ത്രിസ്റ്റെപ്പ്സഃ
ആന, ഫ്രിഡ്ജഃ ചതുര്‍സ്റ്റെപ്പ്സഃ
കോണ്‍ഫറസ് നഃ ആഗത ആന
ചീങ്കണ്ണി കോണ്‍ഫറസിന്‍ തിരക്കിലഹോ.

വൃത്തം: അര്‍ദ്ധവൃത്തം

 
At 1:02 AM, August 24, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ശ്രീ സത്യമായും നീ ബുദ്ധിമാനാണോ....

 
At 1:03 AM, August 24, 2006 , Blogger വല്യമ്മായി said...

ഓഹ് ശ്രീജിത്തിന്‍റെ ഒരു ബുദ്ധി,അപാരം

 
At 1:05 AM, August 24, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ദില്‍ബൂ ശ്രീ കൊണ്ടുപോയി...

 
At 1:13 AM, August 24, 2006 , Blogger ശ്രീജിത്ത്‌ കെ said...

ഈത്തിരീ, നീ ശ്ലോകത്തിനെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്നെ പ്രോത്സാഹിപ്പിക്കൂ, പ്ലീസ്.

 
At 1:15 AM, August 24, 2006 , Blogger ദില്‍ബാസുരന്‍ said...

കലക്കി മോനെ ശ്രീജീ.........

പ്രത്യേകിച്ചും ആ വൃത്തം. :D

 
At 1:26 AM, August 24, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ശ്രീ അതു പറയാനുണ്ടൊ.. നീ പുലയല്ലേ ചുള്ളാ..
വൃത്തം അസ്സലായി...

പിന്നെ ആരും കമന്റാത്തതില്‍ വിഷമിക്കേണ്ട അസൂയ കൊണ്ടാ..

 
At 1:51 AM, August 24, 2006 , Blogger bodhappayi said...

ഈ അര്‍ദ്ധ വൃത്തം എന്നു വച്ചാല്‍ അര വട്ട് എന്നാണോ.. :)

 
At 2:06 AM, August 24, 2006 , Blogger ശ്രീജിത്ത്‌ കെ said...

കുട്ടപ്പായീ‍ീ‍ീ‍ീ‍ീ‍ീ‍ീ, അര്‍ദ്ധവൃത്തം എന്താണെന്ന് അറിയില്ലെങ്കില്‍ പോയി ട്രിഗണോമെട്രി പഠിക്ക്. ഞാന്‍ കഷ്ടപ്പെട്ട് സംസ്കൃതത്തില്‍ ഒരു കവിത എഴുതിയപ്പോള്‍ നീ വെത്തിഹത്തിയ നടത്തുന്നോ! മാ‍ നിഷാദാ.

 
At 2:08 AM, August 24, 2006 , Blogger താര said...

ചോദ്യം നമ്പര്‍ അഞ്ച്: കോണ്‍ഫറന്‍സില്‍ പോയിത്തിരിച്ചു വന്ന മൃഗങ്ങള്‍ കണ്ടത് ആന ആശുപത്രിയില്‍ ഐസിയുവില്‍ അത്യാസന്ന നിലയില്‍ കിടക്കുന്നതാണ്. ആ‍ന എങ്ങനെ ഈ നിലയിലായി?:)

 
At 2:20 AM, August 24, 2006 , Blogger bodhappayi said...

ഫ്രിഡ്ജിലിരുന്ന ഐസ്ക്രീം മൊത്തം എടുത്തു തിന്നു വയറുവേദന പിടിച്ചു കാണും.

 
At 2:22 AM, August 24, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

അര്‍ദ്ധവൃത്തം എന്നുള്ളത്‌ സംസ്കൃതം വാക്ക്‌ അല്ലേ. അതിന്റെ തനി മലയാളം അര വട്ട്‌ തന്നയാ ശ്രീജിത്തേ. അല്ലെങ്കില്‍ എന്താണെന്ന്‌ പറഞ്ഞുതാ. അതിന് ഇപ്പോള്‍ ട്രിഗണോമെട്രി പഠിക്കാന്‍ പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? (ജ്യോമട്രി എന്നാവും ഉദ്ദെശിച്ചത്‌ അല്ലേ) സ്കൂള്ളില്‍ പഠിക്കുമ്പോള്‍ തന്നെ ട്രിഗണോമെട്രിയെ ഒഴിവാക്കിയത്‌ എങനെയാണെന്ന്‌ ഞങ്ങള്‍ക്കല്ലേ അറിയൂ. ഈ സൈന്‍ തീറ്റ, കോസ്‌ തീറ്റ അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു.

 
At 2:24 AM, August 24, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ശ്രീജിത്തേ അനോനിയെ ഇങ്ങോട്ട്‌ കേറ്റില്ലാ എന്നൊരു ബോര്‍ഡ്‌ കണ്ടു. ഞാന്‍ അനോനി എന്ന പേരില്‍ ഒരു ബ്ലോഗ്ഗര്‍ ഐഡി ഉണ്ടാക്കും കേട്ടോ

 
At 2:29 AM, August 24, 2006 , Blogger വല്യമ്മായി said...

അരവട്ടം അല്ലേ

 
At 2:32 AM, August 24, 2006 , Blogger ചന്തു said...

ആദീ.u said it.ശ്രീജീ,നല്ലഭാവി ആശംസിക്കുന്നു!

 
At 3:43 AM, August 24, 2006 , Blogger അഗ്രജന്‍ said...

ഞാന്‍ ബുദ്ധില്ലാത്തോരുടെ ഭാഗം ചേര്‍ന്നു..
ന്ദേ.. ആ ഭാഗത്തപ്പോ ആരൂല്ലേ...!!!

 
At 5:36 AM, August 24, 2006 , Blogger kuliyander said...

ആനയെയൊക്കെ ഫ്രിഡ്ജിനകത്താക്കാമ്

മന്ത്രിയെ ജയിലിനകത്താക്കാനൊക്കുമൊ

കേരളക്കരയിലിപ്പൊ ഉള്ളവര്‍ക്കറിയില്ല

ന്‍.ര്‍.ഐ ക്കാര്‍ക്കരിയുമൊ

 
At 9:46 AM, August 24, 2006 , Blogger TOMIN said...

chettanmare ,ningalode malyalathil answer parayan enikku agraham undu.pakshe enthu cheyyum?

 
At 12:13 PM, August 24, 2006 , Blogger ശ്രീജിത്ത്‌ കെ said...

ടോമിക്കുട്ടാ, താങ്കള്‍ വരമൊഴിയും മൊഴി കീമാപ്പും ഒന്നും കണ്ടിട്ടില്ലേ? ഈ ലിങ്ക് നോക്കൂ.

http://varamozhi.wikia.com/wiki/Main_Page

എന്ത് സഹായം വേണമെങ്കിലും ചോദിച്ചോളൂട്ടോ.

 
At 1:55 PM, August 24, 2006 , Blogger മഞ്ഞുതുള്ളി said...

ആരെങ്കിലും ഒന്നു ഹെല്‍പ്പാമോ??
എനിക്കു പിന്മൊഴികളില്‍ മെയില്‍ വരുന്ന മെയില്‍ id മാറ്റാന്‍എന്താ ചെയ്യുക? വിശ്വപ്രഭ, ശ്രീജിത്ത്, ഉമേഷ്... പ്ലീസ് ഹെല്‍‌പ്പ്..... എനിക്ക് മെയില്‍ എല്ലാം mailtongr@gmail.com ല്‍ മതി.

 
At 6:29 PM, August 24, 2006 , Blogger ഉമേഷ്::Umesh said...

ശ്രീജിത്ത് ഉത്തരങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും അതു ശ്ലോകമായതിനാലും പ്രാകൃതമായതിനാലും പാമരന്മാര്‍ക്കു ദുര്‍ഗ്രഹമാകയാല്‍ മല്ലിനാഥന്റെ വ്യാഖ്യാനം കൂടി താഴെച്ചേര്‍ക്കുന്നു:

അല്പപ്രകാശസ്യ പ്രശ്നായ മഹാകവിപണ്ഡിതമണ്ടസാര്‍വ്വഭൌമസ്യ ശ്രീശ്രീജിതമഹാനുഭാവസ്യ ശ്ലോകസ്യ മലയാളവ്യാഖ്യാനഃ

(ഇത്തിരി വെട്ടത്തിന്റെ ചൊദ്യത്തിനു് മണ്ടശിരോമണിയായ ശ്രീജിത്ത് എഴുതിയ ശ്ലോകത്തിന്റെ മലയാളവ്യാഖ്യാനം)

അഥ ശ്ലോകഃ :

ജിറാഫ്, ഫ്രിഡ്ജഃ ത്രിസ്റ്റെപ്പ്സഃ
ആന, ഫ്രിഡ്ജഃ ചതുര്‍സ്റ്റെപ്പ്സഃ
കോണ്‍ഫറസ് നഃ ആഗത ആന
ചീങ്കണ്ണി കോണ്‍ഫറസിന്‍ തിരക്കിലഹോ.


ഇതി ശ്ലോകഃ

അഥ വ്യാഖ്യാനഃ

കേട്ടാല്‍ സംസ്കൃതമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതു പ്രാകൃതമാണു്. ഈ ഭാഷ ഉപയോഗിക്കുന്നതുവഴി പ്രകൃത്യാ പ്രാകൃതനായ ശ്രീജിത്ത് (സംസ്കൃതത്തില്‍ ഇതിനെ സ്ത്രീജിത്ത് എന്നും പറയും) തന്റെ സ്വഭാവത്തെ ഊന്നിക്കാണിച്ചിരിക്കുകയാണു്.

വൃത്തം അര്‍ദ്ധവൃത്തം. സൈന്‍ തീറ്റ, കോസ് തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവ സമം ചേര്‍ത്തു ശ്രീജിത്തിനോ ഷിജുവിനോ കൊടുത്തിട്ടു് മൂക്കില്‍ത്തൊടാന്‍ പറഞ്ഞാല്‍ അവരുടെ വലത്തുകൈ പ്രാപിക്കുന്ന രൂപമാണു് അര്‍ദ്ധവൃത്തം.

ജിറാഫ്, ഫ്രിഡ്ജഃ ത്രിസ്റ്റെപ്പ്സഃ

ജിറാഫ് - ഫകാരാന്തം, പുല്ലിംഗം, പ്രഥമൈകവചനം. ജിറാഫ് എന്നര്‍ത്ഥം. “ജിറാഫോ ജിറഫോ ജിറഃ” എന്നു് അമരകോശം.
ഫ്രിഡ്ജഃ - ജകാരാന്തം നപുംസകലിംഗം സപ്തമ്യേകവചനം. ഫ്രിഡ്ജില്‍ എന്നര്‍ത്ഥം. ഫ്രിഡ്ജഃ ഫ്രിഡ്ജൌ, പ്രിഡ്ജേഷു എന്നു സിദ്ധരൂപം.
ത്രിസ്റ്റെപ്പസഃ - മൂന്നു സ്റ്റെപ്പില്‍. ബഭൂവ ഏധാം ചക്രേ ലോട്ട്.

ജിറാഫിനെ മൂന്നു സ്റ്റെപ്പില്‍ ഫ്രിഡ്ജില്‍ കയറ്റണം എന്നര്‍ത്ഥം. ഇനി ഈ മൂന്നു സ്റ്റെപ്പുകള്‍ ഏതൊക്കെയാണെന്നു ചോദിച്ചാല്‍

അനാവരണമന്തസ്ഥം
ബന്ധനം ചാപി സ്റ്റെപ്പവഃ


എന്നു പതഞ്ജലി. അനാവരണം (തുറക്കല്‍), അന്തസ്ഥം (അകത്തു വെയ്ക്കല്‍), ബന്ധനം (അടച്ചുപൂട്ടല്‍) എന്നിവയാണു മൂന്നു സ്റ്റെപ്പുകള്‍ എന്നര്‍ത്ഥം.

ഫ്രിഡ്ജു തുറന്നിട്ടു ജിറാഫിനെ അകത്തു വെച്ചു ഫ്രിഡ്ജടയ്ക്കണം എന്നര്‍ത്ഥം. ഇതു് ഒന്നാം ചോദ്യത്തിന്റെ ഉത്തരമാകുന്നു.

ആന, ഫ്രിഡ്ജഃ ചതുര്‍സ്റ്റെപ്പ്സഃ

ആന - നകാരാന്തം പുല്ലിംഗം പ്രഥമൈകവചനം. ആന, ആനി, അനോണി എന്നു സിദ്ധരൂപം. “ആന വക്കാരി മാക്കാച്ചി വക്രതുണ്ഡോ ഗവേഷകഃ” എന്നമരം. ആന എ‍ന്നര്‍‍ത്ഥം. നാലു കാലും തുമ്പിക്കൈയും ഉള്ള ഒരു ജന്തു.

ഫ്രിഡ്ജഃ - മുകളില്‍ പറഞ്ഞതുപോലെ.

ചതുര്‍സ്റ്റെപ്പസഃ - നാലു സ്റ്റെപ്പില്‍.

ത്രിസ്റ്റെപ്പസ്യ ദ്വയേ സ്ഥാനേ
പൂര്‍വ്വം നിര്‍മാര്‍ജ്ജനം കരേത്
ഇത്ഥം കുര്‍വന്തമാസന്നം
ചതുഃസ്റ്റെപ്പേതി ഭാഷതേ(ത്രിസ്റ്റെപ്പിന്റെ രണ്ടാമത്തെ സ്റ്റെപ്പായി നേരത്തെയുള്ളതിനെ വെളിയില്‍ കളയുന്ന പ്രക്രിയ ചെയ്താല്‍ അപ്രകാരം ചെയ്യുന്ന പ്രവൃത്തിയെ ചതുഃസ്റ്റെപ്പ് എന്നു പറയുന്നു.)

അതായതു്, തുറക്കുക, ജിറാഫിനെ പുറത്തിറക്കുക, ആനയെ അകത്തു കയറ്റുക, വാതില്‍ അടയ്ക്കുക എന്നര്‍ത്ഥം. ഇതു രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമാകുന്നു.

കോണ്‍ഫറസ് നഃ ആഗത ആന

കോണ്‍ഫറേ നാऽഗതോ ആനാ എന്നതിന്റെ പ്രാകൃതം. കൊണ്‍ഫറന്‍സില്‍ ആന പോയില്ല എന്നര്‍ത്ഥം.

ഫ്രിഡ്ജഃ ബന്ധയിതോ ഹസ്തീ
കോണ്‍ഫറന്‍സേ കുതഃ ഗതിഃ


(ഫ്രിഡ്ജില്ടച്ച ആന കോണ്‍‍ഫറന്‍സില്‍ എങ്ങനെ പോകും) എന്നു കാളിദാസന്‍. ശേഷം ചിന്ത്യം!

ചീങ്കണ്ണി കോണ്‍ഫറസിന്‍ തിരക്കിലഹോ.

നദിയില്‍ ചീങ്കണ്ണി ഉണ്ടാവില്ല, കോണ്‍ഫറന്‍സിനു പോയിരിക്കും എന്നര്‍ത്ഥം. ഇതു നാലാമത്തെ ചോദ്യത്തിന്റെ ഉത്തരം.

കോണ്‍ഫറേ തു ഗതോ നക്രോ
നദീമദ്ധ്യേ ന ദൃശ്യതേ


എന്നു പരാശരസംഹിത.

ഇത്രയും പറഞ്ഞതില്‍ നിന്നു് ആറു ശാസ്ത്രങ്ങളിലും പോരാഞ്ഞു് മൃഗശാസ്ത്രം, പക്ഷിശാസ്ത്രം, മുതലശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളിലും പാഷണ്ഡപാരംഗതനായിരുന്നു സ്ത്രീജിതന്‍ എന്നു മനസ്സിലാക്കാം.

ഇതി വ്യാഖ്യാനഃ

qw_er_ty

 
At 7:08 PM, August 24, 2006 , Blogger Adithyan said...

ഉമേഷ്ജീ, എന്റെ വക ഒരു നമസ്കാരം ;)

 
At 10:22 PM, August 24, 2006 , Blogger ശ്രീജിത്ത്‌ കെ said...

ഉമേഷേട്ടാ, നമിച്ചു. എന്റെ പ്രാകൃത ശ്ലോകം മനസ്സിലാകാതിരുന്നവര്‍ക്ക് താങ്കളുടെ ആഖ്യാനം തീര്‍ത്തും സഹായകരമാകും. ഞാന്‍ ഉപയോഗിച്ചിരിക്കുന്ന വൃത്തത്തെപ്പറ്റി ഒന്നും പറഞ്ഞ് കണ്ടില്ലല്ലോ? ലക്ഷണം പറയാതിരുന്നത് കൊണ്ടാണോ? എന്നാല്‍ ഇതാ.

ലക്ഷണം:
നാലു വരി കവിതയില്‍,
നാലു വരികളിലെ വൃത്തങ്ങളും
ചേര്‍ത്തു വച്ചാലും ഒരു മുഴുവൃത്ത-
മായില്ലെങ്കിലതു അര്‍ദ്ധവൃത്തം.

ഉമേഷേട്ടാ, വരൂ എന്നെ തല്ലൂ. ഞാന്‍ നിന്നു തരും.

കൂട്ടത്തില്‍ ഒരു സംശയം കൂടി. താങ്കളുടെ കമന്റില്‍ എന്റേയും ഷിജുവിന്റേയും പേരെടുത്തു പറഞ്ഞിട്ടുള്ളത് കാണുമ്പോള്‍,‍ സംസ്കൃതത്തിനെക്കുറിച്ച് സ്വല്‍പ്പം അതിരുകടന്ന തമാശ പറഞ്ഞത് താങ്കളെ ചൊടിപ്പിച്ചു എന്ന് വേണം കരുതാന്‍, ശരിയാണോ?

 
At 10:28 PM, August 24, 2006 , Blogger വക്കാരിമഷ്‌ടാ said...

കമന്റ് കൊരട്ടിക്കു പോയതുകാരണം പഞ്ചായത്തില്‍ ഉമേഷ്‌ജിയുടെ കമന്റ് കണ്ടില്ല.

ഇത്തിരിവെട്ടം ഇനി ഒത്തിരി ആലോചിക്കും, അതിനുശേഷം കുറച്ചും കൂടി ആലോചിക്കും, ഇതുപോലൊരു ചോദ്യം ഇനി ചോദിക്കാന്‍.

ഹെന്റമ്മോ, എന്തൊരുത്തരം :)

 
At 10:45 PM, August 24, 2006 , Blogger bodhappayi said...

മല്ലീശാ!
എന്തഹോ വ്യാഖ്യാനചാതുരി

 
At 11:03 PM, August 24, 2006 , Blogger Durga said...

ഉമേഷ് ജിയുടെ വ്യാഘ്യാനം അസ്സലായി!:) അവസാനത്തെ വരിയില്‍ ‘ആയിരുന്നു’ എന്നതിന്നു പകരം ‘ആണ്’ എന്നു ചേര്‍ക്കാമായിരുന്നു.

 
At 11:04 PM, August 24, 2006 , Blogger ഉമേഷ്::Umesh said...

ശ്രീജിത്തു ചോദിച്ചു:

കൂട്ടത്തില്‍ ഒരു സംശയം കൂടി. താങ്കളുടെ കമന്റില്‍ എന്റേയും ഷിജുവിന്റേയും പേരെടുത്തു പറഞ്ഞിട്ടുള്ളത് കാണുമ്പോള്‍,‍ സംസ്കൃതത്തിനെക്കുറിച്ച് സ്വല്‍പ്പം അതിരുകടന്ന തമാശ പറഞ്ഞത് താങ്കളെ ചൊടിപ്പിച്ചു എന്ന് വേണം കരുതാന്‍, ശരിയാണോ?

ശരിയല്ലല്ലോ. ശ്ശോ, ഇവനെന്തൊരു മണ്ടന്‍! കേട്ടാല്‍ത്തോന്നും സംസ്കൃതം എന്റെ മാതൃഭാഷയാണെന്നു്.

അര്‍ദ്ധവൃത്തത്തിന്റെ ലക്ഷണം ഞാന്‍ ഗദ്യത്തില്‍ കൊടുത്തിരുന്നല്ലോ. കമന്റ് എഴുതിത്തുടങ്ങിയതു് അതു മാത്രമായിരുന്നു. (സൈന്‍ തീറ്റ, കോസ് തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ...) പിന്നെ അതു് ഈപ്പരുവമായി. എന്റമ്മച്ചിയേ!

എന്തിനാണു കൊരട്ടിയിട്ടതെന്നു് എനിക്കൊരുപിടിയുമില്ല. ഡോണ്ട് റിപീറ്റ് ദാറ്റ്!

എനിക്കേറ്റവും ഇഷ്ടപ്പെട്ടതു വക്കാരിയുടെ പര്യായങ്ങളാ‍ണു്:

ആന വക്കാരി മാക്കാച്ചി
വക്രതുണ്ഡോ ഗവേഷകഃ


എന്നു് അമരകോശം.

:)

 
At 11:05 PM, August 24, 2006 , Blogger Durga said...

അച്ചടിപ്പിശാച് ചതിച്ചു-‘വ്യാഖ്യാനം’ എന്നു തിരുത്തി വായിക്കാനപേക്ഷ!:)

 
At 11:13 PM, August 24, 2006 , Blogger ശ്രീജിത്ത്‌ കെ said...

ശ്ലോകത്തിന്റെ കാര്യത്തില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറാണ്. പക്ഷെ വൃത്തത്തിന്റെ കാര്യത്തില്‍ ഇല്ല. ഞാന്‍ എഴുതിയ ലക്ഷണം തന്നെ അതിന്റെ ലക്ഷണം. വേറൊന്നും സ്വീകാര്യമല്ല. കോപ്പിറൈറ്റ് റിസര്‍വ്ഡ് അണ്ടര്‍ ക്രിയേറ്റീവ് കോമ്മണ്‍ ലൈസന്‍സ്.

ആദ്യ സംശയം തീര്‍ത്ത് തന്നതിന്റെ സന്തോഷത്തില്‍ അടുത്ത ചോദ്യം. നാऽഗതോ എന്നതില്‍ നാ-യുടേയും ഗ-യുടേയും ഇടയ്ക്ക് വന്ന സാധനം എന്തുവാ?

 
At 11:22 PM, August 24, 2006 , Blogger മുല്ലപ്പൂ || Mullappoo said...

ഉമേഷേട്ടാ,
സംസ്കൃതം പഠിക്കാമായിരുന്നു എന്നു ആദ്യമായി തോന്നി. :) രസമായി പറഞ്ഞിരിക്കുന്നു.
അല്പസ്വല്പം സ്നേഹപ്പാരകള്‍ കാണാം ഇടക്കു.
:) (സ്മൈലി ഇട്ടിട്ടുണ്ടേ)

 
At 11:33 PM, August 24, 2006 , Blogger ഉമേഷ്::Umesh said...

ആ സാധനമാണു പ്രശ്ലേഷം അഥവാ അവഗ്രഹം. ആ സന്ധിയില്‍ ഒരു ‘അ’ ഒളിഞ്ഞു കിടപ്പുണ്ടെന്നാണു് അതിന്റെ അര്‍ത്ഥം. ‘ആ‍’ ഒളിഞ്ഞു കിടപ്പുണ്ടെങ്കില്‍ അതു രണ്ടെണ്ണം എഴുതും. സംസ്കൃതത്തില്‍ മാത്രം വേണ്ട ഒരു സാധനമാണതു്. മലയാളത്തില്‍ വേണ്ട.

“പദ്മനാഭോമരപ്രഭുഃ ”എന്നെഴുതിയാല്‍ (വിഷ്ണുസഹസ്രനാമത്തില്‍ നിന്നു്) ഇതു “പദ്മനാഭോ മരപ്രഭുഃ” എന്നാണോ അതോ “പദ്മനാഭോ അമരപ്രഭുഃ” എന്നാണോ എന്നു സംശയം ഉണ്ടാകും. രണ്ടായാലും സന്ധിയില്‍ “പദ്മനാഭോമരപ്രഭുഃ” എന്നേ ആവൂ. രണ്ടാമത്തേതാണു വിവക്ഷ എന്നു പറയാന്‍ “പദ്മനാഭോऽമരപ്രഭുഃ” എന്നെഴുതുന്നു. ഇപ്പോള്‍ മരപ്രഭുവല്ല അമരപ്രഭുവാണു് എന്നു വ്യക്തം.

പൂന്താനവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ടു്-“ഞാന്‍ അമരപ്രഭു മാത്രമല്ല, മരപ്രഭുവുമാണു്” എന്നു ഗുരുവായൂരപ്പന്‍ പറഞ്ഞെന്നൊരു കഥ. പണ്ഡിതനല്ലാത്ത പൂന്താനം ഇതു വായിച്ചപ്പോള്‍ “മരപ്രഭു” എന്നു വായിച്ചത്രേ. “മരപ്രഭോ അമരപ്രഭോ” എന്നൊരു കാസറ്റ് ഗാനത്തിലും (മയില്‍പ്പീലി?) ഉണ്ടല്ലോ.

വരമൊഴിയില്‍ // എന്നു ടൈപ്പു ചെയ്താല്‍ പ്രശ്ലേഷം കിട്ടും-ഫോണ്ടിലുണ്ടെങ്കില്‍. യൂണിക്കോഡില്‍ തത്ക്കാലം സിബു ദേവനാഗരി യൂണിക്കോഡില്‍ നിന്നു് ഇതു് അടിച്ചുമാറ്റിയിരിക്കുന്നു. മലയാളത്തില്‍ ഇവനെ അനുവദിച്ചു കിട്ടിയിട്ടുണ്ടു്. കെവിന്‍ അഞ്ജലിയില്‍ ചേര്‍ക്കുമായിരിക്കും.

പ്രശ്ലേഷം(അവഗ്രഹം) അടിവസ്ത്രം പോലെയാണു്. ഇടണമെന്നു നിര്‍ബന്ധമില്ല. ഇടാത്തതു തെറ്റുമല്ല. പക്ഷേ ഇട്ടില്ലെങ്കില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകുമെങ്കില്‍ ഇടുന്നതു തന്നെയാണു നല്ലതു് :)

 
At 11:38 PM, August 24, 2006 , Blogger ഉമേഷ്::Umesh said...

നമ്മുടെ ഉദാഹരണത്തില്‍ നാऽഗതോ എന്നതു് എനിക്കു പറ്റിയ തെറ്റാണു്. “നാഗതോ” എന്നു മതി. ന + ആഗതോ = നാഗതോ. അല്ലെങ്കില്‍ നാऽऽഗതോ എന്നെഴുതണമായിരുന്നു, ‘ആ’ ആണു് അവിടെയെന്നു സൂചിപ്പിക്കാന്‍.

തെറ്റു ചൂണ്ടിക്കാണിച്ചതിനു ശ്രീജിത്തിനു നന്ദി.

സുഭാഷിതവും, ജ്യോതിയുടെ ശ്ലോകങ്ങളും ശ്രദ്ധിച്ചാല്‍ പ്രശ്ലേഷത്തിനു കൂടുതല്‍ ഉദാഹരണങ്ങള്‍ കിട്ടും.

 
At 11:51 PM, August 24, 2006 , Blogger സു | Su said...

ബുദ്ധി പരീക്ഷിയ്ക്കാന്‍ നാലു ചോദ്യമോ?

ഓ... ശ്രീജിത്ത് ഒക്കെ പറഞ്ഞില്ലേ.

ഇപ്പോ, ബുദ്ധിയുണ്ടെന്ന് മനസ്സിലായില്ലേ. ഇനി ശ്രീജിത്ത് പറഞ്ഞത് പറഞ്ഞാപ്പോരേ. എളുപ്പമായി. ;)

 
At 11:53 PM, August 24, 2006 , Blogger സന്തോഷ് said...

ഈ പോസ്റ്റും ഉമേഷിന്‍റെ വ്യാഖ്യാനവും വായിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാന്‍:)

സംസ്കൃതം പഠിക്കാമായിരുന്നു...

 
At 11:58 PM, August 24, 2006 , Blogger ഉമേഷ്::Umesh said...

ശ്രീജിത്തേ,

ഒരു ഓഫ് അടിച്ചോട്ടേ?

(നല്ല ചോദ്യം! ഇന്‍ഡ്യന്‍ കോഫി ഹൌസില്‍ ചെന്നു “കാപ്പിയുണ്ടോ” എന്നു ചോദിക്കുന്നതുപോലെ!)

“നഃ” എന്നു സംസ്കൃതത്തില്‍ പറഞ്ഞാല്‍ നമ്മുടെ, നമുക്കു് എന്നൊക്കെ അര്‍ത്ഥം. അല്ല, ഇല്ല എന്നൊക്കെ പറയാന്‍ “ന” എന്നു മതി. (ഇംഗ്ലീഷിലെപ്പോലെ “നോ” എന്നും പറയാം.)

ആവശ്യമില്ലാതെ വിസര്‍ഗ്ഗം ഇടരുതെന്നു ഞാന്‍ ഇവിടെയും ഇവിടെയും പറഞ്ഞിട്ടുണ്ടു്.

 
At 12:01 AM, August 25, 2006 , Blogger സു | Su said...

ഒന്നും പഠിക്കേണ്ടായിരുന്നു എന്ന് തോന്നുന്നു. എഴുത്തും വായനയും അറിയാത്തവര്‍ ഭാഗ്യവാന്മാര്‍.

സമാധാനം അവര്‍ക്കുള്ളതാവുന്നു.

 
At 12:40 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

മലയാളത്തിനെ സംസ്കൃതമാക്കാന്‍ എനിക്ക് ആകെ അറിയാവുന്ന ഒരു പണി വിസര്‍ഗ്ഗം ഇടലാണ്. ഉമേഷേട്ടന്‍ ക്ഷമിച്ചേ പറ്റൂ. നഃ എന്നാല്‍ നമുക്ക് എന്നാണെന്നും, വെറും ന എന്നാല്‍ നോ എന്നാണെന്നും ഇപ്പോള്‍ മനസ്സിലായി. എന്റെ പുതിയ ശ്ലോകങ്ങളില്‍ ഇനി ഇത് ശ്രദ്ധിക്കാം.

ഗുരുകുലത്തില്‍ എന്റെ കോണ്ട്രിബ്യൂട്ടര്‍ ആക്കുകയാണെങ്കില്‍ ഞാന്‍ നല്ല നല്ല ... ( അയ്യോ, എനിക്കൊരു നെഞ്ചുവേദന, എന്നെ ആശുപത്രിയില്‍ കൊണ്ടു പോകൂ)

 
At 12:44 AM, August 25, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ശ്രീജിത്ത്‌ കെ said...
ഗുരുകുലത്തില്‍ എന്റെ കോണ്ട്രിബ്യൂട്ടര്‍ ആക്കുകയാണെങ്കില്‍ ഞാന്‍ നല്ല നല്ല ...


ശ്രീജിത്തേ അത്‌ വേണോ. ഇവിടെ ഒരു ശ്ലോകം എഴുതിയതിന്റെ പ്രശ്നം ഇത്‌ വരെ തീര്‍ന്നിട്ടില്ല.

 
At 12:46 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

പ്രശ്നമോ, എന്ത് പ്രശ്നം? ഉമേഷേട്ടന്‍ എന്റെ ശ്ലോകത്തിനെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. വലര്‍ന്ന് വരുന്ന ഒരു സംസ്കൃത പണ്ഡിതനെ മുളയിലേ നുള്ളരുത് ഷിജൂ

 
At 12:49 AM, August 25, 2006 , Blogger സു | Su said...

ശ്രീജിത്തേ, എല്ലാം കൂടെ ആഗ്രഹിക്കരുത്. സംസ്കൃതം വേണോ, സംശയം തീര്‍ക്കണോ, എന്ന്
ഉടനെ തീരുമാനിക്കണം.

 
At 12:52 AM, August 25, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ആത്മവിശ്വാസം ഉണ്ടെങ്കില്‍ ധൈര്യമായി തുടങ്ങിക്കോളൂ. ഞാന്‍ വായിക്കാം. പക്ഷെ എഴുതാന്‍ ഈ ജന്മത്ത്‌ പറ്റുമെന്ന്‌ തോന്നുന്നില്ല.

 
At 12:55 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

രണ്ട് സംശയം ചോദിക്കാനും ഒരു ശ്ലോകം എഴുതാനും ഞാന്‍ വിചാരിച്ചാല്‍ നടക്കില്ലേ സൂ. അല്ലേ നടക്കില്ലേ? എനിക്കിപ്പൊ അറിയണം. എനിക്കീ നാട്ടില്‍ ഒരു വിലയുമില്ലേ?

ഷിജൂ, എന്നെ പിരി കയറ്റിയാല്‍ ഇപ്പോഴെഴുതും അടുത്ത ശ്ലോകം ഞാന്‍. ഉമേഷേട്ടന്റെ കയ്യില്‍ നിന്ന് കിട്ടിയ അടിയുടെ നീരൊന്നിറങ്ങേണ്ട താമസം.

 
At 12:57 AM, August 25, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ആത്മവിശ്വാസം ഉണ്ടെങ്കില്‍ ധൈര്യമായി തുടങ്ങിക്കോളൂ. ഞാന്‍ വായിക്കാം. പക്ഷെ എഴുതാന്‍ ഈ ജന്മത്ത്‌ പറ്റുമെന്ന്‌ തോന്നുന്നില്ല.

 
At 12:58 AM, August 25, 2006 , Blogger സു | Su said...

എനിക്കിതൊന്നും ആലോചിക്കാന്‍ സമയമില്ലാത്തതുകൊണ്ടാണല്ലോ അങ്ങോട്ട് സംശയം ചോദിച്ചത്. ;)

എന്തായാലും സംസ്കൃതത്തില്‍ സംശയം തീര്‍ക്കുന്നതാവും നല്ലത്. അറിയുന്നവരോടല്ലേ അടികൊള്ളൂ ;)

 
At 12:58 AM, August 25, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ആത്മവിശ്വാസം ഉണ്ടെങ്കില്‍ ധൈര്യമായി തുടങ്ങിക്കോളൂ. ഞാന്‍ വായിക്കാം. പക്ഷെ എഴുതാന്‍ ഈ ജന്മത്ത്‌ പറ്റുമെന്ന്‌ തോന്നുന്നില്ല.

 
At 12:59 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

അതെന്താ ഷിജൂ, അത് രണ്ട് തവണ പറഞ്ഞേ? അതെന്തായാലും നന്നായി. എനിക്കൊരു അര്‍ദ്ധസെഞ്ച്വറി തികയ്ക്കാന്‍ പറ്റിയല്ലോ.

 
At 1:00 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

ഛായ്. ജസ്റ്റ് മിസ്സായി. അര്‍ദ്ധവൃത്തത്തമുള്ള പോസ്റ്റിലെ അര്‍ദ്ധസെഞ്ച്വറി എനിക്ക് മിസ്സായി. സൂ, എന്നോടീ ചതി വേണ്ടായിരിന്നു.

ഷിജൂ, മതി. മനസ്സിലായി. ഒരു കാര്യം എത്ര തവണ പറയും?

 
At 1:01 AM, August 25, 2006 , Blogger സു | Su said...

ഈ ഓഫ്‌യൂണിയനിലെ എല്ലാ അര്‍ദ്ധസെഞ്ച്വറിയും ഞാന്‍ എന്റെ പേരിലാക്കി.

 
At 1:03 AM, August 25, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ഹരിച്ചിട്ടും ഗുണിച്ചിട്ടും ശരിയാണെന്ന്‌ കണ്ടാലും ഒന്ന്‌ കൂടി ഹരിക്കുന്നതും ഗുണിക്കുന്നതും കൊണ്ട്‌ കുഴപ്പമില്ലല്ലോ.

 
At 1:06 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

ഇവിടെ ഇപ്പൊ ഇതെന്താ സംഭവം?....

ലാലേട്ടന്‍...

 
At 1:07 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

അത് കുഴപ്പമില്ല. ഷിജു ഒരു പ്രോഗ്രാം ഉണ്ടാക്കി ലൂപ്പിലിട്ട് ഒരു പതിനായിരം തവണ വീണ്ടും ഹരിച്ചും ഗുണിച്ചും നോക്കിയാലും എനിക്കൊരു വിരോധവുമില്ല. പക്ഷെ അതെന്റെ നെഞ്ചത്ത് നിന്ന് കൊണ്ട് തന്നെ വേണോ?

 
At 1:08 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

100 അടിക്കാറാകുമ്പൊല്‍ ഒന്നു പറയണേ... സോഡയ്ണ്ട്....

ലാലേട്ടന്‍

 
At 1:11 AM, August 25, 2006 , Blogger kumar © said...

ഇങ്ങനെ ഇരുന്നു ഓഫടിച്ച് ഉള്ള സമയം കളയാതെ ഇവിടെയുള്ള ബ്ലോഗുകളുടെ ഒക്കെ ടെം‌പ്ലേറ്റു കളൊക്കെ ഒന്നു മാറ്റിക്കൂടേ ശ്രീജിത്തേ?

ഓ ടോ : “ഓഫടിച്ച് ഓഫടിച്ച് ബോറടിച്ചു!“

 
At 1:12 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

ബ്ലോഗായൂരപ്പാ... ബ്ലോഗായൂരപ്പാ...
ഇക്കാണും ബൂലോഗം മുഴുവന്‍ കമന്‍റാണെന്‍റപ്പാ...

ലാലേട്ടന്‍

 
At 1:14 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

കുമാരേട്ടാ, അത് തന്നെ പ്ലാന്‍. ശിശു എന്ന് ബ്ലോഗര്‍ ആണ് ഇന്നത്തെ എന്റെ ഇര. ഞാന്‍ അവിടെ അനുവാദം ചോദിച്ചിട്ടുണ്ട്, പാവത്തിന്റെ ഒരു ടൈം.

 
At 1:15 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

ഇതു എന്തരദെയ്....
എന്നാവന്നലും ശ്രീജിത്തിന്‍റെ മേലോട്ടാന്‍ല്ല്..
അവനെ ഒന്നു രഷീരെടേയ്...

ലാലേട്ടന്‍...

 
At 1:20 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

എന്തേയ്.... എല്ലോരും... ഓഫായാ...

ലാലേട്ടന്‍...

 
At 1:21 AM, August 25, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

dqmfscശ്രീജിത്തേ ടെമ്പ്ലേറ്റുകളെ കുറിച്ച്‌ ഒരു സംസ്കൃത ശ്ലോകം പോരട്ടെ. ഇവിടെ തന്നെ ഇട്ടാല്‍ മതി. ഉമേഷ്ജി കാണണ്ട.

 
At 1:23 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

ലാലേട്ടാ, ആ സ്നേഹത്തിനു മുന്നില്‍ ഞാന്‍ വണങ്ങുന്നു, പകരം നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല, കുറച്ച് ശ്ലോകങ്ങള്‍ അല്ലാതെ. ചൊല്ലട്ടെ.

എന്റെ ശ്ലോകങ്ങള്‍ ഏറ്റം മനോഹരം
വൃത്തം തികഞ്ഞോരുത്തമസൃഷ്ടികള്‍
സ്വീകരിപ്പതിനെ കല്ലേറിനാല്‍ ബൂലോകര്‍
ലാലേട്ടനെങ്കിലുമില്ലേല്‍ ഞാന്‍ എന്നചെയ്‌വേന്‍

 
At 1:27 AM, August 25, 2006 , Blogger മുല്ലപ്പൂ || Mullappoo said...

മാഷിനെപ്പേടിച്ചു കവിത മലയാളത്തില്‍ ആക്കി ല്ലേ?

ഹിഹി വൃത്തം എന്താന്നാ പറഞ്ഞെ?

 
At 1:28 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

പൊന്നു ശ്രീജിത്തേ അതു വേണോ...

ഏതയാലും ശ്രീജിത്തിനു വേണ്ടി ഒരു ക്ഷമി... പോരട്ട്

ലാലേട്ടന്‍...

 
At 1:32 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

ഷിജൂ, താങ്കള്‍ ചോദിച്ചാല്‍ ചെയ്യാതിരിക്കുന്നതെങ്ങിനെ. ഇതാ താങ്കള്‍ക്ക് പ്രത്യേക ഡെഡിക്കേഷനുമായി എന്റെ ടെമ്പ്ലേറ്റ് കവിത.

<$BlogURL$> എന്നൊരു ബ്ലോഗില്‍
ഓഫെഴുതിയത് <$BlogItemAuthorNickname$> എന്നെങ്കിലും,
പോകുന്ന-വരുന്ന <$BlogCommentAuthor$> മുഴുവനും
കേറിനിരങ്ങുന്നതെന്റെ body { }-യിലല്ലോ

 
At 1:33 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

മുല്ലേ വൃത്തം...

ശ്രജകല്ലുകടി

ലാലേട്ടന്‍...

 
At 1:46 AM, August 25, 2006 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ശ്രീജിത്തേ,
ഇത്‌ എനിക്കിട്ട്‌ വച്ചതാണെന്ന്‌ മനസ്സിലായി. എന്താണെന്ന്‌ അറിയില്ല ആദ്യം എഴുതിയ ശ്ലോകം പോലെ അല്ല. ഇത്‌ എനിക്ക്‌ മൊത്തം മനസ്സിലായി.

ഓ. ടോ. ക്കില്‍ ഒരു ഓ. ടോ.
ശ്രീജിത്തേ ബ്ലൊഗ്ഗ് റോളിന്റെ www.bloglines....എന്ന്‌ തുടങ്ങുന്ന ഒരു URL ഉണ്ടെല്ലോ. അതെന്താണ്. ഇന്ന്‌ ശ്രീജിത്ത്‌ എതോ ഒരു കമെന്റില്‍ ഇട്ടത്‌ കണ്ടായിരുന്നു. പക്ഷെ ഏത്‌ ബ്ലോഗിലാണെന്ന്‌ മറന്ന്‌ പോയി.

 
At 1:51 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

എന്നാലും ശ്രീജിത്തേ...

ഇങ്ങനെ തമാശിക്കുമെന്ന് വിചരിച്ചില്ല. ഞാന്‍ വിചാരിചു ഷിജുനെ കാര്യായിട്ട് ഉപദേശിച്ചതാന്ന്..

ലാലേട്ടന്‍...

 
At 2:41 AM, August 25, 2006 , Blogger ശ്രീജിത്ത്‌ കെ said...

ഷിജൂ, താങ്കള്‍ ഉദ്ദേശിച്ച ലിങ്ക് ഇതല്ലേ?

http://bloglines.com/public/blog4comments

എല്ലാവരും നിര്‍ത്തിയോ? ഞാന്‍ വൃത്തം പറയാത്തത് കൊണ്ടാണോ? എന്നാല്‍ ശരി വൃത്തം പറയാം. പോക്രിത്തര. ലക്ഷണം...

ലക്ഷണം ഒന്നും ഇല്ല. ഇതൊരു ലക്ഷണം കെട്ട വൃത്തമാണ്.

 
At 2:52 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

ഇതിനു തല്ലുകൊള്ളി എന്നും ഒരു പേരുണ്ട്.

ലാലേട്ടന്‍...

 
At 2:55 AM, August 25, 2006 , Blogger ലാലേട്ടന്‍... said...

ഇതു എന്നവാ ശ്രീജിത്തേ....
ബാക്കിയ്ള്ള ബ്ലോഗന്മാരും ബ്ലോഗിനികളും 100 അടിക്കുന്നതിനു മുന്‍പേ ഓഫായോ?

ലാലേട്ടന്‍...

 
At 4:06 AM, August 25, 2006 , Blogger Obi T R said...

50 ഉം 100 ഉം ഒന്നും പറ്റുന്നില്ല ഒരു 75 എങ്കിലും ആകുമൊന്നു നോക്കട്ടെ.

 
At 5:13 AM, August 25, 2006 , Blogger സു | Su said...

ഒബി 75 അടിച്ചോ? 100 അടിക്കാന്‍ ആരും ഇല്ലേ?


qw_er_ty

 
At 7:04 AM, August 25, 2006 , Blogger ഉമേഷ്::Umesh said...

എന്റെ ശ്ലോകങ്ങള്‍ ഏറ്റം മനോഹരം
വൃത്തം തികഞ്ഞോരുത്തമസൃഷ്ടികള്‍
സ്വീകരിപ്പതിനെ കല്ലേറിനാല്‍ ബൂലോകര്‍
ലാലേട്ടനെങ്കിലുമില്ലേല്‍ ഞാന്‍ എന്നചെയ്‌വേന്‍


ശ്രീജിത്തിന്റെ മേല്‍പ്പറഞ്ഞ ശ്ലോകം കാളിദാസന്റെ ഈ ശ്ലോകത്തിന്റെ ആശയം കട്ടെടുത്തതാണു്.

മമ ശ്ലോകാനി രമ്യാനി
വൃത്തപൂര്‍ണ്ണാനി സര്‍വ്വദാ
ലോകാഃ പാഷാണഭേജാനി
ലല്ലജ്യേഷ്ഠ, കരോമി കിം?


(എന്റെ രമ്യങ്ങളായ ശ്ലോകങ്ങള്‍ എപ്പോഴും വൃത്തം തികഞ്ഞവയാണു്. എങ്കിലും ലോകര്‍ കല്ലെറിഞ്ഞാണു് അതിനെ സ്വീകരിക്കുന്നതു്. ലല്ലജ്യേഷ്ഠാ, (അങ്ങില്ലെങ്കില്‍ എന്നു വ്യംഗ്യം) ഞാന്‍ എന്തു ചെയ്യും?)

കാളിദാസനും ഈ സ്റ്റേജില്‍ക്കൂടി കടന്നുപോയിട്ടുണ്ടു ശ്രീജിത്തേ. ബഡ്ഡിംഗ്ഗ് പോയറ്റ്സിനെ ആളുകള്‍ കല്ല്ലെറിഞ്ഞിട്ടേ ഉള്ളൂ.

ഓഫ്‌ബ്ലോഗാണെങ്കിലും ഒരു സംസ്കൃതശ്ലോകത്തിന്റെ ആശയം കട്ടെടുത്തിട്ടു് സ്വന്തമെന്നു പറഞ്ഞു പ്രസിദ്ധീകരിക്കുന്നതു നമ്മളെപ്പോലെയുള്ള മണ്ടന്മാര്‍ക്കു ഭൂഷണമല്ല ശ്രീജിത്തേ.

(ഇതു സ്തുതിയാണോ നിന്ദയാണോ വ്യാജസ്തുതിയാണോ ഗോളാണോ‍ എന്നു് ആദിത്യന്‍ പറഞ്ഞുതരും.)

 
At 7:31 AM, August 25, 2006 , Anonymous Anonymous said...

"ഒന്നും പഠിക്കേണ്ടായിരുന്നു എന്ന് തോന്നുന്നു. എഴുത്തും വായനയും അറിയാത്തവര്‍ ഭാഗ്യവാന്മാര്‍.

സമാധാനം അവര്‍ക്കുള്ളതാവുന്നു."

ഹഹഹാ..എന്റെ സൂവേച്ചി...അതു അങ്ങട് കലക്കി! എനിക്കും തോന്നറുണ്ട്..ഇത്രേം വിവരമുള്ളവരൊക്കെ എന്താ‍യാലും ഉണ്ട്..ഇനി നമ്മളൊക്കെ പഠിച്ചിട്ട് എന്നാ കാണിക്കാനാ എന്ന്
ഹഹഹ..എനിക്കതങ്ങ് പിടിച്ച് പോച്ച്...:-)

 
At 11:59 AM, August 25, 2006 , Blogger Adithyan said...

വര്‍മ്മ സാറിനെ ആരോ പരിഭാഷായന്ത്രം എന്നു വിളിക്കുന്നതു കേട്ടു. എന്തു കിട്ടിയാലും പിടിച്ച് സംസ്‌കൃതത്തിലോട്ടാക്കുന്ന ഈ യന്ത്രത്തിനെ എന്തു വിളിക്കണം?

ബ്ലോഗ്ഗറിനൊരു തുമ്മലും ജലദോഷവും ഒക്കെ ആണെന്നു കേട്ടു?

ഓഫ് അടിക്കാന്‍ ആളുണ്ടോ?

 
At 5:59 PM, August 25, 2006 , Blogger ഉമേഷ്::Umesh said...

ശ്രീജിത്തേ,

ഇത്തിരിവെട്ടത്തിന്റെ ചോദ്യത്തിനു സംസ്കൃതശ്ലോകത്തില്‍ ഉത്തരം പറയാന്‍ തോന്നിയതും, അതിനു ശേഷമുള്ള സംഭവവികാസങ്ങളും ചേര്‍ത്താല്‍ മണ്ടത്തരങ്ങളില്‍ ഒരു പോസ്റ്റ് എഴുതാനുള്ള വകുപ്പായില്ലേ? ഒന്നു പരീക്ഷിച്ചു നോക്കരുതോ?

 
At 9:57 PM, August 25, 2006 , Blogger സു | Su said...

ഫ്ലോറിഡയില്‍ സോപ്പ്, ചീപ്പ് ആണല്ലേ ;)

ഭയങ്കര പതയും.

ഒരാള്‍ക്ക് ഒരു വിസേം ഒരു പാസ്പോര്‍ട്ടും പോരേ അങ്ങോട്ട്? എണ്ണത്തില്‍ കൂടുതല്‍ വേണോ?

 
At 11:40 PM, August 25, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ഇത് ഏതാ സ്ഥലം... ഈവഴിക്ക് ആദ്യമായാണെന്നു തോന്നുന്നു..

ഹെന്റമ്മേ... ഞാന്‍ ഇന്നലെ ഈവഴിക്ക് വരാത്തത് എന്റെ ഭാഗ്യം. ഞാന്‍ ഭാഗ്യവാനാണെന്ന് ഇപ്പോള്‍ ഉറപ്പായി..

ഞാനീ നാട്ടുകാരനല്ലേയ്...... ഞാന്‍ ഓടി..

 
At 4:52 AM, August 28, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ഡും.... ഡും....... ഡും...
യൂണിയനോഫീസില്‍ നിന്നുള്ള പ്രത്യേക അറിയിപ്പ്

നൂറടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്താ.. ഇതാ അവസരം.. വരൂ.. അര്‍മാദികൂ...

യൂണിയനോഫീസില്‍ കയറാതെ മുങ്ങിനടക്കുന്ന സര്‍വ്വശ്രീ ശ്രീജിത്ത്, ദില്‍ബൂ, വല്ല്യമ്മായി, സു, ബിക്കുട്ടി... തുടങ്ങിയ സകല ബ്ലൊഗന്മാര്‍ക്കും ബ്ലൊഗികള്‍ക്കും സുവര്‍ണ്ണാവസരം..

ഓണം പ്രമാണിച്ച് പ്രത്യേക ഓഫര്‍... 100 കഴിഞ്ഞാല്‍ പിന്നെ 150 - 200 എന്നിവയും വേണമെങ്കില്‍ ആവാം..


ഓ.ടോ :-
പിന്മൊഴിയില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഇത്തിരിവെട്ടം ഉത്തരവാദി യാവുന്നതല്ല...

 
At 4:53 AM, August 28, 2006 , Blogger ശ്രീജിത്ത്‌ കെ said...

എന്നെ വിളിച്ചോ?

84 എന്റെ വക

 
At 4:56 AM, August 28, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ഇതാ ചേകവരെ.. തീറ്റ...

 
At 5:01 AM, August 28, 2006 , Blogger വല്യമ്മായി said...

ഈ ഉറിയടി മത്സരം പോലെ ഓണത്തിന് ഒരു ഓഫടി മത്സരം നടത്തിയാലോ

 
At 5:04 AM, August 28, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

വല്ല്യമ്മായി ഓണത്തിനിടയില്‍ പുട്ട് കച്ചോടം നടത്തുന്നു.

 
At 5:22 AM, August 28, 2006 , Blogger വിശാല മനസ്കന്‍ said...

:) എന്റെ ക്ടാവിനോട് ചോദിച്ചിട്ട് നാളെ പറയാം.

 
At 5:56 AM, August 28, 2006 , Blogger പച്ചാളം : pachalam said...

അതു ശരി....
ഇവിടിങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടല്ലേ..

 
At 12:08 AM, August 29, 2006 , Blogger ശ്രീജിത്ത്‌ കെ said...

ഇവിടെ കമന്റാ‍യിട്ടല്ലാതെ നേരിട്ട് ചിലര്‍ എന്റെ ശ്ലോകങ്ങളെക്കുറിച്ച്/കവിതകളെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. അവര്‍ക്കുള്ള മറുപടി.

അര്‍ദ്ധവൃത്തതിന്റെ ലക്ഷണം ഞാന്‍ എഴുതിയത്, മഞ്ജരിയുടെ കോപ്പിയടിയാണെന്നായിരുന്നു കുട്ടപ്പായിയുടെ ആരോപണം.

അര്‍ദ്ധവൃത്തതിന്റെ ലക്ഷണം:

നാലു വരി കവിതയില്‍,
നാലു വരികളിലെ വൃത്തങ്ങളും
ചേര്‍ത്തു വച്ചാലും ഒരു മുഴുവൃത്ത-
മായില്ലെങ്കിലതു അര്‍ദ്ധവൃത്തം.


മഞ്ജരിയുടെ വൃത്തം:

ശ്ലഥകാകളി വൃത്തത്തിന്റെ രണ്ടാം കാല്‍‌പാദത്തിന്റെ അന്ത്യത്തില്‍ എവിടെയെങ്കിലും രണ്ടെല്ല് കുറഞ്ഞാല്‍ അത് മഞ്ജരിയായിടും.

അതും ഇതും എന്റെ സാമ്യം?

അര്‍ദ്ധവൃത്തത്തിന്റെ ലക്ഷണം പറയുന്നത് ഇതാണ്:
ഈ വൃത്തത്തിലെഴുതിയ കവിതയുടെ നാലു വരിയിലും വെവ്വേറെ വൃത്തമായിരിക്കും. ഈ നാല് വൃത്തം ചേര്‍ത്ത് വച്ചാലും ഒരു മുഴുവൃത്തമാകാന്‍ എന്തോ ഒരു കുറവ് തോന്നിയാല്‍ അത് അര്‍ദ്ധവൃത്തമായീടും. മഞ്ജരി വേ, ഇത് റേ. കുട്ടപ്പായിക്ക് ഇപ്പോള്‍ എല്ലാം മനസ്സിലായെന്ന് കരുതുന്നു. അപ്പോള്‍ ഇനി എവിടെയെങ്കിലും കുറിച്ചിട്ടോ, അത് മഞ്ജരിയായിടും പക്ഷെ ഇത് മഞ്ജരി ആ‍യീടുകില്ല.

കാളിദാസനും എന്നെപ്പോലെ കവിത എഴുതി എഴുതി വലിയ ഒരു പുലിയായി മാറിയതാണെന്ന് ഉമേഷേട്ടന്‍ പറഞ്ഞത് കുമാരേട്ടന് ഇഷ്ടപ്പെട്ടില്ല. ഉമേഷേട്ടന്‍ ഉദ്ദേശിച്ചത് കാളിദാസനും ചെറുപ്പത്തില്‍ ഒരു മണ്ടനായിരുന്നു എന്ന് മാത്രമാണ് എന്നാണ് കുമാരേട്ടന്റെ വാദം. തെളിവിനായി കാളിദാസന്‍ ഇരിക്കുന്ന മരം വെട്ടുന്ന ഒരു വീഡിയോ ക്ലിപ്പിങ്ങും കുമാരേട്ടന്‍ ഹാജരാക്കി. പക്ഷെ സുഹൃത്തുക്കളേ, കാളിദാസന്‍ ചുമ്മാ കേരി ഇരിക്കുന്ന മരം വെട്ടിയതാവുമോ? എന്തെങ്കിലും മഹത്തരമായ ഒരു ഉദ്ദേശം അതിനു പിന്നിലുണ്ടാകില്ലേ? തലയില്‍ ഒരാപ്പിള്‍ വീണപ്പോള്‍ ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം കണ്ടു പിടിച്ച സ്ഥിതിക്ക്, കാളിദാസന്‍ തന്നെ താഴെ വീണിരുന്നെങ്കില്‍ എന്തൊക്കെ സംഭവിച്ചേനേ. ചിലപ്പോള്‍‍ ആ സംഭവം ആയിരിക്കാം അദ്ദേഹത്തെ ഒരു കവിയായി മാറ്റിയത്. വസ്തുതകളെ വളച്ചൊടിക്കുന്ന ഒരു നയമാണ് കുമാരേട്ടന്റേത്‍ എന്നതില്‍‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

ഇതും കൂടി പറഞ്ഞ് കൊള്ളട്ടെ, ഇനി ആരെന്തൊക്കെ പറഞ്ഞാലും ഞാന്‍ ഒരു വലിയ കവിയാവാന്‍ തീരുമാനിച്ചു. നിങ്ങളെ ദൈവം രക്ഷിക്കട്ടെ.

 
At 12:20 AM, August 29, 2006 , Blogger വല്യമ്മായി said...

ഇതുവരെ ഒരു കവിത പോലും ചൊല്ലാത്ത ഒരാളിവിടെ കവിയായത് കണ്ടില്ലേ ശ്രീജിത്തേ
http://tharavadi.blogspot.com/

 
At 12:20 AM, August 29, 2006 , Blogger ദില്‍ബാസുരന്‍ said...

പണ്ട് രാജേഷ് വര്‍മ്മ ചേട്ടന്‍ പറഞ്ഞത് എത്ര സത്യം! ദാ.. ശ്രീജിത്ത് പോലും ശ്ലോകം, വൃത്തം,മഞ്ചേരി,മലപ്പുറം എന്നൊക്കെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു (അര്‍ത്ഥാപത്തി).

ഉമേഷേട്ടനെ പേടിക്കണം! തൊട്ടാല്‍ ശ്ലോകം വരുത്തുന്ന മിഡാസാണ് ഉമേഷേട്ടന്‍.

 
At 12:23 AM, August 29, 2006 , Blogger വല്യമ്മായി said...

മണ്ടമാര്‍ക്ക് കവിതയും ആയുധം

 
At 12:26 AM, August 29, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

This comment has been removed by a blog administrator.

 
At 12:33 AM, August 29, 2006 , Blogger മുല്ലപ്പൂ || Mullappoo said...

ശ്രിജ്യേ, മോനേ,

നിനക്കു പറ്റിയ പണി സാങ്കേതികം തന്നെ.

അതു പോരേ? അതു മതി . അതാ നല്ലതു (ആര്‍ക്കു നല്ലതു ? ഞങ്ങള്‍ക്കു നല്ലതു)

 
At 12:34 AM, August 29, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ശ്രീജിത്തേ അര്‍ദ്ധവൃത്തത്തിന്റെ ലക്ഷണം 180ഡിഗ്രിയും വൃത്തത്തിന്റെ ലക്ഷണം 360 ഡിഗ്രിയുമാണെന്നറിയാം.

പിന്നെ ദില്‍ബൂ ശ്രീ തവിയാവാന്‍ തീരുമാനിച്ചെത്രെ..
പക്ഷെ അത് അക്ഷരത്തെറ്റോടെയാ എഴുതിയിരിക്കുന്നത്... ഇനി ശരിക്കും മണ്ടനാണോ ?

 
At 12:36 AM, August 29, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

മുല്ലേ.. ശ്രീജിത്തിന് ഒന്നു പറ്ഞ്ഞ് കൊടുക്കൂ... ഉമേഷ് മാഷ് ചൂരലുമായി വരുന്നതു വരെ ഇവിടെ നിന്ന് തിരിയാതെ വീട്ടില്‍ പോവാന്‍ പറ..

 
At 12:39 AM, August 29, 2006 , Blogger വല്യമ്മായി said...

വല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച് വന്നതു പോലെ ഓണവും ബീക്കുവിന്‍റെ കല്യാണവും ഒന്നിച്ച് വന്നിട്ട് ഖുബ്ബൂസ് കഞ്ഞികള്‍ കുടിച്ച് കഴിയുന്ന യുയെയിലെ കോരന്മാര്‍ക്കും കോരികള്‍ക്കും ഒരു സദ്യ തരാന്‍ ഇമാരാത്ത് ബൂലോഗത്തില്‍ ആരുമില്ലേ.ല്ലേ..ല്ലേ...ല്ലേ.......(പ്രതിദ്ധ്വനി)

 
At 12:40 AM, August 29, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

വല്ല്യമ്മായി യുടെ രോദനം ആരും കേള്‍ക്കുന്നില്ലേ...

 
At 12:41 AM, August 29, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

100

 
At 12:41 AM, August 29, 2006 , Blogger ശ്രീജിത്ത്‌ കെ said...

ഓഫ് യൂണിയനില്‍ നൂറടിക്കാന്‍ എല്ലാ മാന്യബ്ലോഗേര്‍സിനേയും ക്ഷണിച്ച് കൊള്ളൂന്നു.

 
At 12:42 AM, August 29, 2006 , Blogger ശ്രീജിത്ത്‌ കെ said...

അതിന്റെ ഇടയ്ക്ക് ഇത്തിരി അടിച്ചാ, ഞാന്‍ കണ്ടില്ലല്ല്.

 
At 12:42 AM, August 29, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

ശ്രീ ആ നൂറ് ഞാന്‍ അടിച്ചെടുത്തു.

 
At 12:43 AM, August 29, 2006 , Blogger വല്യമ്മായി said...

പോയി,നൂറ് കിട്ടിയില്ലേലും സദ്യ കിട്ടിയാല്‍ മതി

 
At 1:40 AM, August 29, 2006 , Blogger Obi T R said...

അയ്യോ 100 പോയീ‍ :-(

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home