ആപ്പീസില്‍ പ്രശ്നം.
ഈ വഴി പോയപ്പോള്‍ വെറുതെ യൂണിയനാപ്പീസില്‍ ഒന്ന് കേറി നോക്കിയതാ... അപ്പോഴാ നോട്ടീസ് ബോര്‍ഡ് ഉറപ്പിച്ച ആണി പറിഞ്ഞിരിക്കുന്നു... ബോര്‍ഡിലെ അക്ഷരങ്ങള്‍ മാഞ്ഞ് തുടങ്ങിയിരിക്കുന്നു. ഭാരവാഹികളുടെ ചില്ലിട്ട പടങ്ങളില്‍ (പ്രശിഡന്റേ എന്നെ തല്ലരുത്)മാലാറ സോറി മാറാല. ആകെയുണ്ടായിരുന്ന ഒരു ബെഞ്ചിന്റെ കാലൊടിഞ്ഞു... വല്ലപ്പോഴും തുറക്കാറുണ്ടായിരുന്ന അലമാരിയുടേ പൂട്ട് കളഞ്ഞ് പോയി... ഇങ്ങോട്ട് കയറുന്ന കോണിയുടെ ഒരു പടി കാണാനില്ല... ശ്ശോ ആകെ പ്രശ്നമാണല്ലോ.
ആപ്പീസില്‍ ആകെ പ്രശ്നം... എവിടെ പ്രസിഡ്ന്റ്... എവിടെ സെക്രട്ടറി.
ഓടോ
ഓഫടിക്കാന്‍ ടോപ്പിക്കില്ലാത്തവര്‍ ‘ബിരിയാണിക്കൊപ്പം രസം അതാ ഇപ്പോ നമ്മടെ സ്റ്റൈല്‍’ എന്ന് വിഷയത്തെക്കുറിച്ച് മുന്ന് ഖണ്ഡികയില്‍ കുറയാതെ ഉപന്യസിക്കുക.
9 Comments:
ആപ്പീസില്‍ ആകെ പ്രശ്നം... എവിടെ പ്രസിഡ്ന്റ്... എവിടെ സെക്രട്ടറി
ഇത്തിരിക്കൊത്തിരി ബോധം വന്നപ്പോള്‍ (അതിനെപ്പളാ ബോധം പോയേ, അല്ല എപ്പളാ ബോധമുണ്ടായേ , ആ...)നേരെ ആപ്പീസിലോട്ട് വെച്ചു പിടിച്ചു ?!>. അവിടെ മീറ്റുണ്ടെന്നൊ അഗ്രജന്‍ പത്തുമുപ്പത് പഴം പൊരീം കൊണ്ടു വരും എന്നോ മറ്റൊ സൊപ്പനം കണ്ടോ ഇത്തിരിയേ ഇന്നലെ .
ഈയിടെയായിട്ട് സ്വപ്നലോകത്തെ ഇത്തിരിക്കുഞ്ഞനാണല്ലോ?:)
( ഈ വേഡ് വെരി?)
പഴം പൊരിയാ??? എവിടെ??? പരിപ്പുവടയില്ലേ ഞാനില്ല.
yqആപ്പീസിലെ പ്രശ്നം തീര്‍ന്നോന്നറിയാന്‍ വന്നതാ..
അപ്പോളുണ്ടിവിടൊരു നോട്ടീസൊട്ടിച്ചിരിക്കുന്നു.
പ്രസി-ഡന്റിനു ഡന്റല്‍ കോളേജില്‍ ദന്ത പരിശോധനക്കു പോകാനുള്ളതു കൊണ്ടും സെക്കട്ട്രിക്ക് സെക്കട്ട്രിയെറ്റില്‍ ചെന്ന് ബൂലോഗ കൈയേറ്റങ്ങളെക്കുറിച്ചും കൈയാങ്കളികളെക്കുറിച്ചും റീപോര്‍ട്ട്,കൊടുക്കാനുള്ളതു കൊണ്ടും ഓപ്പീസ് അടുത്ത അമാവാസി വെള്ളിയാഴ്ച വരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.
(ക്ടാങ്ങളെയൊന്നും ഈ പരിസരത്തു കാണുന്നുമില്ല എന്തെങ്കിലും ചോദിക്കാമെന്നു വെച്ചാല്‍)
“വായേതോന്ന്യേത് കോതക്ക് പാട്ടെന്നു പറഞ്ഞു നടക്കല്ലെ” ഞാന്‍ പറഞ്ഞതല്ല, പിണങ്ങാറായി ശൊ പീണറായി പിന്നെം...
പിണറായി :)
-സുല്‍
എന്താ ആപ്പീസില്‍ പ്രശ്നം ???
please visit, thank
ഞാനീവഴിക്കൊന്നും വന്നില്ലേ..
പഴം പൊരി... പരിപ്പു വട എന്നൊക്കെ കണ്ടു കേറീതാ.... എബടെ?
Post a Comment
Subscribe to Post Comments [Atom]
<< Home