Tuesday, March 13, 2007

സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1

മാന്യരേ..
സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകള്‍ വാല്യം-1 ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ട്.

ഈ പരിപാടിയുടെ പ്രായോജകര്‍: ഇടിവാള്‍, ദില്‍ബാസുരന്‍, സാന്റോസ്, പിന്നെ പേരു പരയാനാഗ്രഹിക്കാത്ത നോണ്‍ ആക്ടീവ് ബ്ലോഗര്‍

ഈ പുസ്തകത്തിന്റെ പ്രസാധകര്‍: കരളാത്ത ബുക്ക്സ് (കരണ്ട ബുക്ക്സ് അല്ല)

പ്രകാശനം : ആദ്യ കോപ്പി ശ്രീ ഷവര്‍മ്മ ശ്രീ ന്യൂബോണ്‍ വര്‍മ്മക്കു നല്‍കി ഔദ്യോഗികമായി പ്രകാശിപ്പിച്ചു. (4 കട്ട ടോര്‍ച്ചടിച്ച്)

===========================
സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1

1.ഒന്നുകില്‍ ബ്ലോഗില്‍ അല്ലെങ്കില്‍ ബോസിന്റെ നെഞ്ചത്ത്
2.ബ്ലോഗോ ബ്ലോഗറോ ആദ്യമുണ്ടായത്?
3.എന്തായാലും പോസ്റ്റി ഇനി ബ്ലോഗിക്കേറാം
4.പോസ്റ്റ് പേടിച്ച് പന്തളത്ത് ചെന്നപ്പൊ അവിടെ പന്തളവര്‍മ്മയുടെ പോസ്റ്റ്
5.കമന്റില്‍ തോറ്റതിന് പോസ്റ്റിനോട്
6.അനോണിക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
7.വല്ലോന്റേം പോസ്റ്റ്, അനോണിയുടെ കമന്റ്, കൊരട്ടിയിടെടാ കൊരട്ടി
8.മൂത്തോര്‍ ചൊല്ലും മുതുക്കമന്റ് ആദ്യം മോഡറേറ്റും, പിന്നെ ഡിലീറ്റും
9.കമന്റ് തെറ്റിയാല്‍ പിന്മൊഴിയും വീഴും
10.പിന്മൊഴിയോളം വരുമോ പിന്മൊഴിയിലിട്ടത്?
11.കൊടുത്താല്‍ ബൂലോഗ ക്ലബ്ബിലും കിട്ടും
12.ഗ്രഹണസമയത്ത് പച്ചാളത്തിന്റെ കമന്റും വിഷമാകും
13.പോസ്റ്റിട്ടവന്‍ പോസ്റ്റാല്‍..
14.ഏവൂരാന്റെ സെര്‍വര്‍, ബോസിന്റെ കാശ്, ബ്ലോഗെടാ ബ്ലോഗ്..
15.ബ്ലോഗര്‍ തന്നെ കമന്റ് ഇട്ടാല്‍..
16.ബ്ലോഗസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്
17.പിന്മൊഴിയില്‍ കമന്റിയാലും അളന്ന് കമന്റണം
18.ഐഡിക്കമന്റോളം വരുമോ അണോണിക്കമന്റ്?
19.ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ നന്ദി പ്രകടനം കൊണ്ട് ആറാട്ട്
20.അനോണിക്കുഞ്ഞനും തന്നാലായത്
21.പിന്മൊഴിയില്‍ കുരുത്തത് ആള്‍ട്ട്മൊഴിയില്‍ വാടുമോ?
22.അനോണി വേലി ചാടിയാല്‍ വര്‍മ്മ മതില് ചാടും
23.അനോണിയെ തെറിവിളി പഠിപ്പിക്കണോ
24.കമന്റുന്നവരെല്ലാം അനോണിയല്ല
25.പുത്തന്‍ ബ്ലോഗര്‍ ഉമേഷിനേയും വിമര്‍ശിക്കും
26.വര്‍മ്മപ്പോസ്റ്റില്‍ അനോണിക്കമന്റിടല്ലേ
27.അനോണിക്കുള്ളത് അനോണിക്ക്, വര്‍മ്മയ്ക്കുള്ളത് വര്‍മ്മയ്ക്
28.ഇഷ്ടമല്ലാത്ത ബ്ലോഗര്‍ കമന്റുന്നതൊക്കെ കുറ്റം
29.പല നാള്‍ വര്‍മ്മ ഒരു നാള്‍ പിടിയില്‍
30.ഉമേഷിനക്ഷരമൊന്ന് പിഴച്ചാല്‍ ബ്ലോഗന്മാര്‍ക്കക്ഷരമാറ് പിഴയ്ക്കും
31.ബ്ലോഗ് ഏതായാലും ബ്ലോഗര്‍ നന്നായാല്‍ മതി
32.ജോസ് ചെറിയാനെന്തിനാ നാനാഴി?
33.തേടിയ കമന്റ് ബ്ലോഗില്‍ കിട്ടി
34.വേലിയിലിരുന്ന അനോണിയെ എടുത്ത് പോസ്റ്റില്‍ വെച്ച മാതിരി
35.കമന്റ് കുത്തിയാല്‍ പോസ്റ്റ് മുളയ്ക്കുമോ?
36.വേണമെങ്കില്‍ ചരിത്രകാരന്‍ പിന്മൊഴിയിലും കമന്റും
37.പിന്മൊഴിയില്‍ പോയ കമന്റ് ഏവൂരാന്‍ പിടിച്ചാലും തിരിച്ച് വരില്ല
38.പോസ്റ്റ് പോയാല്‍ യാഹൂവിലും തപ്പണം
39.പോസ്റ്റ് ഇട്ടാല്‍ പോരെ കമന്റ് എണ്ണണോ?
40.കമന്റ് പേടിച്ച് പോസ്റ്റ് ഡിലീറ്റുക
41.വര്‍മ്മ പോലെ വന്നത് അനോണിയെ പോലെ പോയി
42.അല്ലെങ്കിലേ ബ്ലോഗിണി പോരെങ്കില്‍ അനോണിയും
43.ബ്ലോഗുണ്ടായാല്‍ പോരാ പോസ്റ്റിടണം
44.യാഹുവിന് വെബ്ദുനിയ കൂട്ട്
45.100 കമന്റുള്ള പോസ്റ്റായാലും അനോണി നിരണ്‍ഗിയാല്‍ ഡിലീറ്റണം
46.മലയാളിക്ക് ബ്ലോഗ് കിട്ടിയാല്‍ ഓഫീസിലിരുന്നും ബ്ലോഗും
47.വര്‍മ്മയ്ക്കും തന്‍ പോസ്റ്റ് പൊന്‍ പോസ്റ്റ്
48.ഡ്രാഫ്റ്റീന്ന് പോവുകയും ചെയ്തു പോസ്റ്റൊട്ട് ആയതുമില്ല
49.ബ്ലോഗ് ബീറ്റയായവന്റെ പോസ്റ്റില്‍ അനോണിയിറങ്ങിയത് പോലെ
50.ആറ്റ് നോറ്റൊരു പോസ്റ്റിട്ടപ്പോള്‍ അന്ന് വര്‍മ്മ മഴ
51.ക്ലബ്ബില്‍ കയറി ഇരിക്കേം വേണം അനോണിയായി തെറി പറയ്യേം വേണം
52.അനോണി വര്‍മ്മയോട് പരാതി പറഞ്ഞ പോലെ
53.ബ്ലോഗ്സ്പോട്ടില്‍ നില്‍ക്കുമ്പോള്‍ വേഡ്പ്രസ്സ് പച്ച
54.പോസ്റ്റിട്ടിട്ട് പോരേ തേങ്ങയുടയ്ക്കല്‍?
55.ഒത്ത് പിടിച്ചാല്‍ പിന്മൊഴിയും വീഴും
56.കമന്റ് കണ്ടാലറിയാം പോസ്റ്റിന്റെ ഗുണം
57.ബ്ലോഗും ചത്തു കമന്റിലെ പുളിയും പോയി..
58.ബീറ്റ ചവിട്ടിയാല്‍ ബ്ലോഗര്‍ക്ക് കേടില്ല
59.വര്‍മ്മയുടെ കൈയ്യില്‍ ഐപ്പി കിട്ടിയ പോലെ
60.ബ്ലോഗ് മറന്ന് പോസ്റ്റ് ഇടരുത്.

=========== ==================

ബ്ലോഗില്ലാക്കുന്നിലപ്പന്‍ ഈ പോസ്റ്റിന്റെ പുണ്യം.

Labels:

52 Comments:

At 7:01 AM, March 13, 2007 , Blogger ഇടിവാള്‍ said...

മാന്യരേ..
സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകള്‍ വാല്യം-1 ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ട്.

 
At 7:19 AM, March 13, 2007 , Blogger Inji Pennu said...

ഹഹഹഹ്! ഇതു കലക്കി കടു വറുത്തു! നന്നായി ഇഷ്ടമായി! :-)

 
At 7:25 AM, March 13, 2007 , Blogger അരവിന്ദ് :: aravind said...

കുറച്ചൂടെ ശ്രദ്ധിക്കാരുന്നു..എന്നാലും ജോറായി!
അവസാനത്തേക്ക് തകര്‍ത്തിട്ടുണ്ട്!

:-)) തകര്‍ത്തു!

എന്റെ ചില ഇന്‍‌പുട്ട്സ്.എന്തായാലും കമന്റി. ഇനി ബ്ലോഗിയേക്കാം.

അനോണിയായവന്‍ വര്‍മ്മമാരാല്‍..


ബ്ലോഗര്‍‌.കോം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്

ബ്ലോഗാത്തോന്‍ ബ്ലോഗിയാല്‍ കമന്റും കൊണ്ടാറാട്ട്.

വര്‍മ്മകളെല്ലാം അനോണികളല്ല.

അനോണിക്ക് വിളി കേള്‍‌ക്കരുത്

പോസ്റ്റ് ഗുണം കമന്റ് ഗുണം

ഗതി കെട്ടാല്‍ പുലി സ്വയം കമന്റും

വര്‍മ്മക്കും അനോണിക്കും ഇടക്ക്

അനോണിക്കറിയുമോ ബ്ലോഗര്‍ ഐഡി

വര്‍മ്മക്ക് ഗുരുകുലത്തിലും കമന്റാം

അനോണിയേം വര്‍മ്മയേം ഒരുമിച്ചു കെട്ടരുത്

ബ്ലോഗിയോനേക്കാള്‍ വലിയ ബ്ലോഗ് ഭക്തി

വര്‍മ്മക്കമന്റ് കിട്ടിയ ബ്ലോഗറുടെ പോലെ...(ഇഞ്ചി തിന്ന...)

അനോണിക്കമന്റ് ബ്ലോക്കിനു മേലെ വര്‍മ്മയും കമന്റില്ല

പുലി ബ്ലോഗേര്‍‌സ് കമന്റില്ല (നിറകുടം..)

വര്‍മ്മക്കെന്തിനാ അനോണിക്കമന്റ്! (പൊന്നും കുടത്തി...)

 
At 7:27 AM, March 13, 2007 , Blogger ദില്‍ബാസുരന്‍ said...

ഇവിടെ വരുന്ന കമന്റ് ചൊല്ലുകള്‍ കൂടെ അടുത്ത എപ്പിസോഡില്‍ ചേര്‍ക്കാന്‍ പ്ലാനുണ്ട്. :-)

 
At 7:29 AM, March 13, 2007 , Blogger ദില്‍ബാസുരന്‍ said...

അരവിന്ദേട്ടാ,
ആ അവ്സാനത്തെ മൂന്നാലെണ്ണം തമര്‍ത്തി. :‌-)

അടുത്തതില്‍ ചേര്‍ക്കാം

 
At 7:42 AM, March 13, 2007 , Blogger ഷിജു അലക്സ്‌‌: :Shiju Alex said...

ഇടിവാളണ്ണോ ഇതൊക്കെ കൈയ്യില്‍ വച്ചോണ്ടായിരുന്നോ ഇത്രനാള്‍ മിണ്ടാതിരുന്നത്.

ഇപ്പഴാ ബൂലോഗം പഴയ ബൂലോഗം ആയത്. നഷ്ടപ്രതാപം തിരിച്ചു പിടിച്ചിരിക്കുന്നു. അലക്കി പൊളിച്ചു.

 
At 7:43 AM, March 13, 2007 , Blogger ::സിയ↔Ziya said...

അനോണിക്കു ബ്ലോഗു കിട്ടിയാല്‍ അര്‍‌ദ്ധരാത്രീലും കമന്റിടും (ബ്ലോഗു ചൊല്ല്)

പുത്തന്‍ ബ്ലോഗ്ഗര്‍ പോസ്റ്റു മൊത്തോം വായിക്കും

 
At 7:44 AM, March 13, 2007 , Blogger അഗ്രജന്‍ said...

ഹഹഹ... ഇടീ ഇതു തകര്‍ത്തു...

പ്രിയപ്പെട്ട ചിലത്...

19
23
28
29

 
At 7:45 AM, March 13, 2007 , Blogger ::സിയ↔Ziya said...

ദാനം കിട്ടിയ അനോണിക്കമന്റിന്റെ ഐപി നോക്കരുത്

 
At 7:46 AM, March 13, 2007 , Blogger അരവിന്ദ് :: aravind said...

വര്‍മ്മക്ക് വെച്ചത് ബ്ലോഗര്‍‌ക്കു കൊണ്ടു

പോസ്റ്റോളം വരുമോ കമന്റിലിട്ടത്?

പോയത് പോസ്റ്റെങ്കില്‍ എടുത്തത് യാഹൂ തന്നെ.

തല്ല് അനോണിക്കും കമന്റെല്ലാം ബ്ലോഗര്‍‌ക്കും

ബ്ലോഗിയാല്‍ കമന്റേണ ശാന്തി

ഒരുമയുണ്ടെങ്കില്‍ വര്‍മ്മസമ്മേളനം നടത്താം

(ഇനി കളി കാണട്ടെ..)

 
At 7:53 AM, March 13, 2007 , Blogger അഗ്രജന്‍ said...

എന്‍റെ വഹ ചിലത്... ആരെങ്കിലും ഞാനിതു പോസ്റ്റുന്നതിന് മുന്‍പ് ഇതേ ടൈപ്പ് ഇട്ടിട്ടുണ്ടെങ്കില്‍ ക്ഷമി :)

1- ഒരു അനോണി കമന്‍റിയാല്‍ ബ്ലോഗു പൂട്ടില്ല.

2- കട്ടെഴുതിയ പോസ്റ്റിന് കമന്‍റ് കൂടും.

3- ലിങ്ക് കൊടുക്കുന്ന ബ്ലോഗര്‍ക്കേ കമന്‍റുള്ളു.

4- ബ്ലോഗര്‍മാര്‍ പ്രവേശിക്കാന്‍ മടിക്കുന്ന പോസ്റ്റില്‍ അനോണികള്‍‍ കൂസലന്യേ ഓടിക്കയറുന്നു.

5- കമന്‍റിടൂന്നവന്‍റെ പോസ്റ്റിലേ കമന്‍റൂറൂ.

6- വര്‍മ്മകള്‍ വരുമ്പോള്‍ കൂട്ടത്തോടെ.

7- ഗുരുകുലത്തില്‍ ശ്ലോകം ചൊല്ലല്ലേ.

 
At 7:54 AM, March 13, 2007 , Blogger പച്ചാളം : pachalam said...

ഇടിവാള്‍ജീ,മറ്റ് കോണ്ട്രിബൂട്ടേര്‍സേ,
കൊടകരേലെ ഒരു പോസ്റ്റ് വായിച്ചത് പോലെ!

 
At 7:56 AM, March 13, 2007 , Blogger ::സിയ↔Ziya said...

അനോണിക്കമ്മന്റിടാന്‍ പോകുന്നോനെന്തിനു ബ്ലോ‍ഗൈഡി ! (വെള്ളത്തില്‍ ചാടിച്ചാകാന്‍ കുട)

അനോണീം ബ്ലൊക്കി, പിന്മൊഴീം ബ്ലോക്കി, പിന്നെയും വര്‍മ്മക്ക് മുറുമുറുപ്പ്

വേണമെങ്കി വര്‍മ്മ പോര്‍ട്ടലും തുടങ്ങും

 
At 8:02 AM, March 13, 2007 , Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകളോ സമ്പൂര്‍ണ്ണ “പാരച്ചൊല്ലുകളോ”...

 
At 8:17 AM, March 13, 2007 , Blogger ::സിയ↔Ziya said...

അനോണിയിട്ടാലും അളന്നിടണം (ആറ്റിക്കളഞ്ഞാലും)

വര്‍മ്മയെപ്പേടിച്ച് ബ്ലോഗ് പൂട്ടുകയോ?

വര്‍മ്മയോട് വേദമോതരുത്

പിന്മൊഴി ബാന്‍ ചെയ്തപ്പോള്‍ വര്‍മ്മക്കമന്റു മഴ

 
At 8:27 AM, March 13, 2007 , Blogger അലിഫ് /alif said...

തകര്‍പ്പന്‍ :)
ഇതേ പോലുള്ളത് ആരെങ്കിലും കമന്‍റിയോ എന്നറിയില്ല, എനിക്ക് കോപ്പിറൈറ്റ് ഇല്ല.

1. പോസ്റ്റും തിന്ന് കമന്‍റുമടിച്ചു, എന്നിട്ടും ബ്ലോഗര്‍ക്ക് മുറുമുറുപ്പ്
2. ഒന്നുകില്‍ പോസ്റ്റിന്‍റെ നെഞ്ചത്ത്, അല്ലെങ്കില്‍ കമന്‍റിന്‍റെ പുറത്ത്
3. അനോണിക്കെന്താ കമന്‍റുരുക്കുന്നിടത്ത് കാര്യം.
4. അനോണികേറിയ ബ്ലോഗ് പോലെ.
5. അനോണിപിടിച്ച ബ്ലോഗര്‍ വര്‍മ്മേകണ്ടാലും പേടിക്കും

 
At 10:16 AM, March 13, 2007 , Blogger ദിവ (diva) said...

ha ha :))

this is so funny man

:))

 
At 11:09 AM, March 13, 2007 , Blogger കരീം മാഷ്‌ said...

ബൂലോകത്തില്‍ പഴയ രസകരമായ ദിനങ്ങള്‍ തിരിച്ചു വരുന്നൂ!!!!
ഇടിവാളിനഭിവാദ്യങ്ങള്‍

 
At 11:44 AM, March 13, 2007 , Blogger സിബു::cibu said...

നാട്ടുകാരേ ബ്ലോഗരേ ഓടിവായോ.. ഈ പോസ്റ്റ് വായിച്ചില്ലെങ്കില്‍ പിന്നെ, ഈ ജമ്മം കോഞ്ഞാട്ട..

 
At 12:27 PM, March 13, 2007 , Blogger സ്വാര്‍ത്ഥന്‍ said...

റ്റ്ദ്അലക്ക്, അലക്ക്,
അലക്കിപ്പൊളിക്ക്...

 
At 12:47 PM, March 13, 2007 , Blogger Inji Pennu said...

എനിക്കും എഴുതണം..ഹിഹി..

1. വര്‍മ്മ പെറ്റെന്നും കരുതി ബ്ലോഗ് ഡിലീറ്റരുത്
2. വര്‍മ്മകളെ പിടിച്ച് ബ്ലോഗിലിട്ടാല്‍
കിടക്കുമൊ?
3. വര്‍മ്മമാര്‍ക്കും തന്നാലായത്
4. പുലികളോട് ഇടയുമ്പോള്‍ കമന്റിന്റെ
പുളിയറിയും
5. ഒരു വട്ടം ഐ.പി പിടിക്കപ്പെട്ടാല്‍,
എല്ലാ പ്രാവശ്യവും പിടിക്കപ്പെടുമൊ?

 
At 1:15 PM, March 13, 2007 , Blogger Inji Pennu said...

എനിക്ക് അധികം പഴഞ്ചൊല്ലറിയാത്ത് ഭാഗ്യം, ഉള്ളത് വെച്ച് കണ്ട്രോള്‍ കിട്ടണില്ല്യ.
1. ബ്ലോഗില്‍ പോസ്റ്റിനുള്ള കമന്റും വേണം, ഉത്തരത്തിലുള്ള വിമര്‍ശനവും പാടില്ല
2. വേണമെങ്കില്‍ കമന്റ്സ് വരമൊഴി പിതാവിന്റെ ബ്ലോഗിലും കായ്ക്കും
3. മലയാള വേദിയില്‍ കുരുത്തത് , ബ്ലോഗില്‍ വാടുമൊ?
4. ഏത്ര അനോണിയുടെ വാ മൂടിക്കെട്ടും?
5. ഒന്നില്ലെങ്കില്‍ പിന്മൊഴിയുടെ നെഞ്ചത്ത്,
അല്ലെങ്കില്‍ അള്‍ട്ട്മൊഴിക്കും പുറത്ത്.
6. യാഹുവിനു വെച്ചത് വെബ് ദുനിയക്ക് കൊണ്ടു

 
At 1:16 PM, March 13, 2007 , Blogger ദേവന്‍ said...

തള്ളേ!
ചിരിച്ചു പണ്ടം കലങ്ങിപ്പോയെന്റെ ഇടിഗഡീ. ഞാന്‍ കണ്ടപ്പോഴേക്ക്‌ മലയാളത്തിലുള്ള പഴഞ്ചൊല്ലെല്ലാം തീര്‍ന്നല്ലോ ദൈവമേ, ഞാനെന്തെഴുതും? ആവര്‍ത്തിച്ചു വിരസമാക്കട്ടോ?

1. ബ്ലോഗ്ഗെഴുതിന്നടത്ത്‌ ബോസ്സിനെന്തുകാര്യം? ( പാഠഭേദം - ബോസ്സറിയുമോ ബൂലോഗ കൂട്ടായ്മ?)

2. ബ്ലോഗറില്‍ നില്‍ക്കുമ്പോ വേഡ്‌ പ്രസ്സില്‍ പച്ച.

3. പോസ്റ്റിട്ട്‌ കമന്റ്‌ വാങ്ങിക്കെട്ടിയപോലെ ആയി! (വടി കൊടുത്ത്‌..)

4. ഞെളിയാന്‍ ബ്ലോഗ്ഗിയത്‌ പാരയായി.

5. അനോണിയെത്ര ബ്ലോഗ്ഗുകണ്ടു, ബ്ലോഗ്ഗെത്ര അനോണിയെക്കണ്ടു (... എത്ര കുളം കണ്ടു..)

6. പോസ്റ്റും വായിക്കാം, ഓഫും അടിക്കാം (അങ്കോം കാണാം..)

7. കമന്റും പോസ്റ്റോളമായാല്‍ അതിന്റെ പോസ്റ്റാക്കിയിടണം (മകന്‍ തന്നോളം വളര്‍ന്നാല്‍..)

8. ബ്ലോഗ്‌ നന്നായിരിക്കുമ്പോഴേ പോസ്റ്റ്‌ നിര്‍ത്തണം

9.ബ്ലോഗ്ഗെഴുതി തീര്‍ന്നിട്ട്‌ ജോലിചെയ്യാമെന്ന് വച്ചതുപോലെ ആയി (അലക്കു തീര്‍ന്നിട്ട്‌)

10. പോസ്റ്റ്‌ ഇട്ടവനെയേ സ്പാം ബോട്ട്‌ പിടിക്കൂ (തെങ്ങില്‍ക്കയറിയവനെയേ..)

 
At 1:37 PM, March 13, 2007 , Blogger Inji Pennu said...

പ്ലീസ് ഇതും കൂടി
1. വിമര്‍ശിക്കുന്ന ബ്ലോഗര്‍ പോസ്റ്റില്ല
2. ബൂലോഗര്‍ പോര്‍ട്ടലില്‍ കണ്ടത്, ദുനിയ
ബ്ലോഗില്‍ കണ്ടു.
3. ബ്ലോഗിന്റെ വില കട്ടെടുക്കുമ്പോഴെ അറിയൂ
4. വര്‍മ്മയായിരുന്നു കല്ലെറിയരുതേ
5. അനോണിയുടെ വില, ഐപി
പിടുക്കുമ്പോഴെ അറിയൂ
5. അരദുനിയ, മുക്കാ യാഹൂ (ഇത്
സിനിമേടെ പേരാണൊ?)
6. ബ്ലോഗേ ഇല്ലാത്തവന്‍‍ കമന്റില്ലാത്ത
പോസിനെ പരിഹസിക്കരുത്

 
At 8:05 PM, March 13, 2007 , Blogger തക്കുടു said...

:))

 
At 8:16 PM, March 13, 2007 , Blogger RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

ഒരെണ്ണം എന്റെ വകയും കിടക്കട്ടെ:

വര്‍മ്മയോളം വരുമോ അനോണി വര്‍മ്മ?

 
At 8:34 PM, March 13, 2007 , Blogger ഇത്തിരിവെട്ടം|Ithiri said...

പ്രശിഡന്റേ ഇത് തകര്‍പ്പന്‍...

 
At 9:10 PM, March 13, 2007 , Blogger പടിപ്പുര said...

തകര്‍ത്തു.

പ്രായോജകരെ നമിക്കുന്നു.

 
At 9:44 PM, March 13, 2007 , Blogger Peelikkutty!!!!! said...

അടിപൊളി!
കുറച്ചൂടെ ഇതാ:
1.ബ്ലോഗേതായാലും‌ പോസ്റ്റ് നന്നായാല്‍‌ മതി.
2.നിന്നെപോലെ നിന്റെ ബ്ലോഗിനെയും‌ സ്നേഹിക്കുക.
3.വേണമെങ്കില്‍‌ എലി, പുലിപോസ്റ്റിലും‌ കമന്റും!
4.തേടിയ കമന്റ് പിന്‍‌മൊഴിയില്‍‌ തട്ടി.
5.കമന്റില്ലെങ്കിലേ കമന്റിന്റെ വിലയറിയൂ.
6.പബ്ലിഷടിച്ച കമന്റും‌ ഡിലീറ്റടിച്ച പോസ്റ്റും‌ തിരിച്ചെടുക്കാന്‍‌ പറ്റില്ല!
7.നെറ്റിലുള്ളത് ഡൌണ്‍‌ലോഡ്‌ ചെയ്യുകയും‌ വേണം‌ അനോണി കേറാനും‌ പാടില്ല!
8.പോസ്റ്റ് പോയാല്‍‌ യാഹൂലും‌ തപ്പണം‌.
9.ആരാന്റെ ബ്ലോഗില്‍‌ ബീറ്റ കേറിയാല്‍‌ കാണാന്‍‌ നല്ല ചേല്!
10.അനോണിയെ പേടിച്ച് കമ്പ്യൂട്ടര്‍‌ കത്തിക്കുക.
11.ബ്ലോഗെന്നത് ഞാനറിയും‌ സീഡി പോലെ ഉരുണ്ടിരിക്കും‌!
12.ബ്ലൊഗുണ്ടായാല്‍‌ പോര, പോസ്റ്റാന്‍‌‌ പഠിക്കണം‌!
13.പണം‌ കായ്ക്കുന്ന പോസ്റ്റായാലും‌ ബോറായാല്‍‌ നശിപ്പിക്കണം‌.
14.ആരാന്റെ ബ്ലോഗിലെ ട്രാഫിക് കണ്ട് സ്വന്തം‌ ബ്ലോഗില്‍‌ കവിതയിടുക.
15.പാരകമന്റായി വന്നത് മാപ്പായി പോവുക!

 
At 9:48 PM, March 13, 2007 , Blogger തമനു said...

ഹഹഹഹ .........

അലക്കിപ്പൊളിച്ചു.

 
At 10:01 PM, March 13, 2007 , Blogger Sul | സുല്‍ said...

ബൂലോകര്‍ ഇതുവരെയായി അടക്കിപ്പിടിച്ചിരുന്ന ബൂലോക ചൊല്ലുകള്‍ തുറന്നു വിടാനായി ഒരു ചാലുവെട്ടിയ ഇതിന്റെ പ്രായോജകര്‍ക്കഭിവാദ്യങ്ങള്‍.

ഈ പോസ്റ്റിന്റെ പോക്കു കണ്ടിട്ട് “കമെന്റിനോടൊക്കുമോ പോസ്റ്റിലിട്ടത്” എന്ന് തോന്നിപ്പോകുന്നു.
“ഒത്തുപിടിച്ചാല്‍ ഏത് പോസ്റ്റും മറിയും” ഏലേസാ ഏലേസാ പാടി എല്ലാരും കൂടി ഒന്നു കൂടി ശ്രമിക്കൂ. “പോസ്റ്റിനേക്കാള്‍ വലിയ കമെന്റുകളുടെ” കാലമല്ലെ. മറിയുമായിരിക്കും വാല്യം -2 ഇറക്കാന്‍ പ്രായോജകര്‍ക്ക് കുറച്ചു പുളിക്കും എന്നു പറയേണ്ട പരുവമായി ഇപ്പൊ തന്നെ. “പോസ്റ്റായാ നന്നായി, നന്നായാ പോസ്റ്റായി” എന്നല്ലേ കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുള്ളത്. വാല്യം-2 നന്നായാ മാത്രം പോസ്റ്റായാ മതി കേട്ടോ. അല്ലെങ്കില്‍ “പോസ്റ്റാനായി പോസ്റ്റരുത്” എന്നു പറഞ്ഞപോലെയാവും.

-സുല്‍

 
At 10:05 PM, March 13, 2007 , Blogger Sul | സുല്‍ said...

“ഏവൂരാന്‍ ഉറങ്ങിയാല്‍, പിന്മൊഴി നിലക്കുമൊ?”
പിന്മൊഴി മിണ്ടുന്നില്ല.

-സുല്‍

 
At 10:17 PM, March 13, 2007 , Blogger കൃഷ്‌ | krish said...

ഇതെല്ലാം വായിച്ചിട്ട്‌ ചിരിച്ച്‌ ചിരിച്ച്‌ തല കറങ്ങുന്നേ..
എന്റെ വകയായും രണ്ട്‌ മൂന്നെണ്ണം ഇടാമെന്നു വെച്ചപ്പോള്‍ അതു ഇട്ടിരിക്കുന്നു.
എന്തായാലും കലകലക്കി, ഇടിവാളേ.. കൂടെ കമന്റിയ എല്ലാവരും.

 
At 10:21 PM, March 13, 2007 , Blogger കുറുമാന്‍ said...

ഹാ ഹാ, ഇതു കലക്കി പൊളിച്ചു. രണ്ട് മൂന്നു ദിവസമായി ബ്ലോഗിങ്ങ് ഇല്ലാതിരുന്നത് കാരണം പലതും വായിക്കാന്‍ വിട്ടുപോയി. ഇന്നലെ ഇട്ടതും ഇത് കണ്ടിരുന്നെങ്കില്‍ ഒരു രണ്ടു മൂന്നെണ്ണം ചേര്‍ക്കാമായിരുന്നു. ഇപ്പോള്‍ ഇട്ടാലും അത് ഡ്യൂപ്പായിരിക്കും, എങ്കിലും ഇടാതിരിക്കുന്നതെങ്ങിനെ?

ബ്ലോഗിലെ ശീലം ചുടലവരെ
പല പോസ്റ്റ്, ഒരു ബുക്ക് (പല തുള്ളി)
ബ്ലോഗില്ലാത്തവനെ ബ്ലോഗിന്റെ വിലയറിയൂ
പുതിയ ബ്ലോഗറും തന്നാലായത്
പണിയൊഴിഞ്ഞിട്ട് ബ്ലോഗാന്‍ നേരമില്ല (അലക്കൊഴിഞ്ഞിട്ട് കാശി)
ബ്ലോഗോളമെത്തുമോ, വേര്‍ഡ്പ്രെസ്സ്
ബ്ലോഗ് ബീറ്റയായ ബ്ലോഗറെപോലെ (കുരങ്ങന്‍ ചത്ത)
കമന്റില്‍ തെറിയാണെങ്കില്‍, ഇട്ടത് ചിത്രക്കാരന്‍ തന്നെ (ചത്തതു കീചകനെങ്കില്‍)
അകലെയുള്ള പുലി ബ്ലോഗറേക്കാള്‍ നല്ലത്, അടുത്തുള്ള എലി ബ്ലോഗര്‍ (അകലെയുള്ള ബന്ധുവിനേക്കാള്‍ )
ബ്ലോഗറെ ദുനിയ ചതിച്ചാല്‍, ദുനിയയെ യാഹു ചതിക്കും (ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍)
പണി മറന്ന് ബ്ലോഗ് ചെയ്യരുത് (തലമറന്ന് എണ്ണ)
ആദി ഫോട്ടോയെടുത്താല്‍, കൂമാറാകുമോ (കാക്ക കുളിച്ചാല്‍)
ഇല നക്കി ബ്ലോഗറുടെ, ചിറി നക്കി ബ്ലോഗര്‍ :)
പണ്ടത്തെ ബ്ലോഗറും ബീറ്റയില്‍ തന്നെ (ശങ്കരന്‍ തെങ്ങുമ്മെ)
ബ്ലോഗെഴുതുന്നവരുടെ നാട്ടില്‍ പോയാല്‍, കവിതയെങ്കിലും എഴുതണം (ചേരയെ തിന്നുന്നവന്റെ)
ബ്ലോഗേഴ്സ് കൂടുമ്പോള്‍ ഒപ്പം കൂടണം (നാടോടുമ്പോള്‍ നടുവെ)
ബ്ലോഗില്ലാത്തവന്‍ പിണം (പണമില്ലത്തവന്‍)


ഇപ്പോ തല്‍ക്കാലം ഇത്രേം, പണിമറന്ന് ബ്ലോഗ് ചെയ്യാന്‍ പാടില്ലാല്ലോ, ഡ്യൂപ്പന്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമി

 
At 10:23 PM, March 13, 2007 , Blogger അഗ്രജന്‍ said...

പോസ്റ്റ് കക്കാന്‍ ദുനിയ, തെറി കേക്കാന്‍ യാഹു... (അടി വാങ്ങാന്‍ ചെണ്ട...)

give comment, take comment...

 
At 10:26 PM, March 13, 2007 , Blogger പൊന്നമ്പലം said...

ചിത്രകാരനാര് കമന്റിടും? (poochakkaaru manikettum?)

 
At 10:42 PM, March 13, 2007 , Blogger ഇടിവാള്‍ said...

പണിത്തിരക്കിനിടയില്‍ ക്കിടയില്‍ വിണു കിട്ടുന്ന ചില നിമിഷങ്ങള്‍ രസകരമാക്കിയിരുന്ന മലയാളം തമാശപോസ്റ്റുകളും രസികന്‍ പിന്മൊഴി കമന്റുകളുമെല്ലാം ഓര്‍മ്മമാത്രമായപ്പോള്‍, ഞങ്ങള്‍ കുറച്ചു പേര്‍ ജീടോക്കില്‍ നടാത്തിയ ഒരു അന്താക്ഷരിക്കളിയാണീ പോസ്റ്റ്.

ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം..കമന്റുകളീലെ ചൊല്ലുകള്‍ ചേര്‍ത്ത് അടുത്ത വാല്യം ഇറക്കാം;)

ഇത് എന്റെ പോസ്റ്റല്ല, എന്റെ ഐഡീയ അല്ല... ഞാനിതില്‍ പങ്കെടുത്തെന്നു മാത്രം

അതുകൊണ്ട് ക്രെഡിറ്റ് എല്ലാവര്‍ക്കും തുല്യം!

ബ്ലോഗില്ലാക്കുന്നിലോനപ്പന്‍‍ ഈ പോസ്റ്റിന്റെ പുണ്യം!

 
At 10:58 PM, March 13, 2007 , Blogger ദില്‍ബാസുരന്‍ said...

ഒരെണ്ണം എന്റെ വകയും കിടക്കട്ടെ:

വര്‍മ്മയോളം വരുമോ അനോണി വര്‍മ്മ?

ഈ ഓഫ് അടിച്ചത് RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ


ഈശ്വരാ... ഈ പോസ്റ്റിലും വര്‍മ്മയിറങ്ങി :-D

 
At 11:08 PM, March 13, 2007 , Blogger അരവിന്ദ് :: aravind said...

ഇന്നാ എന്റെ വക.....


കമന്റ് കണ്ടാലറിയാം ബൂലോഗത്തിലെ പഞ്ഞം

അധികം പോസ്റ്റുകള്‍ , നോ കമന്റുകള്‍ (അധികം ചിത്രം, ഓട്ടപ്പാത്രം)

പോസ്റ്റിയാല്‍‍ പിന്നെ ഡ്രാഫ്റ്റാക്കരുത്. (കതിരിന്മേല്‍ വളം)

ബ്ലോഗറെ അനോണി നാറ്റിച്ചാല്‍ അനോണിയെ വര്‍മ്മ നാറ്റിക്കും (പൊട്ടനെ ചെട്ടി ചതിച്ചാല്‍...)

കോമഡിപോസ്റ്റിലേ കമന്റോടൂ (താണനിലത്തിലേ നീരോടൂ)

ബ്ലോഗും ചെയ്യാം ശമ്പളോം വാങ്ങിക്കാം

ഒരൈപ്പി തപ്പിയപ്പം രണ്ട് അനോണി!

വര്‍മ്മബ്ലോഗില്‍ അനോണി (ആനവായില്‍)

പന്തീരാണ്ട് കൊല്ലം അനോണിയെ തെറി വിളിച്ചാലും അനോണി നേരെയാവില്ല.

ബ്ലോഗറിച്ഛിച്ചതും കമന്റേര്‍സ് ഉണ്ടാക്കിയതും വിവാദം

വര്‍മ്മ‌കേറാബ്ലോഗ്

അനോണിയെ പിടിച്ച വര്‍മ്മ

 
At 11:10 PM, March 13, 2007 , Blogger അരവിന്ദ് :: aravind said...

വിശ്വത്തിന്റെ ബ്ലോഗില്‍‌ അനോണിക്കമന്റോ? (തീക്കട്ടയില്‍..)

 
At 11:14 PM, March 13, 2007 , Blogger അലിഫ് /alif said...

ഇതും കൂടി കിടക്കട്ടെ
1. പോസ്റ്റിംഗ് ദു:ഖമാണുണ്ണീ
കമന്‍റല്ലോ സുഖപ്രദം.

2. പോസ്റ്റുള്ളപ്പോള്‍ കമന്‍റില്ല
കമന്‍റുള്ളപ്പോള്‍ നെറ്റില്ല
എല്ലാമുള്ളപ്പോള്‍ ബ്ലോഗ്‍‍സ്പോട്ട് പണിമുടക്കില്‍

 
At 11:34 PM, March 13, 2007 , Blogger വിചാരം said...

എന്നാ പിടിച്ചോ എന്‍റെ വഹ !!!
ഒരുമയുണ്ടെങ്കില്‍ പിന്മൊഴിയിലും ഒരുമിക്കാം
അനോണി കള്ളന് തന്നാലായത്

 
At 11:40 PM, March 13, 2007 , Blogger ഇത്തിരിവെട്ടം|Ithiri said...

ഈ ഫണ്ടിലേക്കുള്ള എന്റെ സംഭാവന

1. ആദിക്ക് മെമ്പര്‍ഷിപ്പ് (വിവാഹിതര്‍ ക്ലബ്ബില്‍) കൊടുത്താലും വേണ്ടില്ല... ബാച്ചികളുടെ കണ്ണീര് കണ്ടാല്‍ മതിയായിരുന്നു. (മകന്‍ ചാത്താലും വേണ്ടില്ല മരുമകളുടെ...)
2. ദില്‍ബനും ശ്രീജിത്തും ബാച്ചീ ക്ലബ്ബ് തുടങ്ങിയ പോലെ... (കരിയിലയും..)
3. വേണമെങ്കി സാന്‍ഡോസ് പാചക ബ്ലോഗും തുടങ്ങും... (ചക്ക വേരിലും...)
4. ചാത്തനേറില്ലാത്ത കുട്ടിചാത്തന്‍ കമന്റ് പോലെ
(ചുക്കില്ലാത്ത കഷായം...)

 
At 11:41 PM, March 13, 2007 , Blogger sandoz said...

വരൂ...വരൂ....അര്‍മാദിക്കൂ.......ചൊല്ലുകള്‍ ഒഴുകട്ടെ.....

പക്ഷേ..ഒരു കാര്യം......

'വര്‍മ്മയെ അനോണി കാട്ടി പേടിപ്പിക്കരുത്‌'

 
At 1:01 AM, March 14, 2007 , Blogger വേണു venu said...

പഴഞ്ചൊല്ലില്‍‍ പതിരില്ല .പൂജാരിക്കു് പുണ്യം എന്തിനു്.?
എന്‍റെ എളിയ സംഭാവന ഇവിടെ.
1-അനോണിയുടെ കൈയ്യിലെ ബ്ലോഗു പോലെ.(.....പൂമാല)
2-വര്‍മ്മയില്ലാ പോസ്റ്റില്‍ അനോണി രാജാവു്. (മൂക്കില്ലാ..)
3‍-സ്വാഗത പോസ്റ്റിനു കിട്ടിയ കമന്‍റിനേയും മാമ്പൂവിനേയും കണ്ടഹങ്കരിക്കരുതു്. (മക്കളേയും..)
4‍-കമന്‍റെഴുതി തെറി കമന്‍റു വാങ്ങി.(വടി..)
5-അനോണി കുളിച്ചാല്‍ വര്‍മ്മയാകുമോ.(കാക്ക)
6‍-വര്‍മ്മയെ പേടിച്ചു് ബ്ലോഗു ചുടുമോ.? (എലിയെ..)
7-അനോണിയ്ക്കു് ഭ്രാന്തു വന്നാല്‍ വര്‍മ്മയാക്കാം, വര്‍മ്മയ്ക്കു വന്നാലോ..(ചങ്ങലയ്ക്കു്)
8-ബ്ലോഗു കണ്ടാലറിയാം കമന്‍റിന്‍റെ പഞ്ഞം.(ഉണ്ണിയെ)
9-എഴുതാനിരുന്ന പോസ്റ്റു് കമന്‍റുകൊണ്ടു പോയി.(മണ്ണും ചാരി)
10-ഉശിരന്‍ കമന്‍റെഴുതാന്‍‍ നോക്കിയപ്പം ഗൂഗിളിനു് ബീറ്റാപനി.(ആലിന്‍ പഴം പഴുക്കുമ്പോള്‍‍..)
ആവ്ര്ത്തനം ഉണ്ടെങ്കില്‍ ഒരു മാപ്പു് തന്നെ .

 
At 7:52 AM, March 14, 2007 , Blogger deepdowne said...

ഈ കമന്റുകളുടെ പ്രവാഹം കാണുമ്പോള്‍ ഓര്‍മ്മ വരുന്നതിതാണ്‌:
"പോസ്റ്റ്‌ കിടക്കും, കമന്റോടും." :)
ഏതായാലും ഉഗ്രന്‍. നന്നായി!

 
At 10:21 PM, March 14, 2007 , Blogger അഗ്രജന്‍ said...

ആറിയ പോസ്റ്റ് പഴമ്പോസ്റ്റ്...

:)

 
At 11:46 PM, March 18, 2007 , Blogger Anu said...

വായിച്ചേച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ എണ്റ്റെ കുടലു മറിഞ്ഞു....യ്യോ....യ്യോ ഇനി ചിരിക്കാന്‍ മേല....ഇനിയും കമണ്റ്റുകള്‍ തുടരട്ടേ......

 
At 12:08 AM, March 19, 2007 , Blogger വിശാല മനസ്കന്‍ said...

അതിഗംഭീരമായ മിസ്സായ ഒരു പോസ്റ്റ്!
അടിപൊളി ഷ്ടമ്മാരെ...

ചിലതൊക്കെ ഇന്റര്‍ കോണ്ടിനെന്റല്‍ സ്റ്റാന്റേഡ് കലക്കനാട്ടോ.

1) പയ്യെ തിന്നാല്‍ ബ്ലോഗും തിന്നാം. (ഉവ്വവ്വ. അതിന് ....)

 
At 12:09 AM, March 19, 2007 , Blogger വിശാല മനസ്കന്‍ said...

ഒരു അമ്പതടിച്ച കാലം മറന്നു.

 
At 4:21 AM, July 05, 2007 , Blogger ശ്രീ said...

തകര്‍‌പ്പന്‍‌ പോസ്റ്റ്!!!
ഇഷ്ടപ്പെട്ടു.

 
At 4:58 AM, July 05, 2007 , Blogger ഫല്‍ഗുന നരസിംഹ said...

ഇവിടെ പുതിയ ആളാണു ഞാന്‍. സ്വന്തം ബ്ലോഗില്‍ എന്തെങ്കിലും എഴുതുന്നതിനു മുന്‍പ് തന്നെ ഒരു സുജൃത്ത് അയച മെയ്ലില്‍ നിന്ന് മറുമൊഴികള്‍ ഗ്രൂപ്പിന്റെ ലിങ്ക് കിട്ടി. അവിടെ ചെന്നപ്പോള്‍ കന്റ അല്‍ബുത ലോകത്തില്‍ നിന്ന് ഇവിടെയും എതിപ്പെട്ടു. ചൊല്ലുകള്‍നന്നായിറ്റുന്റ്റ്റ്. മലയാളൈ ബ്ലോഗില്‍ എത്രമാത്രം സ്രധിക്കുന്നു എന്ന് മനസ്സിലയി.

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home