Monday, November 06, 2006

അളിയന്‍സ് ആര്‍മറി ഷോപ്.....!!!

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌........!!!!!!

നമ്മുടെ ഈ കൊച്ചു ബൂലോകത്ത്‌ ഈയിടെയായി അടിപിടി,തമ്മില്‍ത്തല്ല്,കുത്ത്‌,ചവിട്ട്‌,ഗ്രൂപ്പ്‌ കളി തുടങ്ങിയ കലാപരിപാടികള്‍ പതിവിലും കൂടുതലായി നടന്നുവരുന്നത്‌ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ... ഈ കലാപരിപാടികള്‍ സീനിയര്‍/ജൂനിയര്‍ , ആണ്‍/പെണ്‍ വ്യത്യാസവുമില്ലാതെ നടക്കുന്നതായിട്ടാണു കാണുന്നത്‌.
ഈ കലാകാര‍ന്മ്മാര്‍ക്കു ഒരു സന്തോഷ വാര്‍ത്ത.......!!!!!!!!!
ഉടന്‍ തുറക്കപ്പെടും (ഓപണിംഗ്‌ സൂണ്‍) 'അളിയന്‍സ്‌ ആര്‍മറി ഷോപ്‌ - ഹോള്‍‍സെയില്‍ ആന്റ്‌ റീടെയില്‍".
എല്ലാവിധത്തിലുള്ള ആയുധങ്ങളും ഇവിടെ ലഭ്യമാണ്. ഏകെ ഫോര്‍ടീസെവന്‍ മുതല്‍ മലപ്പുറം പിച്ചാത്തി വരെ. ഓര്‍ഡനരുസരിച്ച്‌ പാറ്റണ്‍ ടാങ്കും ഉണ്ടാക്കിക്കൊടുക്കുന്നതാണ്(വണ്‍ വീക്‌ ഡെലിവെറി പിരീഡ്‌).കൂടാതെ‍ ബ്ലോഗ്‌ നെയിം ടാര്‍ഗറ്റാക്കി തൊടുത്തുവിടാവുന്ന നൂതന ക്രൂയിസ്‌ മിസൈല്‍ (ഒരു ഇന്തോ-റഷ്യന്‍ പ്രൊഡക്റ്റ്‌) , സ്ത്രീജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.
ഓര്‍ഡര്‍ 100% അഡ്വാന്‍സ്‌ പേയ്‌മന്റ്‌ സഹിതം 'അളിയന്‍സ്@തല്ലുപിടി.കോം എന്ന അഡ്രസ്സിലേക്ക്‌ അയക്കുക.
പ്രത്യേക ശ്രദ്ധക്ക്‌ : റെഗുലര്‍ കസ്റ്റമേര്‍സിനു സ്പെഷല്‍ ഡിസ്കൗണ്ട്‌ ഉണ്ടായിരിക്കും.കൂടാതെ 'പെന്‍ ഈസ്‌ മൈറ്റിയര്‍ ദാന്‍ വാള്‍' എന്ന പോളിസിയില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ഒരു ഹീറോ പേനയും ബില്‍കുല്‍ മുഫ്ത്‌ ആയി കിട്ടുന്നതാണ്.
ഈ സ്ഥാപനത്തിന് ബ്രാഞ്ചുകള്‍ ഉണ്ടായിരിക്കുന്നതല്ലാ.വഞ്ചിതരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

4 Comments:

At 1:14 AM, November 06, 2006 , Blogger അളിയന്‍സ് said...

ഒരു കട തുടങ്ങാന്‍ പോണേ...

 
At 1:30 AM, November 06, 2006 , Blogger ചില നേരത്ത്.. said...

അളിയന്‍സേ
മലപ്പുറം പിച്ചാത്തി എന്നൊന്നുണ്ടോ? മലപ്പുറം കത്തി ഉണ്ട്.കത്തി, പിച്ചാത്തിയെന്ന പേരിലും ഉണ്ടോ?
മലപ്പുറം കത്തി, അടയ്ക്ക ചുരണ്ടാനേ ഒക്കൂ..ആഴത്തിലൊരു മുറിവുണ്ടാക്കാന്‍ മാത്രം ആ കത്തിയ്ക്ക് പറ്റും. എന്നാലും കച്ചവടത്തിന് വെച്ചോ പുറം ചൊറിയലും ഒരു ആക്രമണ തന്ത്രമാണല്ലോ, അപ്പോ ഈ കത്തി വെച്ച് ചൊറിയാം, ചുരണ്ടാം.

 
At 1:58 AM, November 06, 2006 , Blogger സൂര്യോദയം said...

അളിയന്‍സ്‌ ആള്‌ കൊള്ളാമല്ലോ... അതിനിടയില്‍ കയറി ഷോപ്പ്‌ തുറന്ന് മാര്‍ക്കറ്റിംഗ്‌ തുടങ്ങിയോ? ;-)

സൂക്ഷിച്ചോ... പണ്ട്‌ പണ്ട്‌ ഏതാണ്ടൊരു കുറുക്കന്‍ ബുള്‍ഗാന്‍ വച്ച ചങ്ങായിമാരെ ക്ലാഷ്‌ ചെയ്യുന്ന കണ്ട്‌ ഷോപ്പ്‌ തുടങ്ങാന്‍ ചെന്നപ്പോ അവറ്റകള്‍ ക്ലാഷ്‌ നിര്‍ത്തി വീട്ടീ പോയി... ഷോപ്പ്‌ വെറുതെ തുറന്നിരുന്ന് ആ കുറുക്കന്‍സ്‌ പട്ടിണികിടന്ന് ചാവാറായപ്പൊ കട പൂട്ടി ഹാര്‍ഡ്‌ വെയര്‍ സര്‍വീസിന്‌ പോയി...

(എന്റെ പൊന്നു ചങ്ങാതീ.... പെട്ടെന്ന് തോന്നിയത്‌ അങ്ങ്‌ എഴുതിയതാണേ.... കാമഡി ആല്‍ക്കഹോളില്‍ എടുക്കണേ....)

 
At 7:33 AM, December 28, 2006 , Anonymous Anonymous said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home