ഓഫ് തൊഴിലാളി യൂണിയന്‍ ഭരണഘടന.
ഓഫ് തൊഴിലാളി യൂണിയന്‍ ഭരണഘടന.
റെജിസ്റ്റ്രേഡ് നെയിം: ഓഫ് യൂണിയന്‍, ബൂലോഗം , എല്‍.എല്‍.സി.
ഉദ്ദേശ ലക്ഷ്യങ്ങള്‍: ബൂലോഗത്തില്‍ കമന്റുകള്‍ കാത്തിരിക്കുന്ന വേഴാമ്പലുകളുടെ ബ്ലോഗില്‍ മഴയായ് പെയ്തിറങ്ങല്‍.
ജനറല്‍ ടേംസ് + കണ്ടീഷന്‍സ്.:
1.1 ഓഫു മെംബേഴ്സിനു ഏതു ബ്ലോഗിലും കയറി നിരങ്ങാന്‍ ഭരണഖടനാപരമായ അനുമതിയുണ്ട്.
1.2 മെമ്പറായി വെറുതെയിരിക്കാതെ എല്ലാ ബ്ലോഗുകളിലും കയറി നിരങ്ങി ഓഫടിക്കാന്‍ ശ്രമിക്കുക.
1.3 ഒരു മാസത്തോളം ഓഫു കമന്റ് ഇടാതിരുന്നാല്‍ മെമ്പര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്യാന്‍ യൂണിയനു അധികാരമുണ്ട്.
1.4 ഓഫടിയില്‍ പരിചയമില്ലാത്തവര്‍ക്ക് വിദഗ്‌ധ പരിശീലനത്തിനായി, ആദി, കുമാര്‍ജി, ബിന്ദുജി, എല്ജി എന്നിവരടങ്ങുന്ന "സ്പെഷല്‍ ട്രെയിനിങ്ങ് ടീമിനെ" നിയോഗിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ കമ്മിറ്റിയാഫീസുമായി ബന്ധപ്പെട്ട് റെജിസ്റ്റര്‍ ചെയ്യുക.
1.5 "ഇവിടെ കമന്റുകള്‍ ആവശ്യമുണ്ട്" എന്നു പരസ്യം ചെയ്യുന്ന ഏതു ബ്ലോഗിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കസ്റ്റമേഴ്സിന്റെ ആവശ്യത്തിനനുസൃതമായ എണ്ണത്തിലും വണ്ണത്തിലുമുള്ള കമന്റുകള്‍ നിറച്ചു കൊടുക്കേണ്ടത് ഓരോ ഓ.യൂ. മെമ്പറുടേയും കര്‍ത്തവ്യമാണ്.
1.6 മിനിമം ടാര്‍ജെറ്റ് 100 കമന്റുകള്‍.
1.7 ഒരേ മെമ്പര്‍ തുടര്‍ച്ചയായി ഒരു ബ്ലോഗില്‍ 3 കമന്റുകളില്‍ കൂടുതല്‍ ഇടരുത്. ( ബാക്കിയുള്ളോര്‍ക്കൊരു ചാന്‍സു കൊടുക്കിഷ്ടാ.. )
1.8 മദ്യപിച്ച് ഓഫടിക്കുന്നത് ഭരണഘടനയുടെ ലംഘനവും കര്‍ശനമായ അച്ചടക്ക നടപടികള്‍ക്കു വിധേയവുമാണ്. (ഭാരാവാഹികള്‍ ഫിറ്റല്ലെങ്കില്‍)
1.9 അവരവരുടെ ടൈം സോണിലുള്ള മെമ്പേഴ്സുമായി കോര്‍ഡിനേറ്റു ചെയ്ത് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സമയോചിതമായി പൂര്‍ത്തീകരിക്കേണ്ടത് ഓരോ മെമ്പേഴ്സിന്റേയും ഉത്തരവാദിത്വമാണ്.
1.10 ആരുടേയും ബ്ലോഗില്‍ ക്ഷണമില്ലാതെ പോയി ഓഫടിച്ചു കരണക്കുറ്റിക്ക് ഓഫും മേടിച്ചു വന്നാല്‍, സംഘടന അതില്‍ ഒരു വിധത്തിലും ഇടപെടുന്നതല്ല.
2.0 അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ പ്രസിഡന്റ്, സെക്കര്‍ട്ടറി, കജാന്‍ജി, വൈസ് പ്രശിഡന്റ്, ജായന്റ് ശെക്കര്‍ട്ടറി എന്നീ പോസ്റ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ നടത്തുന്നതാണ്.
3.0 ചുരുങ്ങിയ സമയത്തില്‍ എഴുതി തീര്‍ത്ത ഈ ഫരണ ഘടനയെ മെച്ചപ്പെടുത്താന്‍ സംഘടനയുടെ വളര്‍ച്ചക്കുതകുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളൂം സ്വീകരിച്ചു കൊള്ളുന്നു.
ഓഫ് തൊഴിലാളി യൂണിയന്‍ സിന്ദാബാദ് /
ഇടിവാള്‍ ഒരു സ്ഥാപക മെമ്പര്‍
116 Comments:
ഇടിഗഡീ, ബ്ലോഗിന്റെ പേരൊന്ന് മലയാളത്തിലാക്കിയുന്നെങ്കില്‍ ...
ചേകവരേ, കമന്റ് പിന്മൊഴിയില്‍ എത്തിയില്ല :(
എവിടെ എന്റെ മെമ്പര്‍ഷിപ്പ്? തരൂ തരൂ
പിന്നെ മിനിമം ഒരു സെക്രട്ടറിയെങ്കിലും ആവാന്‍ എനിക്ക് ഒരു വിരോധവുമില്ലെന്നേ...
ഹാജര്‍!
ദില്‍ബാ, പിന്മൊഴി ഇല്ലാതെ എന്തോഫ്? പിന്മൊഴി ഓണ്‍ ആക്ക് മ്വാനേ
ഫോണ്ട് സൈസും ഒന്ന് കൂട്ടിയേക്ക്. ഇതിപ്പൊ തീരെ ചെറുതായിപ്പോയി.
ഈ ഓഫ് എന്ന് പറഞ്ഞാല്‍ എന്നതാ?
വെള്ളമടിച്ചോഫാകുന്നതാണൊ?
ദില്‍ബാ, പയ്യനെ ഒന്ന് വിവരിച്ച് കൊടുത്തേക്ക്. ഓഫറിയാത്ത് ബ്ലോഗറോ, എന്റെ ബ്ലോഗനാര്‍കാവിലമ്മേ
ദില്‍ബാ, ഇവിടെ വേഡ് വേരിഫിക്കേഷനും ഇല്ല. ദില്‍ബന്‍ ഓഫായിരിക്കുമ്പോഴാണോ ഈ ബ്ലോഗ് ഉണ്ടാക്കിയേ? ആദി അറിഞ്ഞാല്‍ നെഞ്ച് പൊട്ടി മരിക്കും
ഓഫുയൂണിയന്‍ പിന്മൊഴികളില്‍ എത്തിത്തുടങ്ങി.
സെട്ടിങ്ങ്സ് ഒക്കെ നാളെ മാറ്റാന്‍ ഗെഡികളേ.. ചെറിയൊരു ഷോപ്പിങ്ങിനു പോകാനായി, ദേ ഫാര്യയും പിള്ളാരും റെഡിയായി നിക്കുവാ..
ഇനി ലേറ്റായാല്‍, ലവളെന്നെ ഓഫാക്കും !
നാളെ വീക്കെന്‍ഡല്ലേ, നമ്മക്ക ഓഫടിച്ച് അര്‍മാദിക്കാം ! ;)
ആദിയേ.. ഈ യൂണിയന്റെ ഫാരാവാഹികളുടെ ഒരു ഓര്‍ഗനൈസേഷന്‍ ചാര്‍ട്ടൊന്നു ഉണ്ടാക്കൂ ബ്ബ്ലീസ്.. അതാവട്ടെ ആദ്യ പോസ്റ്റ്..
എല്ലാവര്‍ക്കും വിത്ത് അഡ്മിന്‍ പവര്‍ മെംബര്‍ഷിപ്പ് ഓഫര്‍ ചെയ്യുന്നൂ !
ഓഫുയൂണിയന്‍ പിന്മൊഴികളില്‍ എത്തിത്തുടങ്ങി.
സെട്ടിങ്ങ്സ് ഒക്കെ നാളെ മാറ്റാന്‍ ഗെഡികളേ.. ചെറിയൊരു ഷോപ്പിങ്ങിനു പോകാനായി, ദേ ഫാര്യയും പിള്ളാരും റെഡിയായി നിക്കുവാ..
ഇനി ലേറ്റായാല്‍, ലവളെന്നെ ഓഫാക്കും !
നാളെ വീക്കെന്‍ഡല്ലേ, നമ്മക്ക ഓഫടിച്ച് അര്‍മാദിക്കാം ! ;)
ആദിയേ.. ഈ യൂണിയന്റെ ഫാരാവാഹികളുടെ ഒരു ഓര്‍ഗനൈസേഷന്‍ ചാര്‍ട്ടൊന്നു ഉണ്ടാക്കൂ ബ്ബ്ലീസ്.. അതാവട്ടെ ആദ്യ പോസ്റ്റ്..
എല്ലാവര്‍ക്കും വിത്ത് അഡ്മിന്‍ പവര്‍ മെംബര്‍ഷിപ്പ് ഓഫര്‍ ചെയ്യുന്നൂ !
എന്റെ ആദിയേ / ശ്രീയേ..
ഈ ബ്ലോഗിലെ ടെമ്പ്ലേറ്റില്‍ നിന്നും എന്റെ പ്രൊഫെയിലും, ഫോട്ടോയൊമൊക്കെ മാറ്റണം.. എന്തരു ചെയ്യും ??
നാളെ മാറ്റാം കേട്ടോ...
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ഓഫ് യൂണിയന് അഭിവാദ്യങ്ങള്‍
ഇടിവാള്‍ജീ, ഞാനും ചേര്‍ന്നു ഈ ബ്ലോഗില്‍. അതോടുകൂടി താങ്കളുടെ ഫോട്ടോയും പ്രൊഫൈലും മാറിയിട്ടുണ്ട് ടെമ്പ്ലേറ്റില്‍ നിന്ന്. കോണ്ട്രിബ്യൂട്ടേര്‍സ് മാറ്റണോ? മാറ്റണമെങ്കില്‍ ഇടിവാള്‍ജി തന്നെ ടെമ്പ്ലേറ്റ് തിരുത്തേണ്ടി വരും. ഞാന്‍ അഡ്കിന്‍ കഴിവുകളില്ലാത്ത ഒരു പാവം കോണ്ട്രിബ്യൂട്ടര്‍.
ശ്രീജിത്തേ.. പ്രിയ ശിഷ്യാ..
ഇതാ, അഡ്മിന്‍ പവറുള്ള ഈ ബ്രഹ്മാസ്ത്രം സ്വീകരിക്കൂ..
ഇടിവാള്‍ജീ നന്നായി...
ഈ ഐഡിയാ കൊള്ളാം.. :)
എനിക്കും വേണം ഒരു മെമ്പര്‍ഷിപ്പ്
ഓഫു യൂണിയനു ഇപ്പോള്‍ വെറും 4 മെമ്പേഴ്സ് മാത്രമേയുള്ളൂ...
ആദ്യമാദ്യം വരുന്നവരെ, പ്രശിഡന്റ്/ശെക്കര്‍ട്ടറി പോസ്റ്റുകളില്‍ നിയമിക്കും.
എന്നേയോ ശ്രീജിത്തിനേയോ ദില്‍ബുവിനേയോ കോണ്ടാക്റ്റ് ചെയ്താല്‍ മതി.
അതെന്നാ പണിയാ ഇടിയേ? എനിക്കും ബാക്കി മെമ്പേഴ്സിനും ഒന്നും അയച്ചില്ലല്ലാ :))
ആദിയേ.. ഞാന്‍ ആദ്യം നിങ്ങക്കൊക്കെ അയക്കാനാ നോക്കിയത്....
പക്ഷേ, ഈമെയില്‍ അറിയില്ലല്ലോ !!!!
എനിക്ക് itival @ gawab.com ഒരു ഈ മെയില്‍ അയക്കൂ ഞാന്‍ ഇന്വൈറ്റു ചെയ്യാം. ന്വീണ്ടുമൊരു സ്വാറി കെട്ടാ..
ആദീ, ഞാന്‍ അയച്ചിട്ടുണ്ട് ഇന്‍വിറ്റേഷന്‍. വേരെ ആര്‍ക്കൊക്കെയാ വേണ്ടേ? ബിന്ദുച്ചേച്ചീ? ഇഞ്ചിപ്പെണ്ണ്ചേച്ചീ, ...
പറ പറ. നമുക്ക് ഇതൊരു പഞ്ചായത്ത് മൈതാനം ആക്കി പൊതുയോഗം കൂടാം. എല്ലാരും വാ ഇങ്ങട്.
ആദീ,
എവിടെയായിരുന്നു മാഷേ? ഞങ്ങള്‍ ഒറ്റയ്ക്ക് ഓഫടിച്ച് എന്തുമാത്രം കഷ്ടപ്പെട്ടെന്നറിയാമോ?
ഓഫുകള്‍ എന്നു പറഞ്ഞാല്‍ ഓരോരോ കളരിയില്‍ സമയത്തിനും കാലത്തിനും അനുസരിച്ച് നടത്തേണ്ട അങ്കമാണ്. അതിനെ ഇങ്ങനെ ഒരു തൊഴുത്തില്‍ കൊണ്ടുവന്നു കെട്ടുന്നതിനോടുള്ള എന്റെ ആഴത്തിലുള്ള പ്രധിക്ഷേധം ഞാന്‍ ഉറക്കെ ഉറക്കെ മുഴക്കുന്നു, പ്രിയ ചേകവന്മാരേ...
(ബ്ലോഗനാര്‍ക്കാവിലമ്മേ എന്റെ കരങ്ങള്‍ക്ക് ശക്തി തരൂ, ഞാനൊരു അങ്കം കുറിക്കുകയാണ് ഉന്റെ കൂടെപ്പിറപ്പുകളുടെ കൂടെ!)
ഇവിടെ എന്റെ തല മണ്ണുതിന്നുമോ?
ശ്രീയേ, ഈ ടെമ്പ്ലേറ്റു ഒന്നു മാറ്റാവോ.. എനിക്കിതു ചില പി.സി കളില്‍ നിന്നും വ്വായിക്കാന്‍ പറ്റുന്നില്ല.
കൊട് കുമാര്‍ജിക്കൊരു മെംബര്‍ഷിപ്പ് !!!
ഓഫ് ടൊപിക്....
ഞാനും എത്തി..............
ഇതെന്റെ ചിരകാല സ്വപ്നം ആയിരുന്നു......
ഞാന്‍ മനസ്സില്‍ കണ്ടതു ഇടിവാള്‍ മാനത്തു കണ്ടു... ദെ ഇപ്പൊല്‍ നിങ്ങള്‍ എല്ലാവരും ബ്ലൊഗിലും കണ്ടു......
അങ്ങിനെ നമ്മടെ ഓഫന്മാര്‍ക്കു ഒരു ഇടത്താവളം ഉണ്ടാക്കിയ ഇടിവാളിനു നന്ദി............
ദില്‍, ഞാന്‍ അനക്കിട്ട് സൂവേച്ചീടെ ബ്ലോഗില്‍ ഒരു പാര പണിതോണ്ടിരിക്കുവല്ലാര്‍ന്നോ... ഇപ്പൊ വരും :))
പിന്നെ ഓടോയുടെ പാരവാഹികളുടെ കാര്യം... എല്ലാ പാരവാഹികളും വീറ്റോ അധികാരം ഉള്ളവരായിരിക്കും. പിന്നെ ഒരു കാര്യം ഓരോ പാരവാഹിയും അവനവന്റെ പോസ്റ്റ് സ്വയം കണ്ടു പിടിക്കണം. ഓള്‍റെഡി ഉള്ള വേറേ ഒരു പാരവാഹിയുടെ പോസ്റ്റ് അടിച്ചു മാറ്റാന്‍ പാടില്ല. :) എന്തു പറയുന്നു?
ആദീ,
ഞാന്‍ കണ്ടു.ശരി തന്നെ സാറേ.പക്ഷേ നാറ്റിക്കരുത്.
ഇടിവാള്‍ സാറേ നന്ദിയുണ്ട് കേട്ടോ
നഷ്ടപെടുവാന്‍ തൊഴിലുകള്‍
കിട്ടാനുള്ളത് പുതിയൊരു പാര പുതിയൊരു പാര
അവരുടെ വീടുകള്‍ കുശിനി അടുപ്പുകള്‍ കട്ടപുകയില്‍
ഓരോ തുണ്ട് ബ്ലോഗില്‍ നിന്നും ഒരായിരം മടി ഉയരുന്നു
ഉയരുന്നു അവര്‍ വീടിന്‍ പാലന കര്‍ത്തവ്യങ്ങള്‍ മറക്കുന്നു.
മാറ്റുവിന്‍ പണിയാളുകളെ മാറ്റുവിന്‍ പണിയാളുകളെ
മാറ്റുവിന്‍ മാറ്റുവിന്‍.
സര്‍വരാജ്യ മടിയന്മാരെ സംഘടിക്കുവിന്‍
സംഘടിചു സംഘടിചു ഭാംഗടിക്കുവിന്‍.
ഓഫ് തൊഴിളാളി യൂനിയന്‍ സിന്ദാബാദ്.
ലാലു സലാം ലാലു സലാം
ദില്ലുവേ.. ഓനോട് കാര്യത്തിന്റെ എഗവുരവം പെട്ടെന്നു പറഞ്ഞു മനസിലാക്ക്....
അല്ല, നമ്മക്കിവടെ ഒരു എലക്ഷന്‍ നടത്തണ്ടേ>. പുതിയ പ്രാശീദന്റായി, ഞാന്‍ സ്വയം കേറി ഇരിക്കണോ, അതോ, നിങ്ങളൊക്കെ കൂടി എന്നെ നിര്‍ബന്ധിച്ച് പ്രശിഡന്റാക്കുന്നോ ...
പെട്ടെന്നു തീരുമാനിക്ക്..കേട്ടാ...
പിന്നെ, ബ്ലോഗിനകത്ത് ഇലക്ഷന്‍ ബാനറുകള്‍ നാട്ടാന്‍ അനുവദിക്കുന്നതല്ല !
ഇലക്ഷന്‍ നടത്തണമെങ്കില്‍ പോസ്റ്റുകള്‍ എന്തൊക്കെ വേണമെന്ന് തീരുമാനിക്ക്?
പ്രെസിഡന്റ് എന്നൊക്കെ പറയാന്‍ കൊള്ളാം. എല്ലാവരും അഡ്മിന്‍ ആയാല്‍ പ്രെസിഡന്റിന് എന്താണധികാരം?
സെക്രട്ടറി, ഖജാഞ്ജി, വൈസ്-പ്രെസിഡന്റ്, ഭാരവാഹികള്‍ എന്നിങ്ങനെ പോസ്റ്റുകള്‍ പോരട്ടെ ആദ്യം. നാമനിര്‍ദ്ദേശം അതിനു ശേഷം.
ഓഫടിച്ചു ജീവിക്കാനനുവദിക്കില്ലെന്നു ഉറക്കെപ്രഖ്യാപിച്ചെത്തുന്ന കുമാര്‍ജിക്കെതിരെ അങ്കം കുറിക്കാന്‍ ആരുമില്ലേ.. അസുരലോകം ഉറക്കത്തിലാണൊ..ബീക്കുട്ടീ.. ഇടിവള്‍ ജീ .. ശ്രീചിത്തേ..മറ്റുള്ള ഓഫടിതറവാട്ടിലെ ചേകവന്മാരെ...
ഇപ്പോള്‍ ചേകവരുടെ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ ഓഫടിക്കന്‍ സമത്ത് ചുരികയെടുത്ത കുമാരേട്ടന്‍ ആദ്യം എന്നെ തോല്‍പ്പിച്ചു എന്ന ഡയലോഗ് തിരകഥയില്‍ ചേര്‍ക്കേണ്ടിവരും...
ഇത്തിരിവട്ടമേ, ആ ഡയലോഗ് ഇഷ്ടപെട്ടു. നീ ഒരു ചേകവന്‍ തന്നെ. ചതിയന്‍ ചന്തുകുമാര്‍ ചേകവരുമായി ഞാന്‍ അങ്കം കുറിച്ചിട്ടുണ്ട്. ഈ വരുന്ന ശനിയാഴ്ച ബാംഗ്ലൂരിലെ ഏതെങ്കിലും ബാറില്‍ വച്ച് ഈ ചേകവനും, ആ ചേകവനും ഏറ്റുമുട്ടും. റഫറി കുട്ടപ്പായി ചേകവര്‍. കാണാന്‍ മറ്റ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്. മദ്യനൂലിനും വര്‍ണ്ണമേഘത്തിനും തത്സമയം ബോധമുണ്ടെങ്കില്‍ ഞങ്ങളുടെ സഹായികളായും വര്‍ത്തിക്കും. അങ്കം കാണാനും താളി ഒടിക്കാനും ഏവര്‍ക്കും ബാംഗ്ലൂരിലേക്ക് സ്വാഗതം.
മറക്കാതിരിക്കുക, അങ്കം കുറിച്ചിരിക്കുന്നത് വരുന്ന ശനിയാഴ്ച. ശ്രദ്ധിക്കുക, ഈ അങ്കത്തിന് തല്‍ക്കാലം മീഡിയ കവറേജില്ല.
ഹ ഹ ഹ.. ശ്രീയേ...
കുട്ടപ്പായി ലഫറിയോ..
അവസാനം നിങ്ങളുടെ അങ്കം കണ്ട്, ലഫറി വാളു വെക്കുമോ, അതോ വാളെടുക്കുമോ ??
ഇത്തിരിവെട്ടം,
അസുരലോകം ഉറങ്ങിയിട്ടില്ല.
ചില ചേകവന്മാര്‍ പിന്നില്‍ നിന്ന് ചതിച്ച് കുത്തിയതിന്റെ ക്ഷീണത്തിലാണ്.വീണ്ടും വരും.
കച്ചമുറുക്കി അങ്കത്തിനിറങ്ങുന്ന ശ്രിചിത്ത് ചേകവക്കുവേണ്ടി
വാളുവെച്ചാലും വാളെടുത്താലും കുഴപ്പവരാതിര്‍ക്കനായി
ശനിയഴ്ച് രാവിലെ യു.യെ.യി ടൈം രാവിലെ പത്തിനു പ്രത്യക മൌനപ്രാര്‍ത്ഥന സൊറി വെറും പ്രാര്‍ത്ഥന നടത്തേണ്ടതാണ് .. ഇതില്‍
ഓഫടിതൊഴിലാളികള്‍ പങ്കെടുത്ത് വിജയിപ്പിക്കേണ്ടതാണ്.
ഇപ്പോള്‍ ഇതിന് യൂണിയന്‍ നേതാക്കളുടെ അനുവാദമില്ലെങ്കിലും ഇനിയും അനുവാദം നല്‍കാന്‍ സമയമുണ്ടല്ലോ..
ശ്രീചിത്ത് ചേകവര്‍ വാഴ്ക..
ശ്രീചിത്ത് ചേകവര്‍ വാഴ്ക..
ശ്രീചിത്ത് ചേകവര്‍ വാഴ്ക..
ശ്രീചിത്ത് ചേകവര്‍ വാഴ്ക....
ബാംഗ്ലൂരില്‍ ‘മൈന്‍ഡ് ട്രീ” എന്ന കമ്പനിയില്‍ ജ്വാലിയുള്ള ആരേലുമുണ്ടോ ഇവിടേ ??
ഉണ്ടെങ്കില്‍ അവര്‍ക്കു ബെനഫിറ്റുണ്ടാകുന്ന ഒരു ചിന്ന കാര്യം എന്റെ കയ്യിലുണ്ട് !
അറിയിക്കുക ! i t i v a l @ g a w a b. com
ആദ്യം തന്നെ വന്ന് ഹാജര്‍ വെച്ചിട്ടും നമ്മളെ ആര്‍ക്കും കണ്ണില്‍ തടഞ്ഞ ലക്ഷണമില്ല.
എനിക്കും തരൂ ഒരു ഷിപ്പ്.
ഇടിവാളേ, മൈന്റ്ട്രീയില്‍ ജോലി ചെയ്യുന്ന ആരെയോ പറ്റി എപ്പോഴോ എന്തോ കേട്ടിരുന്നു. എന്താ കാര്യം?
മാന്യ ഓഫന്മാരേ, ഓഫികളേ, ഞാന്‍ ഈ ടെമ്പ്ലേറ്റില്‍ കയറി പണിതു. അഭിപ്രായങ്ങള്‍ പ്ലീസ്.
ടെമ്പ്ലേറ്റ് ഉഗ്രനായി ശ്രീചിത്ത്. മെമ്പര്‍ഷിപ്പ് വിതരണം തകൃതിയായി നടക്കുന്നുണ്ടോ.........?
ശ്രീജിത്താരാ മോന്‍?
ടെമ്പ്ലേറ്റും മാറ്റി. മെമ്പര്‍ഷിപ്പ് കലാശിപ്പാളയം ബസ്റ്റാന്റില്‍ നടന്ന് വിതരണം ചെയ്യുകയാണത്രേ.
ശ്രീജ്യേ... :-)
എന്റെ കൈ പതിഞ്ഞിട്ടും ടെമ്പ്ലേറ്റിനു ഒരു കുഴപ്പവും ഇല്ലെന്ന്. എനിക്ക് വയ്യ. ശ്ശൊ. എന്നെ സമ്മതിക്കണം.
എനിക്കിനിയും ഈ ടെമ്പ്ലേറ്റില്‍ കയറിപ്പണിയണം. ആശയങ്ങള്‍ ക്ഷണിക്കുന്നു. ടെമ്പ്ലേറ്റില്‍ കയറി പണിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ഉദാഹരണമായി ഈ ടെമ്പ്ലേറ്റ് തലയുയര്‍ത്തി നില്‍ക്കണമെന്ന് എനിക്ക് വലിയൊരാഗ്രഹം, സഹായിക്കില്ലേ മാളോരേ?
മെംബര്‍ഷിപ്പ് പ്ലീസ്..
kannusmv@gmail.com
ഇടീ, മൈന്റ്‌ട്രീയില്‍ ഉള്ള ഒരു സുഹൃത്ത് ഇപ്പോള്‍ ദുബായില്‍ ഡെപ്യൂട്ടേഷനില്‍ ഉണ്ട്. അങ്ങേര്‍ക്ക് ഗുണം വല്ലതും കാണുമോ?
This comment has been removed by a blog administrator.
“ചതിയന്‍ ചന്തുകുമാര്‍ ചേകവരുമായി ഞാന്‍ അങ്കം കുറിച്ചിട്ടുണ്ട്.“ -ശ്രീജിത്ത്
ചന്തുവിനെ തോല്‍പ്പിക്കാന്‍ നിനക്കാവില്ല Sreejith ഉണ്ണീ.
പെട്ടന്ന് അങ്ങു തോല്‍പ്പിച്ചുകളയാമെന്നുള്ള (ഇനി ബാക്കി ‘ദ് കിംഗ്’ സ്റ്റൈലില്‍)നിന്റെ ഈ ധാര്‍ഷ്ട്യമുണ്ടല്ലോ, ഇതിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആണെന്നുള്ള അധികാരം കൊണ്ട് അമ്മാനമാടുന്നവന്റെ ധാര്‍ഷ്ട്യം. ഒരുതരം നോസിയേറ്റിങ് മെഗ്ലോമാനിയ!
അതു ഞാന്‍ തീര്‍ത്തു തരുന്നുണ്ട്. നിന്റെ നാട്ടില്‍! അവിടെ അങ്കത്തട്ട് അവസാന മിനുക്കുപണിയിലാണെന്ന് മഴനൂലുകളും നളനും പറഞ്ഞു
കുമാറേ ഇനീം പോയില്ലേ? എന്താ അങ്കത്തട്ടിലേക്കിറങ്ങാനൊരു പേടി. പോയ്‌വരൂ.
ഈ കളരിയിലെ വിളക്ക് എണ്ണതീരും വരെ ഞാന്‍ കാത്തോളാം. പോയ്‌വരൂ ഉണ്ണീ പോയ്‌വരൂ. വാര്‍ത്തകള്‍ നല്ലതും ചീത്തയും പാടിനടക്കാന്‍ പാണന്മാരെ ഏല്‍പ്പിച്ചുപോകൂ. വിജയശ്രീലളിതശ്രീ ആയി മടങ്ങിവരൂ ;)
പുത്തൂരം ബ്ലോഗില്‍ ജനിച്ചോരെല്ലാം,
ബ്ലോഗാനറിയുന്നോരായിരുന്നു.
ആണുങ്ങളായി വളര്‍ന്നോരെല്ലാം,
പോസ്റ്റാന്‍ പഠിച്ചവരായിരുന്നു.
പോസ്റ്റാനും, പിന്നെ കമന്റിടാനും,
എല്ലാം തെളിഞ്ഞവരായിരുന്നു.
ബൂലോഗ മീറ്റിങ്ങ് വിളിച്ചുകൂട്ടി,
കേരള, യു ഏ യി, ബാംഗ്ലൂറുകാര്‍
തമ്മില്‍ തമ്മില്‍ കണ്ടു കൈകൊടുത്തു
തന്‍ ബ്ലോഗിന്‍ പേര് ഉറക്കെ ചൊല്ലി
കണ്ടവര്‍ കണ്ടവര്‍ കാണോത്തോരെ,
ഫോണില്‍ വിളിച്ചു പതം പറഞ്ഞു,
കാണാത്ത ബ്ലോഗരെ കാണുവാനായ്
ചേകവന്‍ കുറുമാനും തയ്യാറായി
oru membership please
rageshku@gmail.com
സു കളരിവിളക്കിലെ എണ്ണതീരുമ്പോള്‍ എടുത്ത് അകത്തു വച്ചേക്കണേ.. കള്ളന്മാരുള്ള കാലമാ..
തിരിച്ചുവരുമ്പോള്‍ വെള്ളവിലും ഇളനീരും കരുതിവയ്ക്കണം. അങ്കം ജയിച്ചുവരുമ്പോള്‍ എന്റെ തിരുനെട്ടിയില്‍ തൊടാന്‍ സിന്ദൂരവും. (അതു തൊടാന്‍ തല ഉണ്ടായാല്‍)
ഞാന്‍ പോയി വരാം.
.. അമ്മേ പിന്‍ വിളി വീളിക്കാതെ
മുടിനാരുകൊണ്ടെന്റെ കഴലുകെട്ടാതെ..
അപ്പോള്‍ പ്രിയ കളരി തൊഴിലാളി സുഹൃത്തുക്കളെ, ചേകവന്മാരേ, നമുക്കിനി തിങ്കളാഴ്ച കാണാം. അതുവരെ നിങ്ങളൊക്കെ ചേര്‍ന്ന് ഓണ്‍ അടിച്ച് ഓഫാക്കുകയും ഓഫ് അടിച്ച് ഓണാക്കുകയും ചെയ്ത് ആര്‍മാദിക്കുക.
എന്നാപിന്നെ ഞാനും ഉണ്ട് കൂടെ...
ഇടിവാള്‍ അറബാബ്, എന്നെക്കൂടി ഒരു മെംബറാക്കൂ..
എന്നാപിന്നെ അന്‍പതാമത്തെ കമന്റ് എന്റെ വക ആയിക്കോട്ടെ!
ഓഫ് ടോപ്പിക്ക് : ഇതിനൊരു 500 കമന്റ് ടാര്‍ഗറ്റ് വച്ചാലോ?
മെമ്പര്‍ ഷിപ് എനിക്കും...
ഈ ഒഅഫ് എന്ന എഴുത്തു ശരിയാകുന്നില്ലല്ലോ..
ഓ പിടികിട്ടി..
ഓ
ഓ
ഓ
മുല്ലപ്പൂജി..
എന്റെ ബ്ലോഗില്‍ വന്ന്പ്പോല്‍, ഞാന്‍ 2 കുത്തും 1 ബ്രാക്കറ്റും തരാത്തതിനെപ്പറ്റി പരാതി പറഞ്ഞിരുന്നു.
ദേ പിടിച്ചോ 2 കുത്തും ബ്രാക്കറ്റും...
മെംബര്‍ഷിപ്പു വേണേല്‍, ഈമെയില്‍ ഐഡി ക്കോ ശ്രീജിത്തിനു കൊടുത്താല്‍ മതി, മെംബഷിപ്പു കിട്ടും കെട്ടാ..
ബാക്കിയുള്ളോരടെ ശ്രദ്ധക്ക്: For Membership Send an email to :
itival@gawab.com or
sreejithk2000@gmail.com or dilbaasuran@gmail.com
രണ്ടു കുത്തു ചോദിച്ചാല്‍, പിച്ചാത്തി തന്നെ ആണല്ലോ ഗഡീ തരണെ.. :)
ഷിപ് കിട്ടിട്ടോ..
മുല്ലപ്പൂവേ, ഷിപ്പ് കിട്ടീന്ന് പറഞ്ഞാല്‍ മാത്രം പോര.......അതില്‍ കയറി തുഴയാന്‍ നോക്ക് :)
ഒത്തു പിടിക്കൂ..
ഓഫ്ഫില്‍ ഒഫടിച്ച് ഒരു നൂറു തികക്കൂ ആദ്യം..
എന്നിട്ടു തുഴയാം .. :)
ദേ, അയാം എവറെഡി ! അടുത്ത ഒരു മണിക്കൂര്‍ നേരത്തേക്ക്.
ഹ്ന്‍ഘ്ര ഹ്രും (കിച് കിച് മാറ്റിയതാ)
ഒരു സംശയം!
ബിസ്കറ്റ് പാട്ടയില്‍ ഉറുബ് കേറാതിരിക്കാന്‍
എന്തു ചെയ്യണം?
ഇവിടെ നിന്നും പുറപ്പെട്ടാ ചേകവര്‍
അവിടെ എത്തിയാലുടന്‍ അറിയ്ക്കുക.
അങ്കം തോല്‍ക്കാതെ നൊക്കണമല്ലോ...
കുട്ടപ്പായി.. തന്റെ കര്യം കട്ടപൊഹ...
This comment has been removed by a blog administrator.
പാട്ടയില്‍ കുറച്ച് ഉറുമ്പു പൊടി വിതറിയാം മതി പച്ചാളം കുട്ടാ.. ;)
My keyman is not working.AYYOO...
ബിസ്ക്കറ്റോ ഇല്ല, എന്നാപ്പിന്നെ ഉറുമ്പെങ്കിലും സ്വസ്ഥമായി അതിനാത്തിരുന്നോട്ടെ പച്ചാളം.
ബിസ്കറ്റു വാങ്ങാതിരുന്ന മതി..
ബിസ്ക്കറ്റ് പാട്ടയുടെ മുകളില്‍, ‘ഇന്നലെ വാങ്ങിയ എരിവുള്ള മുളകുപൊടി‘എന്ന് എഴുതിവെക്കണം.
D.D.T. വളരെ നല്ലതാണ് ഉറുമ്പുകളെ ഓടിക്കാന്‍. ശ്രമിച്ചിട്ട് ജീവനോടെ ഉണ്ടെങ്കില്‍ വിവരം അറിയിക്കുമല്ലോ പച്ചാളം
സഖാക്കളേ, പ്രിയസഖാവ് കുറുമാന്‍ അടുത്തയാഴ്ച നാട്ടില്‍ വരുമ്പോള്‍ ഒരു കുപ്പി ഫ്രഞ്ച് കോണ്യാക് കൊണ്ടുവന്നു തരണമെന്ന് ഈയുള്ളവന്‍ ഒന്നുരണ്ട് സ്ഥലങ്ങളില്‍ കമന്റ് മുഖേന അഭ്യര്‍ഥിച്ചിരുന്നു. ഏതൊരു മലയാളി സഖാവിന്റെയും പോലെ എന്റേതും വളരെ ന്യായമായ ഒരാവശ്യമാകയാലും ഇതുവരെ അത് കുറുസഖാവിന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നതിനാലും അതിവിടെ വീണ്ടും ആവര്‍ത്തിക്കുന്നു. ലാല്‍ സലാം സഖാക്കളേ..
ഓഫ്: ഓഫ് യൂണിയന്റെ ആദ്യ ഹര്‍ത്താല്‍ എന്നാണെന്ന് പ്രഖ്യാപിച്ചോ?
ഒരു ടെംബ്ലേറ്റ് മോഡിഫിക്കേഷന്‍ റിക്വസ്റ്റ് ശ്രീജിത്തിന് :
കമന്റിലെ ടൈമിന്റെ കൂടെ ഡേറ്റിന്റെ കൂടി ചേര്‍ക്കുക.
പ്രാപ്രാപ്രേ (പ്ര-യുടെ എണ്ണം തെറ്റിയോ ആവോ), സെറ്റിങ്ങ്സ് മാറ്റിയിട്ടുണ്ട്. നിര്‍ദ്ദേശത്തിന് നന്ദി.
ശ്രീ... രണ്ടെണ്ണം കൂടിയാലും കൊയപ്പയില്ല, കോറയാഞ്ഞാ മതി.
ഇന്‍സ്റ്റന്റ് ആക്ഷന്‍ ആണല്ലൊ... ഇപ്പം കംബ്ലീറ്റ് ലെവല്‍ ആയി.
അണ്ടര്‍ സെക്ഷന്‍സ് ഓഫ് ‘ദ പ്രിവെന്‍ഷന്‍ ഓഫ് ഫുഡ് അഡള്‍ട്ടറേഷന്‍ ആക്ട്, 1954(എന്‍റമ്മച്ചി)
പ്രകാരം ddt, ഉറുബ് പൊടി മുതലായവ പാടില്ല!!
ഇന്നലെ വാങ്ങിയ എരിവുള്ള മുളകുപൊടി‘എന്ന് എഴുതിവെച്ചിട്ട് , വായിക്കാനറിയാന് പാടില്ലാത്ത ഉറുബുകള്‍ സു ചേച്ചിയോട് ചോദിക്കുക എന്നെഴുതിക്കോട്ടെ?
ഓഫ് തൊഴിലാളി യൂണിയന്‍ ഭരണഘടന.
ഓഫ് തൊഴിലാളി യൂണിയന്‍ ഭരണഘടന.
റെജിസ്റ്റ്രേഡ് നെയിം: ഓഫ് യൂണിയന്‍, ബൂലോഗം , എല്‍.എല്‍.സി.
ഉദ്ദേശ ലക്ഷ്യങ്ങള്‍: ബൂലോഗത്തില്‍ കമന്റുകള്‍ കാത്തിരിക്കുന്ന വേഴാമ്പലുകളുടെ ബ്ലോഗില്‍ മഴയായ് പെയ്തിറങ്ങല്‍.
MORE DETAILS HERE >>>>
ഒരു ഓഫ് തൊഴിലാളി എന്ന നിലയില്‍..ഞാനൊരു കാര്യം പറയട്ടെ..
ഇതു ബയങ്കര ബോറന്‍ ഏര്‍പ്പാടാണ്..ഒന്നാമത് ഓഫ് എന്ന് പറയുന്നത് വളാരെ സീരിയസായ ഓണിന്റെ ഇടക്ക് ഓഫായിപ്പോവുന്നതിനെയാണ്.
ഇപ്പോ ഫോര്‍ എക്സാം, അന്ധവിശ്വാസത്തെപറ്റി കുട്ട്യേട്ടത്തീടെ പോസ്റ്റില്‍ വെജിറ്റേറിയന്‍ ഫുഡിനെക്കുറിച്ചുള്ള ചര്‍ച്ച വന്നതാണ് ഒരു ശരിയായ ഓഫ്...
അതുകൊണ്ട് വെറുതെ രു ഓഫ് ക്ലബ് തുടങ്ങിയാല്‍..യഥാര്‍ത്ഥത്തില്‍ അത് ഓഫിന്റെ തന്നെ വില കളയുന്ന ഏര്‍പ്പാടാണ്..പിന്നെ വെറുതെ ഓണും ഓഫും ആവാന്‍ ബൂലോക് ക്ലബ് (ബൂലോക ക്ലബിന്റെ ഉല്‍ഭവത്തെപറ്റിയുള്ള ചരിത്രം പരിശോധിക്കുക) ഉള്ളപ്പോള്‍ അതിനു സമാന്തരമായി മറ്റൊരു പരിപാടി ഇവിടെ തുടങ്ങുന്നത് ശരിയായ ഏര്‍പ്പാടാണൊ?
അല്ലെങ്കില്‍ ബൂലോക ക്ലബില്‍ ഈച്ചയാട്ടാന്‍ ഉള്ള ഓട്ടോമാറ്റിക്ക് സംവിധാനം എങ്കിലും മിനിമം ഉണ്ടാക്കി വെക്കണം.
പിന്നെ മന:പൂര്‍വ്വം അടിക്കുന്ന ഓഫുകള്‍ ശരിയായ ബ്ലൂ ബ്ലഡ്ഡഡ് ഓഫുകള്‍ അല്ല...എന്ന് വെച്ചാല്‍ കുടുമ്പത്തീ പിറന്ന ഓഫുകള്‍ അല്ല. അങ്ങിനെ ഉള്ള ജാര ഓഫുകള്‍ മീറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്....അതു അമേരിക്കയില്‍ നിന്ന് കമന്റ് ബാറ്റണ്‍ കേരളത്തിലേക്കൊ യൂ.ഏ.യീ ക്കൊ വേണ്ടി മാറാന്‍ മാത്രം ഉറക്കം കളഞ്ഞിരിക്കുമ്പൊള്‍ അനുവദനീയമായതാണ്..
അല്ലാണ്ട്..നിങ്ങളീ കാണിക്കുന്നത് ഓഫ് മാതാവു പോലും ക്ഷമിക്കാത്ത ഓഫ്പ്ക്രൈംസ് ആണ്.
ഇതിന് ഓണ്‍ കുമ്പാസാരങ്ങള്‍ നടത്തിയാലും (എക്സാം: ദില്‍ബൂന്റെ എയര്‍ഹോസ്റ്റ്സ് ) അതിന്റെ പാപം തീരില്ല..
ഞാന്‍ നിറുത്തട്ടെ..ഈ മുറ്റത്ത് ഒരിക്കലും ചവിട്ടില്ല..( ചവിട്ടീല്ലെങ്കിലും ടൈപ്പാല്ലൊ..)
സസ്നേഹം
അവിടെ തറവാടിയുടെ ബ്ലോഗില്‍ ഓഫ് യൂണിയന് വാങ്ങി വെച്ച പരിപ്പ് വടയില്‍ ഉറുമ്പരിക്കുന്നു.
പിന്നെ പച്ചാളമേ,ബിസ്ക്കറ്റ് കടിചു വെച്ചാല്‍ മതി.നമ്മള്‍ കഴിച്ചതിന്‍റെ ബാക്കി ഉറുമ്പ് കഴിക്കില്ല.(അവര്‍ കുറുമാന്‍റെ പോലെ കയ്യില്‍ പൈസ ഉള്ളോരാ)
എന്ന് വെച്ചാല്‍ കുടുമ്പത്തീ പിറന്ന ഓഫുകള്‍ അല്ല. അങ്ങിനെ ഉള്ള ജാര ഓഫുകള്‍ മീറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്....
എല്‍ജിയേ...
കേരളത്തിലിപ്പോള്‍, എസ്.എഫ്.ഐ നേതാവ് സ്വരാജ്, മീഡിയാക്കാരെ ,“പിതൃ ശൂന്യര്‍” എന്നു വിളിച്ചതും, അതിനു അചുമ്മാന്‍, “മാതാ പിതാക്കള്‍ക്കു പിറന്ന ഒരുത്തനും അങ്ങനെ വിളിക്കില്ല” എന്നും പറഞ്ഞുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു ! അതിനിടയില്‍ എല്‍ജിയായിട്ടു വിവാദിക്കണോ ?/ ;)
ഹാവൂ,
എന്റെ ബ്രൌസറ് മാറ്റിയിട്ടാണെങ്കിലും മലയാളം എഴുതാമെന്നായി.
എന്താണിവിടെ ഓഫോ? ഇതാ ഞാനെത്തിയിരിക്കുന്നു.
ദില്ലു, അതിനിടക്ക് എന്തോ മാറ്റിയിട്ടെന്നോ മറ്റോ പറഞ്ഞ കേട്ടു..
ബ്രൌസര്‍ മാറ്റി എന്നാല്ലേ !
ഓഹ്..ഞാന്‍ തെറ്റിദ്ധരിച്ചു
ഇഞ്ചിപെണ്ണേ നന്ദി,
എന്റെ മാനം കപ്പല്‍ കയറ്റിയതിന്. ഭാഗ്യത്തിന് ആ കുട്ടിക്ക് മലയാളം വായിക്കാന്‍ അറിയില്ല.അല്ലെങ്കില്‍..... എന്റെ ഓഫിന്‍ കാവിലമ്മേ.
ഇടിവാള്‍ ഗഡീ നിങ്ങള്‍ എന്റെ കാലനാണോ?
പിടികിട്ടി. ഉത്തരത്തിലിരിക്കുന്ന ഉത്തരത്തിന്റെ പിടികിട്ടി. പച്ചാളത്തിന്റെ പഴയ പ്രൊഫൈല്‍ ഫോട്ടോ ബിസ്കറ്റ് പാട്ടയ്ക്കു മുകളില്‍ ഒട്ടിച്ച് വെച്ചാല്‍ മതി എന്നല്ലേ ശരിയായ ഉത്തരം. സമ്മാനം പോന്നോട്ടെ.
മലയാളികളുടെ തനി സ്വഭാവം കാണിച്ചു അല്ലേ?:)) നിലവിലുള്ള പ്രശിഡന്റിനെ അട്ടിമറിച്ചു പുതിയ യൂണിയന്‍ ഉണ്ടാക്കി..
മക്കളേ .. ഇതെന്തു നീതി.... ഇതെന്തു ന്യായം??
അതെന്നാ സൂ...
പച്ചാളത്തിന്റെ ഫോട്ടോ കണ്ടാ ഉറുമ്പു പേടിച്ചോടുമോ ?
താരയുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു.. പക്ഷേ ഇന്നു ഞങ്ങക്ക് വീകെന്‍ഡ് ആയതോണ്ട്, കുറച്ചു സമയമെയ്യുത്തേക്കും.. കേട്ടോ ?
ഈ സൂ ചേച്ചിയെ സമ്മതിക്കണം,
ശരിക്കും കലക്കി!
അതെന്നാ സൂ...
പച്ചാളത്തിന്റെ ഫോട്ടോ കണ്ടാ ഉറുമ്പു പേടിച്ചോടുമോ ?
താരയുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു.. പക്ഷേ ഇന്നു ഞങ്ങക്ക് വീകെന്‍ഡ് ആയതോണ്ട്, കുറച്ചു സമയമെയ്യുത്തേക്കും.. കേട്ടോ ?
പച്ചാളം, വെറുതെ സോപ്പിട്ട് കൈകഴുകാതെ ഈ ഓഫ്‌യൂണിയന്റെ ആദ്യ മത്സരത്തിലെ സമ്മാനം ഇങ്ങോട്ടെടുക്ക്.
ബിന്ദു said...
മലയാളികളുടെ തനി സ്വഭാവം കാണിച്ചു അല്ലേ?:)) നിലവിലുള്ള പ്രശിഡന്റിനെ അട്ടിമറിച്ചു പുതിയ യൂണിയന്‍ ഉണ്ടാക്കി..
മക്കളേ .. ഇതെന്തു നീതി.... ഇതെന്തു ന്യായം??
ഈ ചോദ്യത്തിന് ഭാരവാഹികള്‍ ഉത്തരം പറഞ്ഞതിനു ശേഷം നടപടികള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ മതി.
ഹി ഹി.. ഷെമി ബിന്ദു ജീ..
ഞാനാ പുതിയ പ്രശിഡന്റ് ;) !
ഹി ഹി.. ഷെമി ബിന്ദു ജീ..
ഞാനാ പുതിയ പ്രശിഡന്റ് ;) !
ഈ ഭാരം ഞാനങ്ങു സ്വയം കേറി ഏറ്റു..
ഇതിനെതിരെ പ്രതികരിക്കാന്‍ ആരുമില്ലേ എന്റെ കൂടേ?? എവിടെ എന്റെ അണികള്‍?? മക്കളേ.. എല്ലാരും എവിടെ പോയി? ഞാന്‍ പാരലല്‍ ആയി എന്തെങ്കിലും ചെയ്യണോ? ;)
ബിന്ദൂട്ടി പ്രസിഡന്റേ.. ഞാന്‍ ദേ ഓടി വന്നു.
ഇതോ ഭരണഘടനയില്‍ പറഞ്ഞ ജനാധിപത്യം? ഓഫ് യൂണിയനില്‍ ഒരു മൂന്നാം മുന്നണി രൂപീകരിക്കേണ്ടി വരുമോ?
ഞാന്‍ പാരലല്‍ ആയി എന്തെങ്കിലും ചെയ്യണോ ?
കണ്ടോ കണ്ടോ,
ബിന്ദുച്ചേച്ചി ആളെ വെച്ച് തല്ലിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു!
ഇപ്പോള്‍ ഉള്ള ഭാരവാഹികളെ മാറ്റണം എന്നാണ് പൊതു താല്‍പ്പര്യം എങ്കില്‍ ഞാന്‍ അതിനു വഴങ്ങുന്നു. ഞാന്‍ ഒരു ജനാധിപത്യവാദിയാണേ... :)
ഇതാ ഓഫ് യൂണിയന്റെ ഖജാന്‍ഞ്ചി സ്ഥാനത്തുനിന്നുള്ള എന്റെ രാജി.
പുതിയ ഭാരവാഹിയെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കാം :) ഇഞ്ചീസിനോടും ബിന്ദ്വേച്ചിയോടും ബീക്കുട്ടിയോടും അനുഭാവം പ്രകടിപ്പിയ്ക്കുന്നു. :)
ആദിച്ചേട്ടാ, ചേട്ടന്‍ കമെന്റിട്ട സമയം നോക്കിക്കെ,
റ്റൈറ്റന്‍ വാചിന്റെ പരസ്യം പോലെ
10:10 AM എന്നത് എവിടത്തെ സമയമാ? അമേരിക്കന്‍ സമയം ആണോ?
പച്ചാളം, എന്തിലും ഏതിലും ഓഫ് കണ്ടെത്തുന്ന താങ്കളൊക്കെ ഓഫിനൊരു വാഗ്ദാനമാണ് :)
പിന്നെ നേരത്തെ പറഞ്ഞ പോലെ എന്നെ ചേട്ടാന്നു വിളിക്കുന്നവര്‍ സ്വന്തം റിസ്കില്‍ വിളിക്കണ്ടതാണ് :))
അങ്കച്ചേകവന്മാരേ,
വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ അരങ്ങൊഴിഞ്ഞ ഈ പഴയ ചേകവന്റെ അഭിവാദ്യങ്ങള്‍!
പിന്നെ, പുരന്ദരമെന്നു തോന്നിച്ചു സൌഭദ്രവുമായി ചില അവന്മാര്‍ വരും. ഭയപ്പെടരുതു്. വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വന്നേക്കാം. ഭയപ്പെടരുതു്. ലക്ഷം ലക്ഷം പിന്നാലെ, കല്ലുകളുമായി.
(കുറേ സീറ്റു ബാക്കിയിട്ടേക്കണേ ഭാരവാഹിസീറ്റുകള്‍. കുട്ട്യേടത്തിയ്ക്കും രേഷ്മയ്ക്കും...)
വന്നുവന്നു് കണ്ണൂസും ഓഫടിച്ചു തുടങ്ങി. ഓനെപ്പറ്റി സൂകരപ്രസവത്തിന്റെ പോസ്റ്റില്‍ പറഞ്ഞതെല്ലാം ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു. ബ്ലോഗാനാര്‍കാവിലമ്മയാണേ വിപ്രോ...
ഭൂപാളം പാടാത്ത ഗായകന്‍ ഞാന്‍
കോബോളറിയാത്ത പ്രോഗ്രാമര്‍ ഞാന്‍
ഓഫോളമില്ലാത്ത ബ്ലോഗറു ഞാന്‍...
- ഒരു ഗതകാല ഓഫ്‌ബ്ലോഗര്‍
ഉമേഷേട്ടനെങ്ങിനെ ഗതകാല ഓഫ് ബ്ലോഗറായി?
ഒരു സംശയം ദുരീകരിച്ചു തരൂ ആരേങ്കിലും. DVD എഴുതാന്‍ പറ്റിയ നല്ല സോഫ്റ്റ്‌വേര്‍ ഏതാണ്? എന്റെ കയ്യില്‍ കാശ് കൊടുത്ത് വാങ്ങാനുള്ള വകുപ്പ് ഇല്ല. ദയവായി നല്ല ഫ്രീ സൊഫ്റ്റ്‌വേര്‍ ആരെങ്കിലും പറഞ്ഞ് തരൂ.
കളരി പരമ്പര ആശാനേ, അങ്ങ് വാള്‍ താഴ്ത്തിയെങ്കില്‍, ഉറുമി ചുരുട്ടിയെങ്കില്‍, കച്ച അഴിച്ചെങ്കില്‍, തിലകം മായ്ച്ചെങ്കില്‍, ഇതാ ഈ ശിഷ്യനും അനുഗമിയ്ക്കുന്നു. :)
ഭൂപാളം പാടാത്ത ഗായകന്‍ ഞാന്‍
കോബോളറിയാത്ത പ്രോഗ്രാമര്‍ ഞാന്‍
ഓഫോളമില്ലാത്ത ബ്ലോഗറു ഞാന്‍...
ഇതു കലക്കി, ഇഷ്ടപ്പെട്ടു :)
പുരന്ദരമെന്നു തോന്നിച്ചു സൌഭദ്രവുമായി ... ഇതെന്താണെനു ദയവായി വിശദീകരിച്ചാലും :) ഓര്‍മ്മ കിട്ടുന്നില്ല.
സിന്ദാബാദ് സിന്ദാബാദ് ഓഫ് യൂണിയന്‍ സിന്ദാബാദ്
ഖജാന്‍ജി പോസ്റ്റ് ഒഴിവുണ്ടൊ?
ഈ പച്ചാളമെന്തിനാ കണ്ടൊരെയൊക്കെ "ഏട്ടാ" ന്ന് വിളിക്കുന്നെ?
ആദിച്ചേട്ടാ,
അതല്ലെങ്കിലും തേങ്ങാ എന്നു പറയുബ്ബോള്‍ മാങ്ങാ എന്നാ ഞാന്‍ സാധാരണ പറയാറ്
(ദൈവത്തെ ഓര്‍ത്ത് അതേതാറ് എന്നാരും ചോദിക്കല്ലേ, പ്ലീസ്)
100 ആയോ
പച്ചാളമേ, നീ സെഞ്ച്വറി അടിച്ചല്ലോ കള്ളാ, ഒരു 101 വച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യട്ടെ :(
ആദീ,
തളരരുതുണ്ണീ, തളരരുതു്. കളരിപരമ്പരകളുടെ പാരമ്പര്യം നീ ചളമാക്കരുതു്. എത്രയെത്ര അങ്കങ്ങള്‍ വെട്ടാനുള്ളവനാണു നീ! ഒരു പാച്ചാളം വന്നു് ചേട്ടാന്നു വിളിച്ചെന്നു പറഞ്ഞു നീ പ്രായമായിട്ടില്ലെടാ.
വാള്‍ താഴ്ത്തിയെങ്കില്‍ : നീയെങ്ങനെ അറിഞ്ഞു ഞാനിന്നലെ വാളു വെച്ചെന്നു്?
കുറുമി ചുരുട്ടിയെങ്കില്‍ : അതു കുറുമാനെ. എന്നെ വേറെ ഒരുത്തിയാ ചുരുട്ടിയതു്.
കച്ച അഴിച്ചെങ്കില്‍: ഛേ, വൃത്തികേടു പറയുന്നോടാ?
തിലകം മായ്ച്ചെങ്കില്‍: (ശ്ശെടാ, ഇതിനൊന്നും കിട്ടുന്നില്ലല്ലോ. ഇതുകൊണ്ടല്ലേ ഞാന്‍ ഓഫിംഗ് നിര്‍ത്തിയതു്? ചിലതിനൊന്നും ഇപ്പോള്‍ നല്ല ഓഫൊന്നും തോന്നുന്നില്ല. സുകൃതക്ഷയം!)
പുരന്ദരോം സൌഭദ്രോമൊക്കെ ആ മമ്മൂട്ടിയോടു ചോദിക്കു്. ഓന്‍ ആ വീരഗാഥാ സിലുമായില്‍ പറയുന്നതാ. എന്തരാണെന്നു് ആരീക്കറിയാം :-)
ബ്ലൊഗനര്‍കവിലമ്മേ.. ഇതാ 103
വളയംചേട്ടാ
ആക്ചൊലി ഞാന്‍ ഒരു പുതിയ ആളാണിവിടെ.
പിന്നെ പണ്ട് റ്റാറ്റാ സോപ്പ് ഉണ്ടാക്കിയിരുന്നതു പച്ചാളത്തിന്റെ അടുത്തൂന്നായിരുന്നു.
ശ്രീജിത്തിനെ ചേട്ടാ എന്നു വിളിക്കണ്ടാ എന്ന് അദ്ദേഹം പറഞ്ഞു (പിന്നേ, അല്ലെങ്കില്‍ ആരു വിളിക്കന്‍)
ഉമേഷ് ജീ നമസ്കാരം(പരിചയപ്പെടാനാണെ)
(ജീ എന്നു പറഞ്ഞാല്‍ ചേട്ടായ്ക്ക് പകരമാവോ, ആവോ)
ഉമേഷ്ജീ...
നമ്മുടെ ഓഫു യൂണിയന്റെ "പേട്രന്‍-ഇന്‍-ചീഫ്" ന്റെ വേക്കന്‍സിയിലേക്ക് അങ്ങയേ അവരോധിക്കട്ടേ ഗുരോ ?
ഈ പ്രശിഡന്റിന്റെ ഒരു ആഗ്രഹമാണു ..
ആദി.. കജാന്‍ജി ആദി തന്നേ... ഒരു മാറ്റോമില്ല
‘ന്റെ ബ്ലോഗനാര്‍ക്കവിലമ്മച്ച്യേ...
എനിക്കു കളര്‍ ബ്ലൈന്‍ഡ്നെസ്സോ...?
ഗ്രേ കളറില്‍ ബ്ലാക്ക് വായിക്കാന്‍ പറ്റണില്ല...
(ആരോ “നിറം” ന്നു ഒരു പോസ്റ്റ് എഴുതിയിരുന്നല്ലോ.. അവിടെ പോയാല്‍ ഇതിനൊരു പരിഹാരം??)
ശ്രീജി ആണോ ടെമ്പ്ലെറ്റ് ഉപജ്ഞാതാവ്..
എനികുള്ള ഈ കളര്‍ ബ്ലൈന്‍ഡ്നെസ്സു അറിഞാവും ഈ പണി..
മുല്ലപ്പൂ, ഫോണ്ട് സൈസ് കുറച്ച് കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാം പകല്‍ പോലെ വ്യക്തമല്ലേ എന്ന് നോക്കൂ.
ഇനിയും കാണാന്‍ ആവുന്നില്ല എന്നാണെങ്കില്‍ ഫോണ്ട് കൂട്ടിയിട്ട് കാര്യമില്ല, വേറെ ഒരു സാധനം കൂട്ടേണ്ടി വരും. എന്താണെന്നോ, മുല്ലുവിന്റെ കണ്ണടയുടെ പവര്‍. CID എസ്കേപ്പ്.
ഇപ്പോള്‍ എല്ലാം വ്യക്തം...
കുളമാക്കാന്‍ മത്രമല്ല, കരകയറ്റാനും അറിയാം ല്ലേ...
World Sentinel എന്ന ബ്ലോഗ് ആണിപ്പോള്‍ ബ്ലോഗ്‌റോള്ളിന്റെ ഏറ്റവും മുകളില്‍ കിടക്കുന്നത്. പേര് മലയാളത്തിലാക്കാന്‍ പറഞ്ഞിട്ട് ആ ബ്ലോഗര്‍ കേട്ടില്ല. ഇത് ബ്ലോഗ്‌റോലില്‍ മലയാലത്തിലാക്കാമെന്ന് ഞാന്‍ വിചാരിച്ചപ്പോള്‍ ഇതിനൊരു മലയാളം പേരും കിട്ടുന്നില്ല. എന്ത് ചെയ്യും?
താരേ,
1) കഥക്കൂടില്‍ കമന്റ് മഴ പെയ്യിക്കാന്‍ യൂനിയന് ഇത് വരെ അപേക്ഷ കിട്ടിയില്ല. അതാവാം ഒരു കാരണം. ദുബായിയില്‍ ഇന്ന് അവധി ആയതും ഇന്നത്തെ ദിനം വിരസമാക്കുന്നു.
2) പിണങ്ങല്ലേ പിണങ്ങല്ലേ താരേ, പ്രസ്തുത വിഷയം യൂനിയന്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട് ഞാന്‍. ഒരു നടപടി പ്രതീക്ഷിക്കാം വൈകാതെ.
3) യൂനിയന്‍ പിരിച്ച് വിട്ടാല്‍, തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാകും. അത് കൊണ്ട് അത് സാധ്യമല്ല.
4) മെംബര്‍ഷിപ്പ് വേണമെങ്കില്‍ മെയില്‍ ഐഡി ഇവിടെ കമന്റായോ, ഭാരവാഹികളായ ഞാന്‍, ഇടിവാള്‍, ദില്‍ബാസുരന്‍ എന്നിവരെ അറിയിക്കുകയോ ചെയ്യുക.
ഭാവുകങ്ങള്‍.
പിന്നെ എന്തൊക്കെയുണ്ട് താരേ വിശേഷങ്ങള്‍.
താരേ, ആര്യപുത്രീ, ഈ അങ്കത്തട്ടില്‍ വന്ന് തലമൊട്ടയടിക്കാതെ. ഛെ! തലയിട്ടടിക്കാതെ. ഇതിന്റെ ഗ്യാരന്റി ടൈം തീര്‍ന്നു. ആര്യപുത്രന്മാര്‍ എല്ലാവരും കൂര്‍ക്കം വലിക്കാന്‍, അല്ല അങ്കം കുറിക്കാന്‍ പോയിരിക്കുന്നു. അവര്‍ വരുന്നതുവരെ കാത്തിരിക്കൂ. ഓണും ഓഫുമായി 100 അടവെങ്കിലും അവര്‍ എടുക്കും.
പിന്മൊഴി ചത്തതാണോ അതോ ആളുകളെല്ലാം വീട്ടില്‍ പോയതാണോ എന്നറിയാന്‍ ഒരു ടെസ്റ്റിങ്
ഹായ് ഹൂയ്...ഹൂയ്....
ബഹുമാനപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി, ഉത്തരവാദിത്ത പെട്ട ആര്‍ക്കെങ്കിലും (അങ്ങിനെ ആരെങ്കിലും ഇവിടെ ഉണ്ടോ????;) )
ഈ യൂണിയനില്‍ ഒരു മെംബര്‍ഷിപ്പിനായി ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു.
പേര്:യാത്രികന്‍
ജനനം:കൊല്ലവര്‍ഷം 1079
വിലാസം:കൃത്യമായ ഒന്നില്ല,കാരണം വീണിടം വിഷ്ണുലോകം ആണെനിക്ക്. എങ്കിലും എന്റെ പേരിലെ ബൂലോഗത്തെ വിലാസത്തില്‍ കുത്തുകള്‍ സ്വീകരിക്കപ്പെടും.
യൂണിയനില്‍ പറഞ്ഞാല്‍ കമന്റുകള്‍ നിറച്ചു നല്‍കും എന്നു നിയമാവലിയില്‍ കണ്ടു. അതിനു പ്രത്യേകം അപേക്ഷ വേണോ? വെണമെങ്കില്‍ ആര്‍ക്കാണ് അപേക്ഷിക്കേണ്ടത്?
മറുപടി പ്രതീക്ഷിച്ചു കൊണ്ട്
വിനയപൂര്‍വം
ശ്വന്തം
യാത്രികന്‍
നോട്ട്: എന്നെ ഇവിടേക്കെത്തിച്ച ഇടിവാളിനു നന്ദി :)
യാത്രികാ,
ക്ഷണം അയയ്ക്കാന്‍ ഈമെയില്‍ ഐ ഡി അറിയില്ലല്ലോ? dilbaasuran@gmail.comലേക്ക് ഒരു മെയില്‍ അയയ്ക്കുമോ?
ഇപ്പൊ ശരിയാക്കിത്തരാം.
ഒരു മെംബര്‍ഷിപ്പിനായി ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു. sugatharajp@rediffmail.com
പ്രിയ ഓഫന്മാരെയ്...
എനിക്കും വേണം ഒരു ഓഫ് അംഗത്വം. mazha82@gmail.com എന്ന വിലാസത്തിലേക്ക് ഒരു ക്ഷണം അയച്ചു തരുമോ പ്രിയ ഓഫ് ലീഡര്‍??
എന്നേം കൂടി ചേര്‍ക്കാവോ.....
helloajith@yahoo.co.in
Post a Comment
Subscribe to Post Comments [Atom]
<< Home