Sunday, November 05, 2006

അപ്പോളോ ടയേഴ്സിന് മുന്‍പില്‍ ഒരു കള്ളുഷാപ്പുണ്ട്!

26 Comments:

At 11:16 AM, November 05, 2006 , Blogger അരവിന്ദ് :: aravind said...

ഹെന്റമ്മോ..ഇതെന്ത് കള്ളിന്റൊപ്പം കഴിക്കാന്‍ പച്ച ഇഞ്ചിയോ?

നാട് ഇത്ര മാറിയോ? ഹൂശ്!

;-))

 
At 12:23 PM, November 05, 2006 , Blogger ദേവന്‍ said...

ഒറിജിനല്‍ ആണോടേ? അതോ കല്‍പ്പണി ആണോ?

 
At 12:34 PM, November 05, 2006 , Blogger Ambi said...

ടയറുണ്ടാക്കുന്നത് ഇപ്പഴും റബ്ബറ് കറയീന്ന് തന്നല്ലേ?
റബ്ബറിനൊക്കെ ഇപ്പഴെന്താ വെല..

 
At 2:05 PM, November 05, 2006 , Anonymous Anonymous said...

ഇച്ചി(ഞ്ചി)രി കടുപ്പം തന്നെ!!!

 
At 2:08 PM, November 05, 2006 , Blogger Adithyan said...

ഇദു കപ്പയല്ലേ?

ഇഞ്ചി യെവിടുന്നു വന്നു?

 
At 7:29 PM, November 05, 2006 , Blogger പടിപ്പുര said...

ആ മേശയ്ക്‌ പിന്നിലെ മരബഞ്ചില്‍ ഇരിക്കുന്നത്‌ ഞാനാണെന്ന് ഒരുനിമിഷം സങ്കല്‍പ്പിച്ചുപോയി!

 
At 7:35 PM, November 05, 2006 , Blogger Adithyan said...

പടിപ്പുരേ, ആ സങ്കല്‍പ്പം വെറുതെയായി :)

ഈ കള്ളും കപ്പേം മുഴുവന്‍ ഞാന്‍ കഴിച്ചു തീര്‍ക്കുന്നതായി ഞാന്‍ പണ്ടേ സങ്കല്‍പ്പിച്ചു കഴിഞ്ഞു ;)

 
At 10:21 PM, November 05, 2006 , Blogger പടിപ്പുര said...

ആദീ, ദുഷ്ടാ...

 
At 10:41 PM, November 05, 2006 , Blogger പച്ചാളം : pachalam said...

അതെന്താ? കഞ്ഞിവെള്ളം കപ്പിലെടുത്ത് വച്ചേക്കുന്നേ???
(എന്തൊരു നിഷ്കളങ്കത)

 
At 11:35 PM, November 05, 2006 , Blogger കുട്ടന്മേനൊന്‍::KM said...

പച്ചാളം.. അത് കഞ്ഞിവെള്ളമല്ല മോനെ.. കപ്പിലുള്ളത് സെക്കന്‍സ്. ഗ്ലാസിലേത് ശരിക്കുള്ള ആനമയക്കി..ഇനി കള്ളെവിടെ എന്നാണ് ചോദ്യമെങ്കില്‍ ഞാന്‍ കുഴഞ്ഞു..

 
At 11:38 PM, November 05, 2006 , Blogger അളിയന്‍സ് said...

വിശാല്‍ജീ, മീന്‍ മറിയെന്തിയേ...? ആദ്യം അതടിച്ചുതീര്‍ത്തോ...?

 
At 11:47 PM, November 05, 2006 , Blogger സു | Su said...

കഷ്ടപ്പെട്ടിരുന്ന് എഴുതിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത ആദിത്യന് നന്ദി. :)

കപ്പയും, സോപ്പുവെള്ളവും നല്ല കോമ്പിനേഷന്‍ ആണോ? എനിക്കറിയില്ല.

 
At 11:49 PM, November 05, 2006 , Blogger സു | Su said...

ആ തേങ്ങാപ്പാല്‍ കിട്ടിയിരുന്നെങ്കില്‍... ഒരു പ്രഥമന്‍ വെക്കാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....

 
At 11:50 PM, November 05, 2006 , Blogger ബിരിയാണിക്കുട്ടി said...

അത് ഡിലീറ്റ് ചെയ്തത് നന്നായി ആദീ. ഒപ്പത്തിനൊപ്പം പറയാന്‍ നിക്കാണ്ടിരിക്കന്ന്യാ നല്ലത്‌. നീ ഗുഡ് ബോയ് ആയി ട്ടോ. :)

 
At 11:57 PM, November 05, 2006 , Blogger പട്ടേരി l Patteri said...

മോരുവെള്ളത്തില്‍ എന്തേ കറിവേപ്പില കാണാത്തത് ?
ദുബായി മീറ്റിലെ മെനു കണ്ടതില്‍ പിന്നെ ഉണ്ടായ സങ്കടം ഇങ്ങനെ ഓഫടിച്ചു തീര്‍ക്ക്.
(നാട്ടിലെ പോയതിന്റെ പടങ്ങള്‍ ഇതൊക്കെയേ ഉള്ളോ.... ;;)

 
At 12:08 AM, November 06, 2006 , Blogger പടിപ്പുര said...

പച്ചാള്‍സ്‌, ദക്ഷിണ വയ്ക്ക്‌. എന്നിട്ട്‌ ശിഷ്യപ്പെട്‌. (പ്രാക്ടിക്കലിന്ന് ചാര്‍ജ്ജ്‌ വേറെ)

 
At 12:08 AM, November 06, 2006 , Blogger മുസാഫിര്‍ said...

വ്ഹാറ്റ് ഈസ് ദിസ് ?ദിസ് ഈസ് വാട്ടിസ്.

എന്ന സായിപ്പിന്റെ ചൊദ്യവും ഷാപ്പുകാരന്റെ ഉതതരവും ഓര്‍മ്മയില്‍ വരുന്നു.

 
At 12:57 AM, November 06, 2006 , Blogger വല്യമ്മായി said...

സോന ദുബായിലേക്കു കൊടുത്തു വിട്ട ബീഫ് ഫ്രൈയും അച്ചപ്പവും ഈ ഷാപ്പിലാണല്ലെ വെച്ചു മറന്നത്

 
At 1:05 AM, November 06, 2006 , Blogger ikkaas|ഇക്കാസ് said...

പനങ്കള്ളും കപ്പേം... ആഹാ..
മീന്‍ പുളിയിട്ടുവറ്റിച്ചതെവിടേ?
ആദ്യമേ തിന്നോ?

 
At 2:37 AM, November 06, 2006 , Blogger ദില്‍ബാസുരന്‍ said...

ഓ.. സോനച്ചേച്ചി രാവിലെ തന്ന ഹോര്‍ലിക്സ് കലക്കിയ പാലും ഷേവ് ചെയ്ത് കഴിഞ്ഞ കപ്പിലെ വെള്ളവും മനസ്സിലായി. ബട്ട് എന്തിനാ ഉരുളക്കിഴങ്ങ് പുഴുങ്ങി വെച്ചേക്കണേ? :-)

 
At 2:43 AM, November 06, 2006 , Blogger പടിപ്പുര said...

ദില്‍ബൂ, കണ്ണടയെടുത്ത്‌ മുഖത്ത്‌ വയ്ക്‌.

 
At 3:05 AM, November 06, 2006 , Blogger വിശാല മനസ്കന്‍ said...

കൊള്ളി ഉപ്പേരിയുടെ മാത്രമേ ഫോട്ടോ എടുത്തുള്ളൂന്ന് വച്ച്, അത് മാത്രമേ അവിടെ കിട്ടൂ എന്ന് തെറ്റിദ്ധരിക്കരുത്!

മാപ്രാണം ഷാപ്പിലെ പോലെ തവളയും പാമ്പും കോക്കാന്‍ പൂച്ചയും എട്ടുകാലിയും എറാമ്പുലിയും എല്ലാം കറിവച്ചത് അവിടെ കിട്ടില്ലെങ്കിലും, ഐറ്റംസ് വേറെയും ഉണ്ടായിരുന്നു. അപ്പോളക്കാര് അത്ര ഊച്ചാളികള്‍ ഒന്നും അല്ല!

ചാലക്കുടിയില്‍ പോയി വരും വഴി, മഴയത്ത് നനയാതിരിക്കാന്‍ കയറിയതായിരുന്നു ഞാന്‍ ഷാപ്പില്‍!

എന്നെ കണ്ടതും ഷാപ്പ്മാന്‍ ഈ കാണുന്ന സെറ്റപ്പ് മുഴുവന്‍ ഒന്ന് ചോദിക്ക പോലും ചെയ്യാതെ കൊണ്ടുവന്നു ഡെസ്കില്‍ വച്ചു!

പിന്നെ ആളെ വിഷമിപ്പിക്കണ്ടല്ലോന്ന് കരുതി ഞാന്‍ മനസ്സില്ലാമനമോടേ...

(രണ്ടാമത്തെ കപ്പു മുതല്‍ ഞാന്‍ ചോദിച്ചിട്ട് തന്നെയാ കിട്ടിയേ!)

 
At 9:05 PM, November 06, 2006 , Blogger Siju | സിജു said...

മഴയത്തു നനയാതിരിക്കാന്‍ ഷാപ്പില്‍ കേറീന്നോ..
വിശാലേട്ടാ.. ഈ നമ്പര്‍ പഴയതാ..

 
At 4:17 AM, November 07, 2006 , Blogger കലേഷ്‌ കുമാര്‍ said...

ഗ്ലാസ്സിലും മഗ്ഗിലും ഉള്ള സാധനം ബാരക്കുടയില്‍ ഉണ്ടല്ലോ!!!!

 
At 6:31 AM, November 07, 2006 , Blogger മുസാഫിര്‍ said...

കലേഷ്ജി,

അതു ശ്രീലങ്കന്‍ അല്ലെ, നമ്മുടെ ലവന്റെ മുന്നില്‍ കയ്യും കെട്ടി കുനിഞ്ഞു നില്‍ക്കണം.

 
At 11:34 PM, December 03, 2006 , Anonymous Anonymous said...

dear,

kindly inform where is this shop. name, address, phone number, pin code & root map.

an early reply will be highly appreciable.

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home