കുറുമാന്‍ ഡെന്മാര്‍ക്കില്‍
ബൂലോഗത്തിന്റെ പ്രിയ ബ്ലോഗര്‍ ശ്രീ. കുറുമാനും സൈന്യവും മലയാളം ബ്ലോഗിങ്ങിന്റെ പ്രചരാര്‍ത്ഥം ഡെന്മാര്‍ക്കിലേക്ക് ഇന്നലെ പാതിരയോടെ ദുബായ് എയര്‍പോട്ടില്‍ നിന്ന് തിരിച്ചു.
ശനിയാഴ്ച വരെ നീളുന്ന തന്റെ പര്യടനത്തിനിടക്ക് അവിടെയുള്ള മലയാളികളെ കണ്ടെത്തി അവരെക്കോണ്ട് ‘കുറുമാന്‍ കഥകള്‍‘ വായിപ്പിക്കുമെന്നും അതുവഴി ബ്ലോഗിങ്ങിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമെന്നും ശ്രീ.കുറുമാന്‍ കരാമയിലെ തന്റെ ഫ്ലാറ്റിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ വച്ച് പറഞ്ഞു.
37 Comments:
സഖാവ് കുറുമാന്‍ അവര്‍കളുടെ ഡെന്മാര്‍ക്ക് പര്യടനത്തിന് എന്റെ എല്ലാ ആശംസകളും.
പോകുന്ന കാര്യം നേരത്തേ പറഞ്ഞിരുന്നെങ്കില്‍ എന്റെ ബ്ലോഗിന്റെ കുറച്ച് ബഹുവര്‍ണ്ണ പോസ്റ്ററുകള്‍ കൊടുത്തയക്കാമായിരുന്നു ഡെന്മാര്‍ക്ക് ജങ്ക്ഷനില്‍ ഒട്ടിക്കാന്‍.
എന്നിട്ടുവേണം പാവം കുറുമാനേ ഡെന്മാര്‍ക്ക് പോലീസ് പിടിച്ച് ഇടിക്കാന്‍, നഗരം വൃത്തികേടാക്കിയതിനു.
കുറുമാനേ അവിടേയും ബാര്‍ക്കോഡിങ് തന്നെ ആണോ ഉദ്യമം.
ഒരു ടുളിപ് എന്റെ കല്യാണിക്ക്.
മറക്കല്ലേ!
അങ്ങനെ ഡെന്മാര്‍ക്കില്‍ നിന്നുള്ള മലയാളി ബാറുടമകളും അവരുടെ മലയാളി കസ്റ്റമേഴ്സും ഉടന്‍ ബൂലോഗത്തെത്തുന്നതാണ്.
ഡെന്മാര്‍ക്കി (ഡാനിഷ് ഒക്കെ പണ്ട്) ഭാഷയിലുള്ള ലഹരിയേറിടും പോസ്റ്റുകള്‍ക്കായി കാതോര്‍ക്കുന്നു.
കുറുമാന്‍ ചേട്ടാ പോയി വിജയിച്ച് വരൂ... (ദീര്‍ഘസുമംഗലീഭവ..)
ശ്ശെഡാ, ഈ കുമാരേട്ടനെക്കൊണ്ട് തോറ്റല്ലോ, ഓടി നടന്ന് പാരവയ്ക്കുവാണല്ലോ.
ബാച്ചിലേര്‍സ് ക്ലബ്ബില്‍ പറഞ്ഞത് ഞാന്‍ ക്ഷമിച്ചു. ഇവിടെ പറഞ്ഞതും തല്‍ക്കാലം ഞാന്‍ ക്ഷമിച്ചു. ഇനി എത്ര തവണ ഇങ്ങനെ ക്ഷമിക്കും എന്ന് പറയാന്‍ പറ്റില്ല, മറക്കണ്ട.
കുറുമാന്‍ ഡെന്മാര്‍ക്കില്‍"
DONE-MARK, A VISIT.
DON'T SURPRISE IF HE COME BACK
AS KURMAN WITH A KURGIRL
DENMARK WILL CLEBRATE
DRY DAY AFTER HIS DEPARTURE
IT IS NOT BECAUSE OF ANYTHING
BUT DUE TO
OUT OF STOCK.
അപ്പൊ ഡെന്മാര്‍ക്ക് ഫിറ്റാകുന്ന ലക്ഷണമുണ്ട്.
കുമാറെ, കുറുമാനെങ്ങനെ നഗരം വൃത്തികേടാക്കി? മറ്റേ സാധനം കുറ്റിയില്‍ തൂക്കിയിട്ടിരുന്നത് കുറുമാനായിരുന്നോ?
അവിടെ കാര്‍ട്ടൂണിന്റെ ഒക്കെ വില നിലവാരം ഒന്നു അറിഞ്ഞു വരാന്‍ പറയൂ പ്ലിസ്.
കുറുജിക്ക് എല്ലാ ആശംസകളും.
ഇനി കാലാട്ടാന്‍ പോയതാണോ...
ശ്രീജിത്തേ , ഇക്കാര്യം അദ്ദേഹം കഴിഞ്ഞ യു എ ഈ മീറ്റില്‍ പറഞ്ഞതാ...പിന്നെ കുറുമാന്‍ ആയതു കൊണ്ടു പോസ്റ്റരിന്റെ ആവിശ്യം വരില്ല. കല്യാണപന്തലില്‍ ഒരു പാട്ടു പാടിയാല്‍ പോരെ എല്ലവരും ബ്ലൊഗര്‍ ആവാന്‍ ;;)
കരാമയില്‍ വെള്ളപൊക്കം വന്നാല്‍ ആരുണ്ടെന്റീശ്വരാ.... :)
ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു!
സ്വന്തം ബ്ലോഗ് വായിപ്പിച്ച് ഡെന്മാര്‍ക്കു മലയാളികളെ ആകര്‍ഷിക്കാനാണ് കുറുമാന്റെ ശ്രമമെങ്കില്‍ ഡെന്മാര്‍ക്കില്‍ നിന്ന് ‘ഫുള്‍’മാര്‍ക്കുമായേ പുള്ളി തിരിച്ചു വരൂ.
കുറുമാനേ ആള്‍ദബസ്റ്റാന്റ്
ചന്തുവേ ഇങ്ങനെ കമെന്റല്ലേ. ഓഫീസില്‍ ഇരുന്നു അനാവശ്യമായി ചിരിച്ചു, എന്റെ പണി തെറിക്കും.
കുറൂ ഫുള്‍ മാര്‍ക്കു വാങ്ങി വരൂ
പാപ്പാനെ, അതിനേക്കാളും വൃത്തികെട്ട ഒരു സാധനം ചുവരില്‍ ഓട്ടിച്ചതിനാവും പോലീസ് കുറുമാനെ പൊക്കുക..
ശ്രീജിത്തിന്റെ കമന്റു വായിച്ചില്ലേ?
“പോകുന്ന കാര്യം നേരത്തേ പറഞ്ഞിരുന്നെങ്കില്‍ എന്റെ ബ്ലോഗിന്റെ കുറച്ച് ബഹുവര്‍ണ്ണ പോസ്റ്ററുകള്‍ കൊടുത്തയക്കാമായിരുന്നു ഡെന്മാര്‍ക്ക് ജങ്ക്ഷനില്‍ ഒട്ടിക്കാന്‍."
കുമാര്‍ shut up
ക്ഷമിക്കൂ ശ്രീജിത്ത്! ഞാന്‍ വായ അടച്ചു.
ഒരാളോട് shut up പറയുമ്പോള്‍ എന്തൊരു രസം. ആഹാ, അതിന്റെ സുഖമൊന്ന് വേറെ തന്നെ. വെറുതേയല്ല ലിയനാര്‍ഡോ അതും പറഞ്ഞോണ്ട് നടക്കുന്നത്.
എനിക്കങ്ങ് പിടിച്ചു ആ സെന്റെന്‍സ് കുമാരേട്ടാ, ഒന്നൂടെ പറഞ്ഞോട്ടെ, പ്ലീസ്
കുമാര്‍, shut up
ശ്ശൊ, എനിക്ക് വയ്യ.
അയ്യോ കുമാരേട്ടാ, ചുമ്മാ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാ, അനോണികളുടെ തെറി കേട്ട് ശീലിച്ചിട്ട് അങ്ങോട്ട് ആരെയെങ്കിലും കേറി ചൊറിയാന്‍ ഒരു ചാന്‍സ് നോക്കി നടക്കുവായിരുന്നു. അതോണ്ട് പറഞ്ഞതാ, കുമാരേട്ടന് ഫീലായെങ്കില്‍ ഒരായിരം സോറി. മനപ്പൂര്‍വ്വമല്ല. പ്ലീസ്, വിട്ടുകള.
സോറി, സോറി, സോറി. സത്യമായിട്ടും കളി കാര്യമായതില്‍ സോറി. എന്നോട് ക്ഷമിക്കില്ലേ?
ശ്രീജിത്തേ, നിനക്കൊരു നല്ല പോസ്റ്റിനുവേണ്ടി സ്വയം മറ്റുള്ളവരുടെ മുന്നില്‍ കോമാളിയായവന്‍ ആണ് ഞാന്‍. എന്നിട്ട് അതില്‍ ആദ്യകമന്റായി എന്റെ സര്‍ട്ടിഫിക്കറ്റും വച്ചവനാണ് ഞാന്‍. അതിന്റെ ലിങ്ക് ഒരുപാട് പേര്‍ക്ക് അയച്ചുകൊടുത്ത് വായിപ്പിച്ചവനാണ് ഞാന്‍.
എന്റെ ഓഫീസില്‍ ബ്ലോഗുവായിക്കാത്തവര്‍ക്കെല്ലാം ഈ പോസ്റ്റ് കാണിച്ചുകൊടുത്തവനാണ് ഞാന്‍.
ശ്രീജിത്തിന്റെ പേരില്‍ ഒരു ചെറിയ തമാശയ്ക്ക് ഞാന്‍ തീ വച്ചപ്പോള്‍ താങ്കളുടെ ഒരു ഷട്ട് അപ് രോഷം കണ്ടപ്പോള്‍ ചെറിയ വിഷമം തോന്നി.
ഇല്ല എന്നുപറയുന്നില്ല.
ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ, മാപ്പും ചോദിച്ചല്ലോ. ഇതാ വീണ്ടും ചോദിക്കുന്നു. സത്യായിട്ടും സോറി.
ഒന്നും മനസ്സില്‍ വച്ച് പറഞ്ഞതല്ല. ഇങ്ങോട്ടെടുത്ത സ്വാതന്ത്ര്യം അങ്ങോട്ടും എടുത്തതാണ്. ഇതൊക്കെ വിട്ടുകളഞ്ഞൂകുടേ? ഞാന്‍ പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം അതില്‍ ഉദ്ദേശിച്ചു കരുതുന്നുണ്ടോ? എന്റെ അറിഞ്ഞുകൂടേ.
ശ്രീജീ... കുമാറേട്ടാ....
ഛെ.. ഛെ.. കൊച്ച് കുട്ടികളെ പോലെ നിങ്ങള്‍. ഉമ്മ കൊടുത്ത്.. ഛെ.. കൈ കൊടുത്ത് പിരിഞ്ഞേ...
(ഓടോ:ശ്രീജീ, കുമാറേട്ടന്‍ കല്ല്യാണമൊക്കെ കഴിച്ച് പ്രായമായ മനുഷ്യനല്ലേ? ആ ബഹുമാനം കൊടുക്കണ്ടേ?) :-)
അയ്യോ കുമാര്‍ജീ...ശ്രീജിത്ത് അത് തമാശ പറഞ്ഞതാണെന്ന് തോന്നുന്നു.
ആ ഷട്ടപ്പ് ശ്രീജിത്തിനെക്കുറിച്ച് പറഞ്ഞ തമാശ രസിക്കാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല.
നിങ്ങള്‍ തമ്മില്‍ ക്ലോസ് ഫ്രണ്ട്‌സ് ആണെന്നാ പരസ്പരം കാലുവാരിക്കൊണ്ടുള്ള തമാശകള്‍ കണ്ട് ഞാന്‍ കരുതീത്..എന്നിട്ടിപ്പോ!
കുമാര്‍ജി ഒന്ന് ചിരിച്ചേ..എന്നിട്ട് ഒരു തമാശയടിച്ചേ....യൂ ഷട്ടപ്പ് എന്നാരേലും പറഞ്ഞാ അപ്പോ തിരിച്ചു പറേണം. എന്ത്?
യൂ സിറ്റ്‌ഡൌണ്‍...ന്ന്. അത്രേള്ളൂ :-)
ശ്രീജി : എന്റെ വക്കാലത്ത് ഫീസ് ഞാന്‍ ബാംഗ്ലൂരില്‍ വരുമ്പോള്‍ കളക്റ്റ് ചെയ്യാം. ;-)
ദില്‍ബാ, ഡേയ് ഡേയ് ഡേയ്
എരിതീയില്‍ എണ്ണ ഒഴിക്കാതെഡേയ്.
ഇനി നിങ്ങളു രണ്ടും കൂടിയേ ഒള്ളൂ തമ്മില്‍ തല്ലാന്‍ ബാക്കി. രണ്ടുപേരോടുമായി പറയുകയാ, വേണ്ട.
ശ്രീജീ,
നീ എന്നെ ഡേയ്,ഡേയ് എന്ന് വിളിച്ചു അല്ലേ? വേദനയുണ്ട് മോനേ.. വേദനയുണ്ട്. ഞാന്‍ നിന്നെപ്പറ്റി ഇങ്ങനെയൊന്നുമല്ല കരുതിയത്. ആ വിളി എന്റെ ചങ്കിലാണ് കൊണ്ടത്. ഞാന്‍ നിന്നോട് തെറ്റി!
:-))
This comment has been removed by a blog administrator.
ദില്‍ബൂ, shut up
കുമാര്‍ ചുമ്മാ തമാശക്ക് നമ്പറ് അടിച്ചതല്ലേ? അപ്പോഴേക്കും നിങ്ങളിങ്ങനെ ടെന്‍ഷനടിച്ചാലോ?
അതാണ് ബാച്ചിലരും എക്സ് ബാച്ചിലറും തമ്മിലുള്ള വ്യത്യാസം. പുവര്‍ ബോയ്സ്!
അരവിന്ദന്റെ കമന്റ് ഞാന്‍ കണ്ടില്ല.. :)
ഇതു കണ്ടു പിന്നാമ്പുറത്തിരുന്നു അവര്‍ ഒന്നിച്ചു ചിരിക്കണു. ഒരു നൂറും ഉണ്ട്.
കുമാര്‍ എഴുതി ശ്രീജി പാടിയ പാട്ടും കൊണ്ട് അവര്‍ തിര്‍ച്ചു വരും മുന്‍പു എല്ലാരും രക്ഷപെട്ടോളൂ...
കുമാറേട്ടാ അവനു ഷൂട്ട് അപ്പ് shu(oo)t up യുവര്‍ കമന്റ്സ് എന്നു പറഞ്ഞതാവും , ഇംഗ്ലീഷില്‍ ആയപ്പോള്‍ shut up...ആയിപ്പോയി...
മംഗ്ലീഷ് ടൈപ്പി ടൈപ്പി അവന്റെ ഇംഗ്ലീഷ് ഒക്കെ ചംഗ്ലീഷ് ആയി. ഞാന്‍ ബാംഗ്ലൂരില്‍ പോകുമ്പോള്‍ അവനോടു ഒരു മംഗ്ലീഷ് ഇംഗ്ലീഷ് ബുക്ക് കൊടുക്കാം
ശ്രീജീ,
എന്നോട് ‘സെറ്റപ്പ്’ എന്ന് പറഞ്ഞത് കൊണ്ടൊന്നും ഞാന്‍ സെറ്റാവുമെന്ന് കരുതണ്ട. ഞാന്‍ ഇപ്പോഴും നിന്നോട് തെറ്റി ഇരിക്ക്യാ.
:-))
കുമാര്‍, ലവന്മാരുടെ ക്ലബ്ബും പൊളിച്ചേച്ച് ദാ വരുന്നെന്ന് പറഞ്ഞ് പോയതിതിനായിരുന്നല്ലേ..പിള്ളാരല്ലേന്ന്, ക്ഷമീരണ്ണാ..ഇടിവാളിന്റെ ഒരു പോസ്റ്റുണ്ട്, നമ്മുടെ ‘സ്വന്തം’ ക്ലബ്ബില്‍..അതൊന്നു വായിച്ചാല്‍ തീരുന്നതേയുള്ളു ലോകത്തെ സകലമാനപ്രശ്നവും..ഹ.ഹ..
കുമാര്‍, (grrrr....)
come back and say "ക്ഷമിച്ചു!”
please da!
എന്റെ വിശ്വം നിങ്ങളും ഇങ്ങനെ പിള്ളാരെപോലെ ആയാലോ?
അതൊക്കെ വെറും തമാശകള്‍ അല്ലേ?
അവനോട് ഞാന്‍ എങ്ങനെയാ ഉടക്കണേ?? അവന്‍ എന്റെ കുഞ്ഞനിയന്‍ അല്ലെ? അതപ്പോള്‍ തന്നെ ഫോണ്‍ വിളിച്ച് നാല് ചീത്തപറഞ്ഞങ്ങു നിര്‍ത്തി.
കഴിഞ്ഞു. ടിം.! ഞങ്ങളു വെറുതെ പരസ്പരം ചൊറിഞ്ഞു കളിക്കുന്നതല്ലെ! അത്രമാത്രം വിശ്വാസം ഉള്ളതു കൊണ്ടാണ് പരസ്യമായി പലയിടത്തും ഇങ്ങനെ ആത്മാര്‍ത്ഥമായി ചൊറിയാന്‍ കഴിയുന്നത്.
അല്ലേടാ ശ്രീജീ?
നീ ഉറങ്ങിയോ? എന്നാല്‍ രാവിലെ വന്നുപറഞ്ഞാല്‍ മതി.
കുറുംജീ,
അഭിവാദ്യങ്ങള്‍ !
ഡെന്മാര്‍ക്കില്‍ പോയി നല്ല മാര്‍ക്കൊക്കെ മേടിച്ച് മടങ്ങിവരുന്നതും കാത്ത്...
താബേദാര്‍
നല്ല ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു , നല്ല യാത്രയാകട്ടെ , ഞാന്‍ വൈകിയോ?
കുമാരേട്ടാ, ബ്ലോഗിനു പുറത്തുള്ള കഥ വേറെ, അകത്തുള്ളത് വേറെ. കാര്യം നമ്മള്‍ മച്ചാ മച്ചാ കമ്പനി ഒക്കെ ആയിരിക്കും, ചുമ്മാ അടി കൂടിയതായി കളിച്ച് ഇവിടെ കമന്റ് കൂട്ടാം എന്നൊക്കെ പ്ലാന്‍ ഇട്ടിട്ടുമുണ്ടാകും; പക്ഷെ വിശ്വേട്ടന്‍ ക്ഷമിച്ചു എന്നൊരു വാക്ക് ചോദിക്കുമ്പോള്‍ അത് പറയാതിരിക്കുന്നത് മോശം. ഒന്നുമില്ലേലും പ്രായമുള്ള ഒരാളല്ലേ, കുമാരേട്ടനെപ്പോലെ. ചുമ്മാ എന്നെപ്പോലെയുള്ള ബാച്ചിലേര്‍സിനോട് കളിക്കുന്ന പോലെ കളിക്കാന്‍ പാടുണ്ടോ. വന്നേ, വിശ്വേട്ടന്‍ ചോദിച്ച ആ ചോദിച്ച വാക്ക് അങ്ങോട്ട് പറഞ്ഞേ.
Post a Comment
Subscribe to Post Comments [Atom]
<< Home