വിശാല്‍ജിക്ക് ഒരായിരം ആശംസകള്‍
കൊടകരയുടെ പൊന്നോമന പുത്രനും ബ്ലൊഗരുടെ കണ്ണിലുണ്ണിയും ജബലലീന്നു കൊടകരയിലേക്ക് ഡൈലിട്രിപ്പടിക്കുന്ന.. പ്രിയ ബ്ലൊഗര്‍ വിശലമനസ്ക്കന്റെ സഭവബഹുലമായ ബ്ലോഗിങ്ങിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് യൂണിയന്റെ സകല ആശംസകളും നേരുന്നു. കൂടാതെ എല്ലായൂണിയനംഗങ്ങളും ഓരോ ഓഫടിച്ച് അത് വിജയിപ്പിക്കണമെന്ന് താല്‍ പര്യപ്പെടുന്നു. .
ഒരിക്കാല്‍ കൂടി വിശാല്‍ജിക്ക് ഒരായിരം ആശംസകള്‍.
51 Comments:
ബ്ലോഗിങ്ങിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ജെബല്‍അലി ബ്ലോഗ്ഗേഴ്സ് യൂണിയന്‍ ആജീവനാന്ത പ്രസിഡന്‍റ് വിശാലന്‍ ചേട്ടന് ഒരെളിയപ്രവര്‍ത്തകയുടെ സ്നേഹോപഹാരം.
http://rehnaliyu.blogspot.com/2006/09/blog-post_08.html
ധീരാ വീരാ നേതാവേ ധിരതയോടെ നയിച്ചോളൂ
വിശാല്‍ജീക്ക് ഒരു മുന്നൂരറുപത്തഞ്ച് പുഴുങ്ങിയമുട്ട ആശംസിക്കുന്നു.. :-)
ഞാന്‍ ഓടി ;-)
സുഹൃത്തുക്കളേ,
ജെബലലീന്ന് കൊടകരയിലേക്കുള്ള ദൂരത്തിനേക്കാള്‍ വിശാലമായ മനസ്സുള്ള നമ്മുടെ വിശാലേട്ടന്റെ ബ്ലോഗിന് ഒരു വയസ്സ് തികഞ്ഞ ഈ വേളയില്‍ എടത്താടന്‍ മുത്തപ്പന്റെ അനുഗ്രഹത്താല്‍ ഇനിയും ഒരു 100 കൊല്ലം കൂടി (കൂടുതല്‍ വേണ്ട എന്നല്ല, എങ്കിലും എല്ലാത്തിനും ഒരു ലിമിറ്റ് വേണ്ടേഡാ ദില്‍ബാ?) ഇങ്ങനെ ബൂലോഗരെ ചിരിപ്പിച്ച് കൊല്ലാന്‍ ഈ ബ്ലോഗിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
(ഓടോ: വിശാലേട്ടനുള്ള നോട്ട് മാലകള്‍ എന്നെ ഏല്‍പ്പിക്കാന്‍ പുള്ളി (യേത് പുള്ളി? വിശാലപുള്ളിപ്പുലി)താല്പര്യപ്പെടുന്നു.ഡോളറിലായാല്‍ നന്ന്. പച്ച ഷേഡ് നല്ല മാച്ചിങ്ങാണത്രേ.അമേരിക്കയിലുള്ളവര്‍ എന്റെ എഛ്.എസ്.ഭീ.ഷീ എക്കൌണ്ടിലേക്ക് അയക്കുക):-)
മിനിമം ഒരു സില്‌വറ് ജൂബിലിയെങ്കിലും ആഘോഷിക്കാന്‍ തക്കവണ്ണം കഥകള്‍ ആ വിശാല മനസില്‍ നിറയട്ടെ എന്നാശംസിക്കുന്നു.
ഓ.ടോ. ശത്രു ദോഷ പരിഹാര ക്രിയ (വലിയ വെടി 4 ചെറിയ വെടി 4)
ബ്ലോഗ് ലോകത്തിന്റെ പൊന്നോമനയും, അനേകം തൊഴിലില്ലാത്ത ചെറുപ്പക്കാരെ ബ്ലോഗ് ലോകത്തേക്ക് ആകര്‍ഷിച്ച അസാമാന്യ ശൈലിയ്ക്ക് ഉടയവനും, മനുഷ്യനെ ചിരിച്ചു പണ്ടാരമടക്കുന്ന മാരക പ്രയോഗങ്ങളുടെ കോപ്പിറൈറ്റ് ഉള്ളവനും, എല്ലാ ബ്ലോഗിലും പോയി എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും എല്ലാവരെയും കൊണ്ട് എഴുതിക്കുകയും ചെയ്യുകയും ഇതൊന്നും പോരാഞ്ഞിട്ട് എല്ലാവരും പ്രശംസിക്കുമ്പോഴും വിനയം വിടാതെ തികച്ചും സാധാരണപോലെ മറുപടി പറയുകയും ചെയ്യുന്ന വിശാലമന്‍സ്കഗുരോ പ്രണാമം.
ഇനിയും ഇതു തുടരൂ എന്നൊരു അഭ്യര്‍ത്ഥന മാത്രം :)
ങ്ങേ കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുകയോ
വല്ല്യമ്മായി എന്തോ പറഞ്ഞ പോലെ തോന്നി.ഓ..ആദിയെ കള്ളന്‍ എന്ന് വിളിച്ചതാ. പാവം!
(ഞാന്‍ പാവമാണെന്ന് എല്ലാവരോടും എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ...)
ഹോ എനിക്കു വയ്യ!ഇന്നിനി മൊത്തം ഓഫടിക്കാരുടെ സമ്മേളനം നടക്കാന്‍ പോകുന്ന ലക്ഷണം. അതും വിശാല്‍ജിയുടെ പേരില്‍..നടക്കട്ടെ. വിശാല്‍ജി ഇതു പേടിപ്പിച്ചോടിക്കാനുള്ള സൂത്രമാ..വീഴരുതെ..ബൈദബൈ...മാവേലിയോടോപ്പമുള്ള യാത്ര എങ്ങിനിരുന്നു?.
ഓഫുമക്കളേ, ഓടി വാ! ദേ പിന്നേം തീറ്റ!
ഇപ്രാവശ്യം നല്ല സ്സല് പുഴ്‌ങ്ങ്യേ മൊട്ട! അതും ആറെണ്ണം!
പിന്നെ പാല്‍പ്പാച്ചം സ്റ്റൈല്‍ പൊറോട്ട കുറുക്കീതും!
ഓടി വാ മക്കളേ! വിശാലമായി കുളം കലക്കൂ!
ഇഞ്ചീ, ആദീ, അമേരിക്കേ, ഞെട്ടിയെണീക്കൂ!
ബിന്ദൂ, മുല്ലേ, ക്യൂ മാറേട്ടാ, വ്യക്താരീ, ബാ!
വിശാല്‍ജി, ദീര്‍ഘായുഷ്മാന്‍ ഭവ:
ഒത്തിരി ചിരിപ്പിച്ചതിന് നന്ദി. പല പോസ്റ്റുകളും വീണ്ടും വായിച്ചു ചിരിക്കുന്നു.
വിശാല്‍ജീ, അഭിനന്ദനങ്ങള്‍. ഇത്രയധികം നര്‍മ്മഭാവനയും, ഇത്ര വൈവിധ്യമാര്‍മ്മ കഥകള്‍ എഴുതാനുള്ള കഴിവും ഉള്ള വെറെ ഒരു ബ്ലോഗറും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. താങ്കള്‍ ഈ ബൂലോകത്തിന്റെ തിലകക്കുറി തന്നെ. സംശയമില്ല.
ഒരിക്കല്‍ കൂടി ആശംസകള്‍
മിഡില്‍ ഈസ്റ്റിലുള്ളവര്‍ക്ക് രണ്ട് മുട്ട വീതം തര്വോ വിശ്വേട്ടാ
മെ ഹാജര്‍ ഹും...
25,50,100 അടിക്കുന്നവര്‍ക്കും കൂടുതല്‍ മുട്ടകള്‍ വേണം
ബിരിയാണിക്കുട്ടിയുടെ കല്യാണത്തിന്റെ ലൈവ് അപ്ഡേറ്റ് വല്ലതുമുണ്ടോ.മൈലാഞ്ചിയൊക്കെ ഇട്ടോ ആവോ.ഞങ്ങളുടെ ആചാരപ്രകാരം ആദ്യം മൈലാഞ്ചി അണിയിക്കേണ്ടത് അമ്മായിമാരാ.ഇവിടെ ആയ കാരണം എന്റെ ആ ചാന്സ് നഷ്ടപ്പെട്ടു.
:)
മുട്ടക്കളക്‍ഷന്‍ ഏതായാലും നടക്കട്ടെ. എണ്ണത്തില്‍ കൊറയ്ക്കണ്ട; എത്രയായാലും ഒറ്റയടിക്ക് പുഴുങ്ങിക്കിട്ടാനും വേണ്ടിയുള്ള ചൂടി ഓടിപ്പാഞ്ഞോണ്ടിരിക്കയാണു താരം ഇപ്പോ.
മുട്ട വിതരണം ഷാര്‍ജയിലോ ജെബെല്‍ അലീലോ അതോ കൊടകരയിലോ
ഒരു വയസ്സു തികഞ്ഞ വിശാലമനസ്കന്റെ തലയിലെ ചുവന്ന തുണി മാറ്റി ഇതാ ഒരു പൊന്നാട അണിയിച്ചിരിക്കുന്നു!
ആ .. ഇനി എല്ലാരുമൊന്നു കയ്യടിച്ചേ...
പ്രിയപ്പെട്ടവരെ,
നമ്മളെല്ലാം ഇവിടെ ഒത്തുകൂടിയിരിക്കുന്നതിന്‍റെ കാരണം ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ. എനിക്ക് മുന്‍പ് ഇവിടെ സംസാരിച്ച പുലികളും, പുലികിളും പറഞ്ഞത് പോലെ, ജബല്‍ അലിയിലേയും കൊടകരയിലേയും ട്രാഫിക്കിനെ വക വെയ്ക്കാതെ ഡയലി പോയി വരുന്നതിനിടയിലും നമുക്ക് മനസ്സറിഞ്ഞ് ചിരിക്കാന്‍ വക നല്‍കുന്ന നമ്മുടെ ഈ ബൂലോകത്തിലെ വി. കെ. എന്‍. ആയ ശ്രീ. വിശാലപെരുമാള്‍ അവര്‍കളുടെ ബ്ലോഗ് തപസ്യയുടെ ഒന്നാം വാര്‍ഷീകമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് സദസ്സിലേക്ക് നോക്കുമ്പോള്‍ തന്നെ എനിക്ക് കാണാന്‍ കഴിയും... അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കാനെത്തുന്നവരുടെ നീണ്ട നിര.... അതെ അതില്‍ കുട്ടികളുണ്ട്, അമ്മമാരുണ്ട്.. സഹോദരീ സഹോദരന്മാരുണ്ട് ... ങേ... ചതിച്ചോ ദൈവമേ... വിലാസിനീ വിലാസം അമ്മായി ഈ സ്റ്റേജിന്‍റെ പരിസരത്ത് ചുറ്റിത്തിരിയുന്നുണ്ട്... ബ്ലാക്ക് ക്യാറ്റ്സ് .. അലേര്‍ട്ട്....
വിശാലാ.. നന്ദി.. ചിരിപ്പിക്കുന്നതിന്, ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്... ഉപദേശങ്ങള്‍ക്ക്... നീണാള്‍ വാഴ്ക..
വിശാല്‍ജീ മുബാരക് ഹൊ...... :)
ഓഫ് യൂണിയന്റെ അടുത്ത ബ്ലോഗ് എന്റെ വക.. :) :)
വിശാലേട്ടാ ആ ഫോട്ടോ ഞാന്‍ പോസ്റ്റില്‍ ഇടട്ടെ? :)
ഓഫടിക്കാരെ , തയ്യാറെടുപ്പു തുടങ്ങിക്കോളൂ...വിശാലേട്ടാ യെസ് പറയൂ വേഗം :)
കൊടകരയിലുള്ളതും ഇല്ലാത്തതുമെല്ലാം കൂട്ടിക്കുഴച്ച് ബ്ലോഗടയുണ്ടാക്കല്‍ തുടങ്ങിയിട്ട് അങ്ങിനെ വര്‍ഷം ഒന്ന് കഴിയുന്നു.
ഒരു കുഞ്ഞുകമന്റില്‍ ഒതുക്കാവുന്ന നന്ദിയും കടപ്പാടും സ്നേഹവുമല്ല എനിക്ക് നിങ്ങള്‍ ബ്ലോഗരോടുള്ളത്. എങ്കിലും നാളെയും എനിക്ക് ലീവ് എടുക്കേണ്ടതുകൊണ്ട്, ഇത്തിരിയെങ്കിലും പറയാതെ പോകുവാന്‍ മനസ്സനുവദിക്കുന്നില്ല.
അമരത്തില്‍ മമ്മൂട്ടിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത മൂന്ന് കാര്യങ്ങള്‍ പറയുന്നതുപോലെ ഞാന്‍ ഷോര്‍ട്ട് ലിസ്റ്റുണ്ടാക്കിയാല്‍ അതിലൊരുപേര്‍ ഈ ബൂലോഗം ആയിരിക്കും.
ബൂലോഗത്ത് നിന്ന് നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹവും കണ്‍സിഡറേഷനും എന്നെപ്പോലൊരു വ്യക്തിക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്തതും അവിശ്വസനീയവുമാണ്.
പിതൃതുല്യര്‍, ഗുരുതുല്യര്‍, സുഹൃത്തുക്കള്‍, ജ്യേഷ്ഠന്മാര്‍ ചേച്ചിമാര്‍ കുഞ്ഞനിയന്മാര്‍ കൊച്ചനുജത്തിമാര്‍ കുഞ്ഞുങ്ങള്‍ അങ്ങിനെ എത്രയെത്ര പേരെയെനിക്ക് കിട്ടി ബ്ലോഗിങ്ങ് വഴി.
‘ഒരു ശരാശരി ഗള്‍ഫുകാരന്‍ ഇത്രയൊക്കെ കിട്ടിയാല്‍ സന്തോഷം കൊണ്ട് ചത്ത് പോകും. ഞാനായാതുകൊണ്ടാ പിടിച്ചുനില്‍ക്കണേ...‘
ജയ് ബൂലോഗം. ജയ് മലയാളം.
'ജയ് ബൂലോഗം. ജയ് മലയാളം.'
വിശാലോ...
ഞങ്ങളു തനിക്കല്ലേടോ നന്ദി പറയണ്ടത്.. നല്ല ഉഗ്രന്‍ പോസ്റ്റുകള്‍ അതി ഇരസികന്‍ ഭാഷയില്‍ സ്നേഹത്തോടെ തരുന്നതിനു ?
എല്ലാ ഭാവുകങ്ങളും... ഇനിയും വലിയ പുരസ്കാരങ്ങള്‍ തേടി വരട്ടേയ്യെന്ന ആത്മാര്‍ത്ഥമായ ആശംസകളോടെ !
നന്ദി പ്രകടനവും വിശാലോത്സവമാക്കി... :)
‘ഒരു ശരാശരി ഗള്‍ഫുകാരന്‍ ഇത്രയൊക്കെ കിട്ടിയാല്‍ സന്തോഷം കൊണ്ട് ചത്ത് പോകും. ഞാനായാതുകൊണ്ടാ പിടിച്ചുനില്‍ക്കണേ...‘
ഇനിയും പലതും എഴുതണമെന്നുണ്ട്. പക്ഷേ, അസൂയ മൂത്തിട്ടെനിക്ക് കണ്ണ് കാണാന്‍ മേലായേ... :)
ഒരു വര്‍ഷം കൊണ്ട് കൊടകരയെയും കൊടകരക്കാരേയും നര്‍മ്മത്തില്‍ ചാലിച്ചെഴുതി വിശ്വത്തിലവതരിപ്പിച്ച വിശാലന് ആശംസകള്‍..
തിരക്കൊക്കെ കഴിഞ്ഞ് പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
വിശാലോ, കൊടു കൈ!
തുളസിയും ഒരു കൊല്ലം ഈയിടെ കഴിഞ്ഞു. ആ കൈയും ഇവിടെ കൊടുക്കുകയാണു്.
വിശാലന്‍ തുടങ്ങിയതു് “മൂരിക്കാളകള്‍” എന്ന കരളലിയിക്കുന്ന കദനകഥയിലാണു്. അതില്‍ നിന്നു നര്‍മ്മത്തിന്റെ പുതിയ മാനം കണ്ടെത്തി (ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ ട്രെന്‍ഡ്?) മലയാളനര്‍മ്മത്തിന്റെ മുടിചൂടാമന്നനായി നില്‍ക്കുകയാണു്. ബൂലോഗത്തു് ഏറ്റവും കൂടുതല്‍ അനുകരിക്കപ്പെട്ട ബ്ലോഗറും വിശാലനാണെന്നു തോന്നുന്നു.
അഭിനന്ദനങ്ങള്‍!
ഓ. ടോ.: ഈ ചുവടു മാറ്റം വിശാലന്‍ മാത്രമല്ല ചെയ്തതു്. കൃത്യം ഒരു കൊല്ലം മുമ്പു തന്നെ ബ്ലോഗിംഗ് തുടങ്ങിയ നമ്മുടെ മറ്റൊരു പ്രതിഭാശാലിയായ താരം (ക്ലൂ: ഇദ്ദേഹം ഓഫടിക്കാറേ ഇല്ല!) ആദ്യം “രണ്ടാമൂഴം” പോലെ മഹാഭാരതം പുതിയ രീതിയില്‍ എഴുതാന്‍ നോക്കി. ക്ലച്ചു പിടിച്ചില്ല. പിന്നെ എം.ടി. യെയും വ്യാസനെയും വിട്ടിട്ടു് ഒ. വി. വിജയനെ പിടിച്ചു. അതു തല്ലു മേടിച്ചു കെട്ടി. അതു കഴിഞ്ഞു കാമ്പസ് തമാശകളും പ്രേമകഥകളും പറഞ്ഞു. ദോഷം പറയരുതല്ലോ-അതു കൊള്ളാമായിരുന്നു. പിന്നെ കുറച്ചുകാലം ടെക്നോളജിയും പടമെടുക്കലുമൊക്കെയായിരുന്നു. അതിനൊന്നും പ്രതിഭ വേണ്ടെന്നു പാവം തെറ്റിദ്ധരിച്ചുപോയി. ഇപ്പോള്‍ മറ്റു പലരുടെയും അസിസ്റ്റന്റായി മലയാളഭാഷയ്ക്കു വേണ്ടി പല നല്ല കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു.
ഈ ബഹുമുഖപ്രതിഭയ്ക്കും ഒരു ആനിവേഴ്സറി ആശംസ കൊടുക്കൂ ഇത്തിരിവെട്ടമേ!
വിശാലന് പണ്ട് തന്ന പൂന്തോട്ടം തന്നെ ഒന്നുകൂടി തരുന്നു. അതൊന്ന് മിനുക്കാന്‍ ഈയാഴ്‌ച അങ്ങോട്ട് പോകാമെന്നാണ് വിചാരിച്ചത്. പറ്റിയില്ല. അടുത്തയാഴ്ചയാവട്ടെ. മിനുക്കി മറ്റൊരു വിശാലസമര്‍പ്പണം.
കൊടുകാല്‍ വിശാലാ, കൊടുകാല്‍.
വിശാലന് ഒരു വരിഷം എഴുതിനാ..
അത് നൂറു വരിഷം എഴുതിന മാരുതി.
വിശാലാ, ക്വഡ് കൈ! മബ്രൂക്ക്
വിശാലന് ചേട്ടാ, ആശംസകള്‍.
ആദീ .... :-)
ഉമേഷേട്ടന്‍ പറഞ്ഞ ഒരു കൊല്ലം തികച്ച വിശാലേട്ടനല്ലാത്ത മറ്റേ വ്യക്തി കുതിരകളിച്ച് നടക്കുന്ന ഒരു ചെക്കനാണോ ഉമേഷേട്ടാ? (ഒരു വാക്യത്തില്‍ രണ്ട് വട്ടം ഉമേഷേട്ടാ എന്ന് വിളിക്കുന്നത് തെറ്റാണോ ഉമേഷേട്ടാ?) :-)
ആ വാര്‍ഷികം നാളെയല്ലേ
ഉമേഷ്ജീ നാളെ കെങ്കേമമായി നമുക്ക് ആഘോഷിക്കാം. ബ്ലൊഗുലോഗത്തില്‍ ഈയിടെ എത്തിയ ഞാന്‍ ഉമേഷ്ജീ തന്ന ക്ലൂകള്‍ മനസ്സില്‍ ധ്യാനിച്ച് നാളെ ഒരു പോസ്റ്റ് ഇടുന്നതാണെന്ന് ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു. ഇതു സത്യം... സത്യം... സത്യം...
വിശാലന് അഭിനന്ദനത്തിന്റെ നൂറായിരം പൂച്ചെണ്ടുകള്‍!
ഞാന്‍ ബ്ളൊഗറായിട്ട് ഇന്നേക്ക് രണ്ട് മാസം.അത് കടന്ന് പോയത് അറിഞ്ഞില്ല.തറവാടിയുടെ വാക്കുകള്‍ കടമെടുത്താല്‍ നമുക്ക് ആരെക്കൊയോ ഉള്ള പോലെ;നമ്മളരൊക്കെയോ ആയ പോലെ
ബൂലോഗത്തെ ഞാനടക്കം നല്ലൊരു ശതമാനം ബ്ലൊഗരും പുതിയവരാണ്.
എന്നാല്‍ ഉമേഷ്ജീ, സു, ആദിത്യന്‍, തുളസി,കലേഷ്, ശ്രീജിത്ത് തുടങ്ങി ഒട്ടവധി ബൂലോഗര്‍ ഇവിടെ ഒരു വയസ്സ് പൂര്‍ത്തിയാക്കുന്നു. എല്ലവര്‍ക്കും കൂടി ഒരു വെടിക്കെട്ട് ആശംസ നല്‍കുന്നതിനായി വ്യക്തമായ ലിസ്റ്റ് കയ്യിലോ മനസ്സിലോ ഉള്ളവര്‍ അത് പ്രസിദ്ധപെടുത്താന്‍ താത്പര്യപ്പെടുന്നു.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫ് യൂണിയന്‍ ഓഫീസില്‍ അറിയിക്കുകയോ ബൂലോഗക്ലബ്ബിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയോ ചെയ്താല്‍ മതിയവുന്നതാണ്
ഞങ്ങള്‍ക്കൊക്കെ എന്തു് ആനിവേഴ്സറി വെട്ടമേ? ഒന്നേമുക്കാല്‍ വയസ്സായ മദ്ധ്യവയസ്കനാണു ഞാന്‍. അതിലും മൂത്ത സൂമുത്തശ്ശി, വിശ്വമുത്തശ്ശന്‍, പെരിങ്ങോടമുതുമുത്തശ്ശന്‍, രേഷ്മവല്യമ്മൂമ്മ, ഏവൂരപ്പൂപ്പന്‍, സിബുവപ്പാപ്പന്‍ തുടങ്ങിയവര്‍ക്കെന്തു് ആനിവേഴ്സറി? യൂത്ത് ഫെസ്റ്റിവലാണെങ്കില്‍ ഒരു കൈ നോക്കാം... :)
ഇത്തിരിവെട്ടം,
ബൂലോഗികളുടെ പ്രൊഫൈലില്‍ പോയാല്‍ ‘On Blogger Since’ എന്നയിടത്ത് മാസവും വര്‍ഷവും കാണാം - ബ്ലോഗ്‌സ്പോട് ബ്ലോഗുകളുടെ കാര്യത്തില്‍.
ചന്ദ്രേട്ടന്റെ http://vyakthiparichayam.blogspot.com/-ല്‍ പോയിട്ട് പ്രൊഫൈലുകള്‍ ഞെക്കിയാല്‍ മിക്കവാറും ഒക്കെ കണ്ടുപിടിക്കാമെന്നു തോന്നുന്നു.
വിശാലാ ആശംസകള്‍! ഒരുപാട്. ബ്ലോഗില്‍ ഒരുവര്‍ഷം തികച്ചതിനല്ല. ഒരു വര്‍ഷം മുഴുവന്‍ ഞങ്ങളെ രസിപ്പിച്ചതിനു. രസകരമായി ചിന്തിപ്പിച്ചതിന്.
ഓ ടോ ഇത്തിരിവെട്ടമേ അത് പ്രൊഫൈലില്‍ പോയിനോക്കിയാല്‍ അറിയാമല്ലൊ!
ഇവിടെ കമന്റ് വച്ചവരുടെ ലിസ്റ്റ് മാത്രം എടുത്താല്‍ വിശാലനെക്കൂടാതെ ഒരുവര്‍ഷം തികച്ചവരുടെ ലിസ്റ്റ് ഇങ്ങനെ കിട്ടും..
വിശ്വം : Blogger Since May 2004
ശ്രീജിത്ത് : Blogger Since October 2004
ഉമേഷ് : Blogger Since January 2005
ബ്ലക്കാരി : Blogger Since February 2005
അനില്‍ : Blogger Since March 2005
ഇവിടെ കമന്റ് എഴുതാത്തവരായും ഒരുപാട് ഒത്തിരി വയസന്മാരും വയസികളും ഉണ്ട്. (ഒരു കണക്കെടുപ്പിന്റെ കാലം കഴിഞ്ഞു).
വിശാലനു ഒരിക്കല്‍ കൂടി ലാത്സലാം പറഞ്ഞുകൊണ്ട് ഒരു Blogger Since May 2005 (ഇപ്പോള്‍ എന്റെ കമന്റും ഇവിടെ വന്നേ! ഞാനും ആ ലിസ്റ്റില്‍ വന്നെയ്!)
October 2004 ഇല്‍ പ്രൊഫൈല്‍ ഉണ്ടാക്കിയെങ്കിലും October 2005 വരെ ഞാന്‍ ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗര്‍ ആയിരുന്നു. മലയാളം തുടങ്ങിയപ്പോള്‍ അതെല്ലാം കളഞ്ഞു. അത്രയും സമയം എന്റെ ബയോഡാറ്റയില്‍ കൂട്ടുമോ? ഇനി പറ ഞാന്‍ ഒരു വയസ്സനോ ചെറുപ്പക്കാരനോ.
തോളൂരിലെ അശോകന്റെ വീട്ടില്‍ നിന്നും മുട്ടയുമായി ഓടിയ ആ മൊട്ടചെക്കനെ ഞാനിതാ പിടിച്ചു മുന്‍പില്‍ നിര്‍ത്തിയിരിക്കുന്നു. വാര്‍ഷികമാഘോഷിക്കുന്ന കൊടകരപുരാണ ബ്ലോഗിനു ഒരു "റോയല്‍ സല്ല്യൂട്ട്"
കരീം മാഷ്
ആദ്യം മലയാളത്തില്‍ ബ്ലോഗുചെയ്തുതുടങ്ങിയത് പോള്‍ ആയിരിക്കണം. പക്ഷേ 2003 ഏപ്രിലില്‍ തുടങ്ങിയ ആ ബ്ലോഗിലെ ആദ്യപോസ്റ്റുകളൊക്കെ ഒരു സുപ്രഭാതത്തില്‍ റെഡിഫിലെ മിടുക്കന്മാരുടെ വൈദഗ്ദ്യം മൂലമോ മറ്റോ മുഴുവനായും നഷ്ടപ്പെട്ടുപോയി. പിന്നെ സങ്കടത്തോടെ വീണ്ടും അതൊക്കെ എഴുതിത്തുടങ്ങേണ്ടി വന്നു പോളിന് 2004 ഫെബ്രുവരി മുതല്‍. ഉപയോഗിച്ചിരുന്നത് കേരളൈറ്റ് ഫോണ്ട്. (പിന്നീട് ചിന്ത.കോം തുടങ്ങിയപ്പോള്‍ പോള്‍ റെഡിഫ് തന്നെ ഉപേക്ഷിക്കുകയും തുടക്കം മുതലുള്ള പോസ്റ്റുകള്‍ യുണികോഡിലാക്കി ചിന്തയിലെ ജാലകത്തില്‍ വെക്കുകയും ചെയ്തു.)
എന്റെ ആദ്യത്തെ ബ്ലോഗര്‍ ഐഡിയില്‍ ഒരെണ്ണം “വിശ്വം” എന്നായിരുന്നു. അത് മേയ് 2003-ല്‍ തന്നെ തുടങ്ങി. പണ്ട് കേരളാ കോമില്‍ മൂന്നുവര്‍ഷത്തോളം വന്ന (സണ്ണിച്ചായന്റെയും വിശാലന്റെയും ഇടിവാളിന്റെയും മുരളിമേനോന്റെയും സിബുവിന്റെയും ജോസഫ് ചേട്ടന്റെയും സങ്കുചിതന്റേയും അനിലിന്റേയും പിന്നെ ഒരുപാടൊരുപാടു പേരുടേയും) വിലപ്പെട്ട വരികള്‍ പുനഃസ്ഥാപിച്ചുകൊണ്ട് (ക്രെഡിറ്റൊക്കെ അവര്‍ക്കു തന്നെ കൊടുത്തുകൊണ്ട്) കുറേ മലയാളം പേജുകള്‍ ഒരു ലോഗ് ബുക്കായി തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ തക്കതായ ഫോണ്ടുകളും സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ കേരളൈറ്റ് ഫോണ്ടില്‍ രണ്ടുമൂന്നുമാസത്തെ ആല്‍ത്തറ പകര്‍ത്തി തല്‍ക്കാലം ആരോടും പറയാതെ രഹസ്യമായി വെച്ചു. കൂടാതെ ടോം (കേരളാ.കോം) ഇതേക്കുറിച്ച് എന്തു പറയുമെന്നും പേടിയുണ്ടായിരുന്നു.
ഇതുകൂടാതെ 2003 മാര്‍ച്ചില്‍ തന്നെ വ്യത്യസ്ത അജ്ഞാതനാമങ്ങളില്‍ രണ്ട് ഇംഗ്ലീഷ് ബ്ലോഗുകള്‍ തുടങ്ങിയിരുന്നു. അവയ്ക്ക് വളരെ പ്രത്യേകമായ ചില ഉദ്ദേശങ്ങളുമുണ്ടായിരുന്നു. ആ കൊല്ലം ഫെബ്രുവരി മുതല്‍ ഈ ഭാഗത്തൊക്കെ നടന്നിരുന്ന കിരാതമായ തേര്‍വാഴ്ച്ചകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. അതില്‍ മനം നൊന്താണ് രണ്ടു ബ്ലോഗും തുടങ്ങിയത്. ഒന്ന് തീരെ പടിഞ്ഞാറോട്ടും ഒന്ന് ഇവിടെത്തന്നെയുള്ള നമ്മുടെ നാട്ടുകാര്‍ക്കും നേരെ തിരിച്ചുവെച്ചു. ഒന്ന് അകലെനിന്നും പറന്നുവരുന്ന താന്തോന്നിത്തരത്തിനുനേരെയുള്ള ശകാരങ്ങളും രോദനങ്ങളും ആയിരുന്നു. മറ്റേത് വേവലാതി പൂണ്ടുനിന്നിരുന്ന എന്റെ നാട്ടുകാരെ സമാശ്വസിപ്പിക്കുവാനും.
കണ്മുന്നില്‍ കണ്ടുകൊണ്ടിരുന്ന ഭീകരമായ അനീതികളെപ്പറ്റി ആ ബ്ലോഗുകളില്‍ എഴുതിയിരുന്ന ഇംഗ്ലീഷ് ലേഖനങ്ങളില്‍ ചിലത് പിന്നീട് പലപ്പോഴും ഇന്റെര്‍നെറ്റ് മെയില്‍ച്ചങ്ങലകളില്‍ അലഞ്ഞുനടക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ കോപ്പികളൊക്കെ നശിപ്പിച്ചുകളയേണ്ടിവന്നതിനാല്‍ ഇപ്പോള്‍ ഒന്നുപോലും ഇല്ല. സാഹചര്യങ്ങള്‍ മൂലം ഒരു ഘട്ടത്തില്‍ ആ ആക്റ്റിവിസ്റ്റ് ബ്ലോഗുകളെയൊക്കെ സ്വന്തം മക്കളെ കഴുത്തുഞെരിച്ചുകൊല്ലുന്ന ഒരച്ഛനെപ്പോലെ അഗാധമായ വേദനയോടെ മാച്ചുകളയേണ്ടിവന്നു...
മറുനാട്ടില്‍ പലവേഷങ്ങളിലും ആടേണ്ടിവരുന്ന ഒരുത്തന്റെ നിസ്സഹായത!
മേയില്‍ തുടങ്ങിയ മലയാളം ആസ്ക്കിബ്ലോഗും ഇതോടനുബന്ധിച്ചുതന്നെ, നാട്ടിലേക്കു പുറപ്പെടുന്നതിനുമുന്‍പ് (2003 ജൂലായില്‍) അതിക്രൂരമായി ഡീലിറ്റു ചെയ്തു കളഞ്ഞു! ഇന്നാലോചിക്കുമ്പോള്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്നായി തോന്നുന്നു അത്! (അതുകൊണ്ടാണ് ആരും തങ്ങളുടെ ബ്ലോഗുകള്‍ ഡീലിറ്റ് ചെയ്യരുതെന്ന് എപ്പോഴും ഒരു രോഗിയെപ്പോലെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്!).
അന്ന് ബ്ലോഗര്‍ ഗൂഗിളിന്റെ ആയിരുന്നില്ല എന്നു തോന്നുന്നു (ഉറപ്പില്ല). ഇത്ര പേരുമില്ല. ബ്ലോഗിങ്ങ് ഒരു അജ്ഞാതന്റെ സ്വകാര്യഡയറിപോലെയായിരുന്നു മിക്കവര്‍ക്കും. സിബു ആണ് ബ്ലോഗ്സ്പോട്ട് സൈറ്റ് ആദ്യം കാണിച്ചുതന്നതെന്നാണ് ഓര്‍മ്മ. (അതോ ഏതോ ഇറാക്കിബ്ലോഗറെപ്പറ്റി ബീ.ബീ.സി. എഴുതിയിരുന്നതോ?). സിബു If it were... എന്ന പേരില്‍ ഇപ്പോള്‍ ഉള്ള http://cibu.blogspot.com സൈറ്റ് ഒരുപക്ഷേ 2003 ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയിരുന്നു. എന്നാലും ഓഗസ്റ്റുമുതലുള്ള ചില രസികന്‍ ഇംഗ്ലീഷ് ലേഖനങ്ങളേ അതില്‍ ഇപ്പോള്‍ കാണാനുള്ളൂ. ചുരുങ്ങിയത് 2003 സെപ്തംബറിലെങ്കിലും സിബു മലയാളത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും യുണികോഡിലായിരുന്നില്ല അത്. മുന്‍പു തന്നെ (2002 ജൂലൈ) അദ്ദേഹം വരമൊഴിയ്ക്ക് യുണികോഡ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും തക്കതായ ഒരു ഫോണ്ടില്ലാത്തതും ചില്ലുകളുടെ വികടസ്വഭാവവും മൂലമായിരിക്കണം സിബു ആസ്ക്കിയില്‍ തന്നെ പിടിച്ചുനിന്നത്.
ഇതിനിടയില്‍ 2003 ഏപ്രിലില്‍ തന്നെ ബെന്നിയും ബ്ലോഗറില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. എങ്കിലും ആ വീരപാണ്ഡ്യന്‍ ബ്ലോഗെഴുതിത്തുടങ്ങിയിരുന്നോ എന്നറിയില്ല.
2003 ഏപ്രില്‍ ആവുമ്പോഴേക്കും യുണികോഡിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വരമൊഴി യാഹൂഗ്രൂപ്പില്‍ ചൂടുപിടിച്ചുതുടങ്ങി. ബെന്നി, ബൈജു, വിനോദ് (കേരളീയന്‍ - മലയാളം വിക്കിപീഡിയ), മഹേഷ് പൈ തുടങ്ങിയവര്‍ മുന്‍പുതൊട്ടേ GNOME, LATEX, വിക്കിപീഡിയ എന്നെല്ലാം പറഞ്ഞുതുടങ്ങിയിരുന്നെങ്കിലും ഏപ്രില്‍ മുതലാണ് ഞങ്ങളൊക്കെ “അന്യോന്യം കാര്യമായി പുറം ചൊറിഞ്ഞു”തുടങ്ങിയത്. മലയാളത്തിന് കൊള്ളാവുന്ന ഒരു വിന്‍ഡോസ് യുണികോഡ് ഫോണ്ടില്ലാത്തതും ഉടഞ്ഞ ചില്ലുകളും മറ്റും ആയിടെ ചര്‍ച്ചയ്ക്കു വന്നു.
2004 ജനുവരി 28 - രേഷ്മയും റെഡിഫില്‍ കേരളൈറ്റ് ഫോണ്ടില്‍ മൈലാഞ്ചി എഴുതിത്തുടങ്ങി. “ ഒരു തുടക്കം, എന്റെ രക്ഷിതാവിന്റെ നാമത്തില്‍, എന്റെ സ്വന്തം ഭാഷയില്‍, ഹൃദയമിടിപ്പിന്റെ താളത്തില്‍....” - അങ്ങനെയായിരുന്നു രേഷ്മ എഴുതിത്തുടങ്ങിയത്. നിര്‍ഭാഗ്യവശാല്‍ കുറച്ചുമാസങ്ങളായി ആ വിലപ്പെട്ട റെഡിഫ്ഫ് പേജ് വേറെ ഏതോ ഒരുത്തി ഹൈജാക്കുചെയ്തു വെച്ചിരിക്കുന്നു എന്നു തോന്നുന്നു !
എങ്കിലും ഈ സമയത്ത് വരമൊഴിഗ്രൂപ്പ് പ്രത്യേകിച്ച് ബഹളമൊന്നുമില്ലാതെ കിടന്നു. ഒടുവില്‍ ജൂണ്‍ 2004-ല്‍ കാര്യങ്ങള്‍ പെട്ടെന്നു മാറി. യുണികോഡ് ഫോണ്ടുകള്‍ എങ്ങനെ എളുപ്പം മെരുക്കിയെടുക്കാമെന്നായി ചര്‍ച്ച. വിനോദ് ബാലകൃഷ്ണന്‍, മനോജ്, കെവിന്‍, രാജീവ് തുടങ്ങിയവര്‍ സ്ഥിരമായി ഗ്രൂപ്പില്‍ ചര്‍ച്ചയ്ക്കു വരാന്‍ തുടങ്ങി. ഓഗസ്റ്റില്‍ ആദ്യമായി വരമൊഴിയിലേക്ക് കെവിന്‍ ശുദ്ധമലയാളം യുണികോഡില്‍ (ചില്ലുബാധയുണ്ടായിരുന്നെങ്കിലും) ഒരു മെയിലയച്ചു! ഞാന്‍ കണ്ട ആദ്യത്തെ പ്ലെയിന്‍ ടെക്സ്റ്റ് മലയാളം മെയില്‍!
ഇതിനിടയ്ക്ക് കഥയില്‍ വേണ്ട മറ്റു കഥാപാത്രങ്ങള്‍ അണിയറയില്‍ ചുട്ടി തേച്ചുതുടങ്ങിയിരുന്നു. ഒരു ‘പുതിയ പ്രോഗ്രാമിങ്ങ് വിദ്യാര്‍ത്ഥി’ ജൂണില്‍ വരമൊഴി പഠിക്കാന്‍ വന്നു. പേര് പെരിങ്ങോടന്‍! പെരിങ്ങോടന്‍ വരമൊഴി പഠിച്ച് ASCII ഫോണ്ടില്‍ കഥകളെഴുതാന്‍ തുടങ്ങി! (ജൂലൈ 24).
മലയാളം യുണികോഡ് ചരിത്രത്തില്‍ അധികമൊന്നും ആരും പറഞ്ഞുകേട്ടിരിക്കാനിടയില്ലാത്ത ഒരു ഇതിഹാസകാരനുണ്ട് ഇതിനിടയ്ക്ക്! മലയാളം എഴുതാന്‍ പോലുമറിയാതെ ബൈബിള്‍ മുഴുവന്‍ മലയാളം യുണികോഡില്‍ സുന്ദരമായി പ്രകാശിപ്പിച്ചിട്ടുള്ള കൈപ്പള്ളി! നിഷാദ് ഭാഷ്യം എന്നൊരു ബ്ലോഗെഴുതിത്തുടങ്ങിയത് 2004 ആഗസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 14ന് അദ്ദേഹം ബൈബിളും ഇന്റര്‍നെറ്റില്‍ എത്തിച്ചു. ഏറ്റവും ആദ്യത്തെ മലയാളം യുണികോഡ് ഗ്രന്ഥം!
ഇതിനിടയ്ക്ക് MSN സ്പേസില്‍ കെവിനും ഞാനും മറ്റും കുറേശ്ശെ യുണികോഡ് മലയാളമിട്ട് കളിച്ചുതുടങ്ങി. റെഡിഫിലും ആരൊക്കെയോ കൂട്ടുകാര്‍ എത്തിച്ചേര്‍ന്നു. പക്ഷേ മിക്കവാറും എല്ലാവരും ആസ്ക്കി, അല്ലെങ്കില്‍ ചാറ്റ് ശൈലിയിലുള്ള (മൊഴി അല്ല), മംഗ്ലീഷ്. സൂവിന് ചേട്ടന്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തു. സൂ അതും വെച്ച് സൂര്യഗായത്രി എന്ന സൂലോഗവും തുടങ്ങി. അതും ആദ്യം മംഗ്ലീഷ്, പിന്നെ ആസ്ക്കി. എവുരാന്‍ കഥകളെഴുതിത്തുടങ്ങി. മനോജ് മലയാളത്തില്‍ എഴുതിയില്ലെങ്കിലും മലയാളം ബൂലോഗച്ചുരുളിനുവേണ്ടി പ്രത്യേകം ഒരു സോഫ്റ്റ് കോര്‍ണര്‍ മാറ്റിവെച്ചു.
2004 നവംബറില്‍ ഒരു ചെറിയ കാര്യം നടന്നു. വരമൊഴിയില്‍ ഒരു മെയില്‍ വന്നു! ഒരു പുതിയ അക്ഷരശ്ലോകം ഗ്രൂപ്പു തുടങ്ങിയിട്ടുണ്ടത്രേ. ഏതോ ഒരു ഉമേശനും രാജേഷും. ഒട്ടും അമാന്തിച്ചില്ല. ചെന്നു ചേര്‍ന്നു. എന്നു മാത്രമല്ല, അവിടെ പോയി ആദ്യമായി ഒരു മെസ്സേജും പോസ്റ്റു ചെയ്തു. പിന്നീട് അമ്പത്തൊന്നക്ഷരാളീ എന്നു തുടങ്ങി ആദ്യത്തെ ശ്ലോകവും.
ഗൌരവമായി ശ്ലോകം ചൊല്ലിത്തുടങ്ങിയപ്പോളാണ് ഒരു പ്രശ്നം പൊന്തിവന്നത്. എല്ലാര്‍ക്കും സ്വീകാര്യമായ ഒരു മലയാളം വേണം. യുണികോഡ് എല്ലായിടത്തും എത്തിയിട്ടില്ല. പലര്‍ക്കും അതറിയുകയുമില്ല. എങ്കില്‍ നമുക്ക് വരമൊഴി അച്ചട്ടായി അനുസരിക്കുന്ന ‘മൊഴി’ മംഗ്ലീഷായാലെന്താ എന്നായി. അങ്ങനെ വരമൊഴി മംഗ്ലീഷ് ആ ഗ്രൂപ്പിലെ ഔദ്യോഗികസ്റ്റാന്‍ഡേര്‍ഡ് ആയി അംഗീകരിക്കപ്പെട്ടു!
രണ്ടുമാസത്തിനുള്ളില്‍ അക്ഷരശ്ലോകം ഒരു മത്സരമായി രൂപാന്തരപ്പെട്ടു. ഇതിനിടയ്ക്ക് ഇങ്ങനെയൊരു രസം ഒരു ഗ്രൂപ്പിനുള്ളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരാ എന്നു തോന്നിയപ്പോള്‍ മറ്റു കുറേ കൂട്ടുകാരെക്കൂടി വിളിച്ചുകൊണ്ടുവന്നു. വരമൊഴിയില്‍നിന്നും സിബുവിനോടും സദസ്സില്‍ വന്നു കളി കണ്ടിരിക്കാന്‍ പറഞ്ഞു.
പണ്ട് ഒളിച്ചോടിപ്പോയ 'വിശ്വം' എന്ന ഐഡി പിന്നെ കുറെക്കാലത്തേക്ക് ബ്ലോഗുലോകത്തേക്ക് തിരിഞ്ഞുനോക്കിയില്ല. വീണ്ടും ധൈര്യം സംഭരിച്ച് ‘വിശ്വം’ തിരിച്ചു വന്നത് 2004 ഡിസംബര്‍ 26നു ഒരു വലിയ ചരിത്രസംഭവത്തില്‍ പങ്കുചേരാനായിരുന്നു. സുനാമിഹെല്‍പ്പ്! (http://tsunamihelp.blogspot.com). ഇന്ന്റര്‍നെറ്റിലൂടെ നടത്തിയ ഏറ്റവും വലിയ ദുരിതാശ്വാസപ്രവര്‍ത്തനം എന്നുവിളിക്കാവുന്ന ആ ബ്ലോഗില്‍ ആദ്യത്തെ മണിക്കൂറില്‍ തന്നെ ആറാമനോ ഏഴാമനോ ആയി ചേര്‍ന്നു. (അവിടെ ബ്ലോഗ് കണ്ട്രോള്‍ ചെയ്തിരുന്ന sea-eat എന്ന യാഹൂഗ്രൂപ്പും സുനാമിഹെല്‍പ്പിന്റെ ബ്രാഞ്ച് വിക്കികളും മോഡറേറ്റ് ചെയ്തു. പിന്നീട് ജനുവരി പതിനാറാംതീയതി ആ ബ്ലോഗില്‍നിന്നും സ്വന്തം ജോലി കൃതാര്‍ത്ഥനായി മുഴുമിച്ച് sea-eat യാഹൂഗ്രൂപ്പിന്റെ മേല്‍നോട്ടം മാത്രമായി ഒതുങ്ങിക്കൂടി.)
സുനാമിഹെല്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രസംഭവമായിത്തീര്‍ന്നു ഇന്റര്‍നെറ്റില്‍. അതിന്റെ തലപ്പത്തുതന്നെ ഇരുന്ന് രാത്രിയും പകലും ഇരുന്നു് ഒരു യുദ്ധത്തിലെന്നോണം ആയിരക്കണക്കിന് വൊളണ്ടിയര്‍മാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞപ്പോളാണ് ബ്ലോഗുകളുടെ ശക്തി എനിക്കു ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആ ദിവസങ്ങളില്‍ ബ്ലോഗിങ്ങ്, സോഷ്യല്‍ ടെക്സ്റ്റ്, വിക്കി, ഫ്ലിക്കര്‍, css തുടങ്ങിയവയെക്കുറിച്ചൊക്കെ ധാരാളം പഠിക്കാനും കഴിഞ്ഞു.
ആ ‘വിശ്വം’ ഇന്നാണ് ആദ്യമായി മലയാളത്തില്‍ ഒരു കമന്റ് ഇടുന്നത്! ഇത്ര കാലവും ഉപയോഗിച്ചുകൊണ്ടിരുന്ന “വിശ്വപ്രഭ”യാണ് 2004 മേയില്‍ ജനിച്ചത്).
ഉമേഷ് ലീവിനുപോകുന്ന സമയമാവുമ്പോഴേക്കും, അക്ഷരശ്ലോകത്തിനു വേണ്ടി ഒരു ബ്ലോഗു തുടങ്ങിയാലെന്താ എന്നും ഞങ്ങള്‍ ആലോചിച്ചു.
അങ്ങനെ 2005 ജനുവരി 17ന് ശ്ലോകബൂലോഗം തുടങ്ങിവെച്ചു. ഗ്രൂപ്പിലുള്ള മൊഴിമംഗ്ലീഷ് ശ്ലോകങ്ങളൊക്കെ യുണികോഡ് മലയാളത്തില്‍ വൃത്തിയായി അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നു! അഞ്ജലിയും ഒരു സുന്ദരിക്കുട്ടിയായി അപ്പോഴേക്കും അണിഞ്ഞൊരുങ്ങി വന്നിരുന്നു!
അപ്പോഴേക്കും മൌനി(മലയാളം യുണികോഡ്)യുടെ സമയം വന്നു ചേര്‍ന്നു എന്ന് ബോദ്ധ്യമായി. പഴയ ആളുകളില്‍ അനിലിനേയും സണ്ണിച്ചായനേയും മറ്റും തെരഞ്ഞുപിടിച്ചു. എല്ലാവരും ഓരോ ബ്ലോഗുകള്‍ ഉണ്ടാക്കാനും തുടങ്ങി!
പിന്നീടായിരുന്നു വെച്ചടിവെച്ച് ഒരു കയറ്റം! വിശാലനേയും സങ്കുചിതനേയും കോമരത്തേയും കണ്ടുപിടിക്കാന്‍ ഏറ്റവും സഹായിച്ചത് അറബിഗൂഗിള്‍ എന്നു വിളിക്കാവുന്ന അനില്‍ ആണ്. ഏറ്റവും നിശ്ശബ്ദമായി അണിയറയിലിരുന്ന് വലിയ കാര്യങ്ങളൊന്നും അറിയില്ലെന്നു ഭാവിക്കുന്ന ആ പഴയ ‘ചങ്ങാതി’യോടു വേണം നമുക്കേറ്റവും നന്ദി പറയാന്‍!
2005 ജനുവരി വരെയുള്ള എന്റെ ഏതാണ്ടൊക്കെയുള്ള ഓര്‍മ്മകളാണിതൊക്കെ. ബാക്കിയുള്ളതൊക്കെ പിന്നൊരിക്കല്‍!
മലയാളബൂലോഗലോകം ഇന്നു വിശാലമനസ്കന് നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിക്കുമ്പോള്‍ ഈ ഒരു നെടുനീളന്‍ ഓഫ് ടോപ്പിക് കമന്റ് എന്റെ വകയും കിടക്കട്ടെ.
(ഇതില്‍ ചിലരെയൊക്കെ അബദ്ധത്തില്‍ വിട്ടുപോയിട്ടുണ്ടാവാം. പിന്നീട് കൂടുതല്‍ കൃത്യതയോടെ ഇതൊരു പോസ്റ്റായി യുക്തമായ ഒരു സ്ഥലത്തു ചേര്‍ക്കാം. അപ്പോഴേക്കും ഇതില്‍ വന്നുപെട്ടിട്ടുണ്ടാകാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ!)
എന്നാല്‍ ഇനി എന്റെ വകയും കിടക്കട്ടെ വിശാലന് ഒരഭിനന്ദനം!
ചുള്ളാ! നീ കൊടകരയുടെയല്ല, തൃശ്ശൂരിന്റെ, എന്തിന് കേരളത്തിന്റെ മൊത്തം പണ്ടാരവഹ സ്വത്താണു മോനേ!
ജയ് മലയാളം! ജയ് ബൂലോഗം!
This comment has been removed by a blog administrator.
വിശ്വംജീ ഈ കമന്റ് ഇപ്പോള്‍ ഒരു പോസ്റ്റ് ആക്കിയാല്‍ നന്നായിരിക്കും. തിരുപെടേണ്ട കാര്യങ്ങല്‍ അവിടേ കമന്റിലൂടേ സൂചിപ്പിക്കാനും സാധിക്കും.
വിശാലോ, ഭാവുകങള്‍!!! -സു-(ബ്ലോഗര്‍ സിന്‍സ് ഏപ്രില്‍ 2005)
വിശ്വമെന്ന വിശ്വപ്രഭക്ക്
ബ്ലോഗുചരിതം വായിച്ചു.
clap..clap..clap...
ഭാരതമെന്ന പേരുകേട്ടാലഭിമാനപൂരിതമാകണമന്തരംഗം,
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍,
ഭൂലോഗകൂട്ടയ്‌മയെന്നു കേട്ടാല്‍ അര്‍മാദ്ദിക്കണം മനം മറുനാട്ടിലും!.
പോള്‍, വിശ്വം(വിശ്വപ്രഭ), സിബു, ബെന്നി, ബൈജു, വിനോദ്, രേഷ്‌മ, മനോജ്, കെവിന്‍, രാജീവ്, പെരിങ്ങോടന്‍, കൈപ്പിള്ളി, സൂര്യഗായത്രി, ഏവൂരാന്‍, ഉമേഷ്, രാജേഷ്, അനില്‍, സണ്ണി, വിശാലന്‍, സങ്കുചിതന്‍, കോമരം .....
ഈ ലിസ്‌റ്റ് പൂര്‍ത്തിയാക്കാന്‍ കഴിവുള്ളവര്‍ മുന്നോട്ടു വരിക. നമുക്കിതൊന്നു ക്രോഡീകരിച്ചു ചരിതം തങ്കലിപികളില്‍ എഴുതണം. ആരറിഞ്ഞു നാളെ നമ്മുടെ കുട്ടികള്‍ക്കു പഠിക്കാനുള്ള സിലബസില്‍ ഇതും കൂടി ഉള്‍പ്പെടുത്താന്‍ മാത്രം നമ്മുടെ "ഭൂലോഗം" വളരില്ലന്നു.
വിശാലാ, ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!!!
വിശ്വേട്ടന്റെ ബൂലോഗചരിത്രം വായിച്ചപ്പോഴാണ് ഇതിന്റെ പിന്നാമ്പുറ കഥകള്‍ ആദ്യമായി കേള്‍ക്കുന്നത്. കുറച്ചു കൂടി വിശദമായി ഒരു പോസ്റ്റിടൂ വിശ്വേട്ടാ. മലയാള ബ്ലോഗുകളുടേയും, വരമൊഴി-യൂണികോഡ് സംരംഭങ്ങളുടേയും ആവിര്‍ഭാവത്തിന്റെ ഒരു റെഫറന്‍സ് ആവുമല്ലോ. സിബുവിനും കെവിനും ഒക്കെ കൂട്ടിച്ചേര്‍ക്കാന്‍ ഓര്‍മ്മകള്‍ ഉണ്ടാവും.
പെരിങ്ങോടന്‍ മലയാളവേദിയില്‍ Blogger Since June 2004 എന്ന സിഗ്‌നേച്ചര്‍ ഇട്ട സമയത്ത് വന്നു നോക്കിയിരുന്നു ഇവിടെ. മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിവര്‍ക്കേട് കൊണ്ട് തിരിച്ചു പോയി. പിന്നീട് വരുന്നത് ദേവനും, സിദ്ധുവും, നളനും ബ്ലോഗ് തുടങ്ങി എന്നറിഞ്ഞപ്പോള്‍. September 2005-ഇല്‍. കമന്റ് ഇട്ട് തുടങ്ങി, പ്രൊഫൈല്‍ ഉണ്ടാക്കിയത് ഒക്റ്റോബറില്‍.
ഇന്ന്, തുളസിക്കും വിശാലനും, ജിത്തിനും ഒക്കെ ഒന്നു രണ്ടു മാസത്തെ മൂപ്പേ ഉള്ളൂ എന്നറിയുമ്പോള്‍ അത്‌ഭുതം!! അവര്‍ ചെയ്യുന്നതിന്റെ പത്തിലൊന്നു പോലും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നുള്ള വിഷമവും!!
ആശംസകള്‍, വിശാലന്.
വിശ്വേട്ടന്‍ എഴുതിയ ബൂലോകചരിത്രം വായിച്ചു.
ഒരു പോസ്റ്റ് ആയിക്കാണാന്‍ കാത്തിരിക്കുന്നു.
സജീവാ :) ആശംസകള്‍ മാത്രമേ ഉള്ളൂ തരാന്‍. അത് വേണ്ടാന്ന് പറയരുത്. ഇനിയും ഒരുപാടൊരുപാട് എഴുതി ഒരുപാടൊടൊരുപാട് ഉയരങ്ങളില്‍, പ്രശസ്തിയുമായി വിശാലന്‍, കൊടകരപുരാണത്തിലൂടെ സഞ്ചരിച്ചെത്തട്ടെ എന്നാശംസിക്കുന്നു. അഞ്ചാറ് ദിവസം മുമ്പ് തന്നെ ബ്ലോഗില്‍ നോക്കി തുടങ്ങിയ സമയമൊക്കെ നോക്കിവെച്ചിരുന്നു. ഓണത്തിരക്കില്‍ ആശംസ പറയാന്‍ വൈകുമെന്ന് ഒരു നിരാശയും ഉണ്ടായിരുന്നു. വൈകിയെങ്കിലും സാരമില്ല.
ആശംസകള്‍ :)
ആരും ഇല്ലേ ഇവിടെ? ചേകവന്മാര്‍ എല്ലാവരും തിരക്കിലാണോ? ഞാന്‍ എന്റെ അവകാശമായ 50 എന്നത്തേയും പോലെ കൈയടക്കിയ വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.
ആശംസകള്‍ പ്രിയ വിയെം...:-))
വീണാല്‍ താഴ്ക..സോറി...നീണാള്‍ വാഴ്ക.
Post a Comment
Subscribe to Post Comments [Atom]
<< Home